കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജ്‌റംഗി ഭായ്ജനും പണിയായി, സല്‍മാന്‍ ഖാന് വക്കീല്‍ നോട്ടീസ്

  • By Muralidharan
Google Oneindia Malayalam News

മുംബൈ: വിവാദങ്ങളുടെ കളിത്തോഴനായ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ വീണ്ടും വക്കീല്‍ നോട്ടീസ്. പുതിയ ചിത്രമായ ബജ്‌രംഗി ഭായ്ജന്‍ എന്ന ചിത്രമാണ് സല്ലുവിന് പാരയായിരിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകനായ അനില്‍ സിംഗ് പ്രധാന്‍ ആണ് സല്‍മാന്‍ ഖാനും ചിത്രത്തിന്റെ സംവിധായകനായ കബീര്‍ ഖാനും എതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ബജ്‌രംഗി ഭായ്ജന്‍ മതവികാരം വ്രണപ്പെടുത്തി എന്നാണ് അനില്‍ സിംഗ് പ്രധാന്‍ ആരോപിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ചിത്രകൂട് സ്വദേശിയാണ് ഇയാള്‍. ചിത്രത്തിന്റെ പേര് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നും അതിനാല്‍ ഈ പേര് മാറ്റണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. ചിത്രത്തില്‍ ഒരു രംഗത്ത് ഹനുമാന്റെ മുഖംമൂടി വെച്ച ഡാന്‍സ് ചെയ്യുന്നുണ്ട്. ഇതും മതവികാരം വ്രണപ്പെടുത്തുന്നതാണത്രെ.

bajrangi-bhaijaan

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമനടപടിയുമായി കോടതിയെ സമീപിക്കും എന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നു. സംവിധായകനും നിര്‍മാതാവും ഈദുല്‍ ഫിത്തറിന് ബോധപൂര്‍വ്വമാണ് ചിത്രം തീയറ്ററുകളിലെത്തിക്കുന്നത് എന്നും ഇയാള്‍ കുറ്റപ്പെടുത്തി. പാകിസ്താനിലുള്ള ഹര്‍ഷാലി മല്‍ഹോത്രയെന്ന പിഞ്ചു കുട്ടിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ കഥ. നേരത്തെ വീര്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ഗലാനി 250 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സല്‍മാനെതിരെ കോടതിയെ സമീപിച്ചിരുന്നു.

English summary
Here is yet another trouble for Bollywood star Salman Khan. His film Bajrangi Bhaijaan is in the news for the wrong reason. Reportedly, the actor along with director have been slapped with legal notice by a social activist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X