കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബ ദി ഗ്രേറ്റ്, പത്മശ്രീക്ക് പിന്നാലെ മന്ത്രിസ്ഥാനവും രാംദേവ് നിരസിച്ചു

Google Oneindia Malayalam News

ചണ്ഡിഗഡ്: തനിക്ക് കാബിനറ്റ് പദവി നല്‍കാമെന്ന ഹരിയാന സര്‍ക്കാരിന്റെ വാഗ്ദാനം യോഗ ഗുരു ബാബാ രാംദേവ് നിരസിച്ചു. താനൊരു സന്യാസിയാണ് എന്നും ഈ സ്ഥിതിയില്‍ തുടര്‍ന്നാല്‍ മതി എന്നും പറഞ്ഞാണ് ബാബാ രാംദേവ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നത്. ജനങ്ങളെ സേവിക്കുക എന്നതാണ് തന്റെ ലക്ഷ്യം. അതിന് മന്ത്രിയാകണം എന്നില്ല - അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ ബി ജെ പി സര്‍ക്കാര്‍ ബാബ രാംദേവിനെ നേരത്തെ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചിരുന്നു. യോഗയും ആയുര്‍വേദവും പ്രചരിപ്പിക്കാനാണ് ബാബ രാംദേവിനെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്. ഇദ്ദേഹത്തിന് മന്ത്രിക്ക് തുല്യമായ സുരക്ഷയും മറ്റ് സൗകര്യങ്ങളും കൊടുക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി.

baba-ramdev

രാംദേവിന് കാബിനറ്റ് പദവി നല്‍കുമെന്ന് ഹരിയാനയിലെ ആരോഗ്യമന്ത്രി അനില്‍ വിജ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പറഞ്ഞിരുന്നു. ബാബ രാംദേവിന് അനാവശ്യ പ്രധാന്യം നല്‍കുന്നു എന്ന് പറഞ്ഞ് കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ രംഗത്ത് വന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി അനുകൂല പ്രസ്താവനകളുമായി രംഗത്തുണ്ടായിരുന്ന രാംദേവിന് ആര്‍ എസ് എസുമായും ബന്ധമുള്ളതായി പറയപ്പെടുന്നു.

നേരത്തെ, കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ബാബ രാംദേവിന് പത്മശ്രീ നല്‍കാന്‍ തീരുമാനം എടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ തീരുമാനം വിവാദമായതോടെ തനിക്ക് പത്മശ്രീ വേണ്ട എന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് രാംദേവ് കത്തെഴുതി. തനിക്ക് പകരം കൂടുതല്‍ അര്‍ഹതയുള്ള ആര്‍ക്കെങ്കിലും പുരസ്‌കാരം നല്‍കാനായിരുന്നു ബാബ രാംദേവ് അന്ന് പറഞ്ഞത്.

English summary
Yoga guru Baba Ramdev declined Haryana government's offer of cabinet minister status on Tuesday and said that he don't want any ministerial post as his objective is to serve the humanity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X