കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ദിനംപ്രതി 70 കാറുകള്‍ കണാതാവുന്നു

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: ദില്ലിയിലാണോ കുടുതല്‍ കള്ളന്‍മാരുള്ളത്? തലസ്ഥാനം വാഹന മോഷണത്താല്‍ പൊറുതി മുട്ടിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവുമധികം വാഹന മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ദില്ലിയില്‍ നിന്നാണത്രെ

ദിവസവും ശരാശരി 70 കാറുകള്‍ നഗരത്തില്‍ നിന്ന് മോഷണം പോകുന്നു എന്നാണ് കണക്ക്. ദില്ലിയില്‍ വാഹന മോഷണ കേസുകള്‍ കൂടുന്നതിനാല്‍ അതിനു മാത്രമായി ഏപ്രില്‍ 17 ന് ഒരു ഇപോലീസ് സ്‌റ്റേഷന്‍ തുടങ്ങിയിരുന്നു.

delhi.jpg -Properties

ഇത് പ്രവര്‍ത്തനമാരംഭിച്ച് 18 ദിവസങ്ങള്‍ക്കുളളില്‍ 1,200 വാഹനമോഷണ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ശരാശരി 1,343 വാഹനങ്ങളാണ് ഒരു ദിവസം ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം 22,000 വാഹനങ്ങള്‍ മോഷണം പോയതായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവയില്‍ 2,322 എണ്ണം കണ്ടെത്താനായിട്ടുണ്ട്. ഇപോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ ലോക്കല്‍ സ്‌റ്റേഷനില്‍ പോകേണ്ടതില്ല. മൊബൈല്‍ ആപ്പിലൂടെയോ ഡല്‍ഹി പോലീസ് വെബ്‌സൈറ്റിലൂടെയോ പരാതി രജിസ്റ്റര്‍ ചെയ്യാം

English summary
The latest Delhi Police initiative on car theft has racked up an average of 70 vehicles reported missing every day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X