കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ടപ്പ വീണ്ടും ചതിച്ചു!!ഇത്തവണ രാജമൗലി കുടുങ്ങും!!ബാഹുബലി രണ്ടാംഭാഗം നിരോധിക്കും?

കതിക വിഭാഗക്കാരെ അപമാനിക്കുന്ന തരത്തില്‍ ചിത്രത്തില്‍ സംഭാഷണമുണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. രാജമൗലിക്കെതിരെ കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

  • By Gowthamy
Google Oneindia Malayalam News

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ അദ്ഭുത ചിത്രമാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ആദ്യ ഭാഗത്തിനു പിന്നാലെ രണ്ടാം ഭാഗവും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറ്‌ക്കൊണ്ടിരിക്കുകയാണ്. മികച്ച അഭിപ്രായം തന്നെയാണ് ബാഹുബലി2ന്. എന്നാല്‍ ചില വിവാദങ്ങള്‍ ചിത്രത്തിന്റെ ശോഭ കെടുത്തുകയാണ്.

ആന്ധ്രയിലെ കതിക സമൂഹത്തെ അപമാനിക്കുന്ന തരത്തിലുളള സംഭാഷണങ്ങള്‍ ഉണ്ടെന്ന് കാണിച്ച് ഈ വിഭാഗക്കാര്‍ രാജമൗലിക്കെതിരെ പോലീസില്‍ പാരാതി നല്‍കിയിരിക്കുന്നതാണ് പുതിയ വിവാദം. തമിഴ് താരം സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപത്രം സമുദായത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് രാജമൗലിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

 കേസെടുക്കണം

കേസെടുക്കണം

കതിക വിഭാഗക്കാരെ അപമാനിക്കുന്ന തരത്തില്‍ ചിത്രത്തില്‍ സംഭാഷണമുണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. രാജമൗലിക്കെതിരെ കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പോലീസിലും സെന്‍സര്‍ ബോര്‍ഡിലുമാണ് പരാതി നല്‍കിയിരിക്കുന്നത്.

 മോശമായി ചിത്രികരിക്കുന്നു

മോശമായി ചിത്രികരിക്കുന്നു

തമിഴ്താരം സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രം പറയുന്ന ഒരു സംഭാഷണം കതിക വിഭാഗത്തെ അവഹേളിക്കുന്നതായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങളുടെ വിഭാഗത്തെ ചിത്രത്തില്‍ മോശമായി ചിത്രീകരിച്ച് കാണിക്കുകയാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

 മനുഷ്യത്വമില്ലാത്തവര്‍

മനുഷ്യത്വമില്ലാത്തവര്‍

മാംസം വിറ്റ് ജീവിക്കുന്നവരാണ് കതിക വിഭാഗക്കാര്‍. സമൂഹത്തിലുള്ളവര്‍ക്ക് നല്ല ഇറച്ചി ലഭിക്കുന്നതിന് ആട്, കോഴി എന്നിവയെ കൊന്ന് അവയുടെ ഇറച്ചി വില്‍ക്കുകയാണ്. ഇതാണ് കതിക വിഭാഗത്തിന്റെ ജീവിത മാര്‍ഗം. എന്നാല്‍ ബാഹുബലി 2ലൂടെ കതിക വിഭാഗത്തെ സമൂഹ്യ വിരുദ്ധരും മനുഷ്യത്വമില്ലാത്തവരും ദുഷ്ടന്മാരുമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ആരോപണം.

 പരിഹാസം

പരിഹാസം

കതിക വിഭാഗക്കാരെ ഇത്തരത്തില്‍ മോശമായി ചിത്രീകരിക്കുന്നത് കാരണം ഏറെ പ്രശ്‌നങ്ങള്‍ അനുങവിക്കേണ്ടി വരുന്നത് ഈ വിഭാഗത്തിലെ കുട്ടികള്‍ക്കാണെന്നാണ് പരാതിയില്‍ പറയുന്നത്. മറ്റുവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഈ വിഭാഗത്തിലം കുട്ടികളെ പരിഹസിക്കുന്നുവെന്നും ഇത് കുട്ടികളില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

 സംഭാഷണം നീക്കം ചെയ്യണം

സംഭാഷണം നീക്കം ചെയ്യണം

ബാഹുബലി 2 സംവിധായകന്‍ എസ്എസ് രാജമൗലിക്കെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ കതിക വിഭാഗത്തെ അപമാനിക്കുന്ന സംഭാഷണങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഇതിനായി സെന്‍സര്‍ ബോര്‍ഡിനും പരാതി നല്‍കിയിരിക്കുകയാണ്.

പഴയ ഫേസ്ബുക്ക് പോസ്റ്റ്

അതേസമയം പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി ഉയര്‍ന്നതിനു പിന്നാലെ ജാതിയെ കുറിച്ച് 2012ല്‍ രാജമൗലി ട്വിറ്ററില്‍ കുറിച്ചത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

 കട്ടപ്പയുടെ പണി

കട്ടപ്പയുടെ പണി

ബാഹുബലി ചിത്രം ആദ്യമായിട്ടല്ല വിവാദത്തില്‍പ്പെടുന്നത്. നേരത്തെ ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രം വിവാദത്തില്‍പ്പെട്ടിരുന്നു. കാവേരി പ്രശ്‌നത്തില്‍ കട്ടപ്പയെ അവതരിപ്പിച്ച സത്യരാജ് മാപ്പ് പറയാതെ ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടകയില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ സത്യരാജ് മാപ്പ് പറഞ്ഞു.

 കളക്ഷന്‍ റെക്കോര്‍ഡ്

കളക്ഷന്‍ റെക്കോര്‍ഡ്

ലോകത്താകമാനം പ്രദര്‍ശിപ്പിച്ചതിലൂടെ 500 കോടി രൂപയാണ് ബാഹുബലി കളക്ഷന്‍ റെക്കോര്‍ഡായി സ്വന്തമാക്കിയത്. ആമിര്‍ഖാന്റെ ദംഗല്‍, സല്‍മാന്‍ഖാന്റെ സുല്‍ത്താന്‍ എന്നീ ചിത്രങ്ങളെയാണ് ബാഹുബലി 2 പിന്നിലാക്കിയത്. ഇന്ത്യയില്‍ മാത്രമായി 121 കോടയാണ് ചിത്രം സ്വന്തമാക്കിയത്.

English summary
SS Rajamouli, the director of Baahubali 2: The Conclusion, has been accused of hurting the sentiments of a community through the use of a "caste slur" in the film.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X