കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാദുന്‍ കേസ് ആത്മഹത്യ ആണെന്ന് സിബിഐയുടെ കണ്ടെത്തല്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: സിബിഐ ചരിത്രത്തില്‍ ഞെട്ടിപ്പിക്കുന്ന രീതിയിലാണ് ബാദുന്‍ കേസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ബാദുന്‍ കേസ് വെറും ആത്മഹത്യ ആയിരുന്നു എന്നാണ് സിബിഐയുടെ പുതിയ കണ്ടെത്തല്‍. രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനു ശേഷം മരത്തില്‍ കെട്ടിത്തൂക്കി എന്ന ആരോപണം വന്‍ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയ കേസായിരുന്നു. കൊലപാതകം എന്ന് വിധി എഴുതിയ കേസാണ് വീണ്ടും ഒരു ദുരൂഹതയിലേയ്ക്ക് എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ മെയ് 27 ന് ഉത്തര്‍പ്രദേശിലെ കന്ദ്ര വില്ലേജില്‍ ആണ് ഈ ആത്മഹത്യ നടക്കുന്നത്. പതിനാലും പതിനഞ്ചും വയസുള്ള രണ്ടു പെണ്‍കുട്ടികളെ ആണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കി എന്നായിരുന്നു ആരോപണം.

അന്ന് പൊലീസിന്റെ എഫ്.ഐ.ആറില്‍ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കി എന്നായിരുന്നു രേഖപ്പെടുത്തിയത്. തുടര്‍ന്ന് പ്രതിഷേധങ്ങളും വിവാദങ്ങളും ആളിക്കത്തിയപ്പോള്‍ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ജൂണിനാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. ഫോറന്‍സിക് പരിശോധനയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി കാണുന്നില്ലെന്ന റിപ്പോര്‍ട്ടാണ് പിന്നീട് അന്വേഷണം ഊര്‍ജിതമാക്കിയത്. വീട്ടുക്കാരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മൊഴി എടുത്ത സിബിഐ ഒടുവില്‍ ആത്മഹത്യ ആണെന്ന് കണ്ടെത്തി.

badaun-gangrape

ബാദുന്‍ കേസില്‍ പോലീസ് അഞ്ച് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. പോലീസിന്റെ അനാസ്ഥ തെളിയിക്കുന്ന തരത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഗ്രാമത്തിലെ ഒരു യുവാവുമായി പെണ്‍കുട്ടികള്‍ക്ക് സൗഹൃദം ഉണ്ടായിരുന്നുവെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തത് ആണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Badaun girls committed suicide.CBI had already decided not to file a charge sheet against the five persons arrested by Uttar Pradesh police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X