കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഹുബലി തമിഴ്‌നാട്ടിലെത്താന്‍ വൈകി!! കാരണക്കാരന്‍ വിജയ്!! ഞെട്ടേണ്ട, സംഗതി സത്യം......

ഉച്ചയ്ക്കു ശേഷം തമിഴ്നാട്ടില്‍ സിനിമ പ്രദര്‍ശനം തുടങ്ങി

  • By Manu
Google Oneindia Malayalam News

ചെന്നൈ: ബ്രഹ്മാണ്ട ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ തമിഴ്‌നാട്ടിലെ പ്രദര്‍ശനം ആദ്യ ദിവസം തടസ്സപ്പെട്ടു. ഇന്ത്യ മുഴുവന്‍ പുലര്‍ച്ചെ ആറു മണിക്ക് മിക്ക തിയേറ്ററുകളിലും ആദ്യ ഷോ അരങ്ങേറിയപ്പോള്‍ തമിഴ്‌നാട്ടില്‍ ആരാധകര്‍ക്ക് കടുത്ത നിരാശയാണ് നേരിട്ടത്. സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രദര്‍ശനമാണ് തടസപ്പെട്ടത്. ചിലയിടങ്ങളില്‍ തെലുങ്ക് പതിപ്പ് പ്രദര്‍ശിപ്പിച്ചെങ്കിലും അത് ആരാധകര്‍ക്ക് വേണ്ടത്ര തൃപ്തി നല്‍കിയില്ലന്നതാണ് യാഥാര്‍ഥ്യം.

മുടങ്ങാന്‍ കാരണം

വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കമാണ് സിനിമയുടെ പ്രദര്‍ശനം മുടങ്ങാനുള്ള പ്രധാന കാരണം. ഇരുകൂട്ടരും തമ്മില്‍ ലാഭവിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് നിലനിന്ന തര്‍ക്കം പരിഹരിക്കപ്പെടാതിരുന്നത് ബാഹുബലിയ്ക്കു തിരിച്ചടിയാവുകയായിരുന്നു.

വിതരണം ചെയ്യുന്നത്

കെ പ്രൊഡക്ഷന്‍സിനാണ് തമിഴ്‌നാട്ടില്‍ ബാഹുബലിയുടെ വിതരണാവകാശം. കരാര്‍ പ്രകാരമുള്ള തുകയുടെ ഭൂരിഭാഗവും ഇവര്‍ നിര്‍മാതാക്കളായ അര്‍ക്ക മീഡിയ വര്‍ക്‌സിനു നല്‍കിയിരുന്നു. പക്ഷെ 15 കോടി രൂപയുടെ കുടിശിക കെ പ്രൊഡക്ഷന്‍സ് വരുത്തി.

സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല

കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നു അവസാന നിമിഷമാണ് ചിത്രത്തിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍മാതാക്കള്‍ വിസമ്മതിച്ചത്. നിര്‍മാതാക്കളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കില്‍ മാത്രമേ തിയേറ്റുകള്‍ക്കു സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുള്ളൂ.

ഭൈരവയുടെ വിതരണം

സൂപ്പര്‍ താരം വിജയ് നായകനായ ഭൈരവയുടെ വിതരണാവകാശവും കെ പ്രൊഡക്ഷന്‍സിനായിരുന്നു. ചിത്രം വലിയ പരാജയമായി മാറി. ഇതേ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ബാഹുബലിയുടെ തുക മുഴുവന്‍ കെ പ്രൊഡക്ഷന്‍സിന് അടയ്ക്കാന്‍ കഴിയാതിരുന്നതെന്നും ആരോപണമുണ്ട്.

പ്രേക്ഷക്ഷകര്‍ കുപിതരായി

തമിഴ്‌നാട്ടില്‍ ബാഹുബലിയുടെ തമിഴ് പതിപ്പ് കാണാനെത്തിയ ആരാധകര്‍ അവസാന നിമിഷം ഷോ റദ്ദാക്കിയത് അറിഞ്ഞതൊടെ ബഹളം വച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.ചെന്നൈയിലെ രോഹിണി തിയേറ്ററില്‍ നിയന്ത്രണം വിട്ട പ്രേക്ഷകരെ പിരിച്ചുവിടാന്‍ പോലീസിനു ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു.

 കാരണം അവ്യക്തം

ഷോ റദ്ദാക്കിയതിനുള്ള കാരണം വ്യക്തമാക്കാന്‍ പല തിയേറ്ററുകള്‍ക്കും സാധിക്കാതിരുന്നത് ആളുകളുടെ രോഷം ഇരട്ടിയാക്കി. ചില തിയേറ്ററുകളില്‍ ആളുകള്‍ ആക്രമണത്തിനു തുനിഞ്ഞതോടെ തെലുങ്ക് പതിപ്പ് പ്രദര്‍ശിപ്പിച്ച് തിയേറ്റര്‍ ഉടമകള്‍ തടിതപ്പുകയായിരുന്നു.

ഉച്ചയോടെ പ്രദര്‍ശിപ്പിച്ചു

രാവിലെയുള്ള ഷോകള്‍ മുടങ്ങിയെങ്കിലും ഉച്ചായുമ്പോഴേക്കും പ്രശ്‌നങ്ങള്‍ പരിഹരിച്ചു. നിര്‍മാതാക്കളും വിതരണക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ ധാരണയായത്. ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് തമിഴ് മൊഴിയുമായി ബാഹുബലി പ്രേക്ഷകര്‍ക്കു മുന്നിലെത്തി.

ബാഹുബലി 2ന്റെ ട്രെയിലര്‍ കാണാം

English summary
bahubali 2's release delayed in tamil nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X