കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഞ്ചിനീയറിംഗ് പരീക്ഷയെഴുതാനിരുന്ന വിദ്യാര്‍ത്ഥികള്‍ ഞെട്ടി, ബാഹുബലിയെക്കുറിച്ചൊരു ചോദ്യം

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: എഞ്ചിനീയറിംഗ് പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ കണ്ട് പകച്ചുപ്പോയി. പഠിച്ചതൊക്കെ വെറുതെയായി പോയെന്ന് തോന്നി കാണും ചിലര്‍ക്ക്. കാരണം, പോയില്ലെ 50 മാര്‍ക്ക് ഒറ്റയടിക്ക്. ബാഹുബലി എന്ന ചിത്രം കണ്ടവര്‍ക്ക് മാത്രമേ ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കാന്‍ കഴിയുള്ളൂ എന്നതാണ് രസകരം. 20 മാര്‍ക്കിന്റെ രണ്ട് ചോദ്യവും പത്ത് മാര്‍ക്കിന്റെ ഒരു ചോദ്യവും ബാഹുബലിയെക്കുറിച്ചാണ്.

സിവില്‍ എഞ്ചിനീയറിംഗ് പരീക്ഷ പേപ്പറിലാണ് ബാഹുബലിയെക്കുറിച്ചുള്ള ചോദ്യമുള്ളത്. എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റ് ഡിസൈന്‍ ചെയ്തത് ഒരു ആര്‍ക്കിടെക്ടാണ്. ചിത്രത്തിനുവേണ്ടി ഒരുക്കിയ ആ സെറ്റിന്റെ മാതൃക വരച്ച് വിവരിക്കാനാണ് സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ചോദ്യപേപ്പറിലുള്ളത്.

baahubali

ചെന്നൈ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഇന്റേണല്‍ പരീക്ഷ പേപ്പറിലാണ് ഈ രസകരമായ ചോദ്യമുള്ളത്. ബാഹുബലി സിനിമ കണ്ടവര്‍ക്കു പോലും ഒരുപക്ഷേ ആ മാതൃക രൂപകല്പന ചെയ്യാന്‍ പറ്റിയെന്നു വരില്ല. അപ്പോള്‍ ബാഹുബലി എന്ന ചിത്രം കാണാത്ത വിദ്യാര്‍ത്ഥികളുടെ അവസ്ഥ എന്തായിരിക്കും.

കലാപരമായും സാംസ്‌കാരികവുമായുള്ള ചുറ്റുപാടുകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയാണ് ഇങ്ങനെയൊരു ചോദ്യം ഉള്‍പ്പെടുത്തിയതെന്ന് ചോദ്യപേപ്പര്‍ തയ്യാറാക്കിയ അസിസ്റ്റന്റ് പ്രൊഫസര്‍ പറഞ്ഞു.

English summary
Students of the Civil engineering department in Vellore Institute of Technology were in for a surprise, when one of their internal assessment tests featured two 20 mark questions and a 10 mark question asking them to design engineering set-pieces for the shoot of Baahubali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X