കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിന് സ്വാതന്ത്ര്യം വേണം; ജെഎന്‍യുവില്‍ പോസ്റ്റര്‍, ഡിഎസ് യു വീണ്ടും വിവാദത്തില്‍!!!

Google Oneindia Malayalam News

ദില്ലി: കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു ക്യാമ്പസില്‍ പോസ്റ്റര്‍. സ്‌കൂള്‍ സോഷ്യല്‍ സയന്‍സിന്റെ പുതിയ ബ്ലോക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ നീക്കം ചെയ്തു. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഡിഎസ് യുവിന്റെ പേരിലായിരുന്നു പോസ്റ്റര്‍. വ്യാഴ്യാഴ്ച വൈകിട്ടായിരുന്നു സംഭവം. കശ്മീരിന് സ്വാതന്ത്ര്യം, പാലസ്തീനെ സ്വതന്ത്രമാക്കുക എന്നീ വാചകങ്ങളുമായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

മൂന്ന് ദിവസമായി പോസ്റ്റര്‍ കണ്ടിരുന്നുവെന്നും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ ഡിഎസ് യുവിന്റൈ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നതില്‍ അത്ഭുതമില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. 2016 ഫെബ്രുവരി ഒമ്പതിന് അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ, കനയ്യാ കുമാര്‍ എന്നിവര്‍ അംഗങ്ങളായ വിദ്യാര്‍ത്ഥി സംഘടനയാണ് ഡിഎസ് യു. പരിപാടിയ്ക്കിടെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാരോപിച്ചുള്ള വിവാദങ്ങള്‍ നേരത്തെ ജെഎന്‍യുവിനെ പിടിച്ച് കുലുക്കിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

kashmir

എംഫില്‍, പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് സീറ്റ് വെട്ടിക്കുറയ്ക്കാനുള്ള യുജിസി വിജ്ഞാപനത്തിനെതിരെ വിദ്യാര്‍ത്ഥി ഉപരോധം നടന്നതിനാല്‍ കഴിഞ്ഞ 17 ദിവസമായി സര്‍വ്വകലാശാലയുടെ പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ ഇതിന്റെ പേരില്‍ മറ്റൊരു വിവാദത്തിന് തിരികൊളുത്തരുതെന്നാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും ഉന്നയിക്കുന്ന ആവശ്യം.

English summary
A poster calling for freedom for Kashmir had the Jawaharlal Nehru University administration in a tizzy on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X