കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരീച്ച പോലും അറിഞ്ഞില്ല, മോദിയുടേത് യഥാര്‍ത്ഥ രാജതന്ത്രം, മന്ത്രിമാരും ശരിക്കും ഞെട്ടി

പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ്. അത്രകണ്ട് അതീവ രഹസ്യമായിട്ടായിരുന്നു മോദിയുടെ നീക്കങ്ങള്‍.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : രാജതന്ത്രം എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ശരിക്കും കണ്ടു. പറഞ്ഞു വരുന്നത് രാജ്യത്തെ ഞെട്ടിച്ച നോട്ട് അസാധുവാക്കല്‍ സംഭവത്തെ കുറിച്ച് തന്നെയാണ്. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേട്ട് സാധാരണക്കാര്‍ മാത്രമല്ല അങ്ങ് കേന്ദ്രത്തിലെ വമ്പന്മാര്‍ പോലും ഞെട്ടി.

കാരണം, പലരും അറിഞ്ഞത് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ്. അത്രകണ്ട് അതീവ രഹസ്യമായിട്ടായിരുന്നു മോദിയുടെ നീക്കങ്ങള്‍. മോദിയെ കൂടാതെ റിസര്‍വ് ബാങ്കിലെ ചുരുക്കം ചില ഉദ്യോഗസ്ഥര്‍ക്കും വളരെ കുറച്ച് മന്ത്രിമാര്‍ക്കും മാത്രമായിരുന്നു ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നത്.

ടെക്‌നോളജി ഇത്രകണ്ട് വികസിച്ച കാലത്ത് ഇത്തരത്തിലൊരു നിര്‍ണായക രഹസ്യം സൂക്ഷിച്ച് കൈകാര്യം ചെയ്തതിന് മോദിയെ സമ്മതിച്ചേ പറ്റൂ. എന്തും മണത്ത് കണ്ടെത്തുന്ന മാധ്യമങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും ഇടനല്‍കാതെയായിരുന്നു നടപടി.

 അതീവ രഹസ്യം

അതീവ രഹസ്യം

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഒരുക്കങ്ങള്‍ അണിയറയില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കാരണമില്ലാത്ത ഒരുക്കമായിരുന്നു ഇത്. മന്ത്രിസഭയിലെയും റിസര്‍വ് ബാങ്കിലെയും ചുരുക്കം ചിലര്‍ക്കു മാത്രമാണ് ഇതിനെ കുറിച്ച് അറിയാമായിരുന്നത്. അണിയറയില്‍ നടക്കുന്ന ഒരുക്കങ്ങള്‍ ആരും ശ്രദ്ധിക്കാതിരിക്കാനും മോദിക്ക് കഴിഞ്ഞു.

 വലിയ ലക്ഷ്യം

വലിയ ലക്ഷ്യം

നോട്ട് നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ തീരുമാനമായിരുന്നു. അതു കൊണ്ട് തന്നെയാണ് അദ്ദേഹം തന്നെ നേരിട്ടെത്തി ഇത് പ്രഖ്യാപിച്ചത്.നിരോധനം സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുമെന്ന് അറിഞ്ഞിട്ടും വലിയ ലക്ഷ്യത്തിലേക്ക് ഇത് അത്യാവശ്യമാണെന്ന വിശ്വാസത്തിലായിരുന്നു മോദി.

ബുദ്ധിമുട്ടാന്‍ തയ്യാര്‍

ബുദ്ധിമുട്ടാന്‍ തയ്യാര്‍

നോട്ട് നിരോധനം കൊണ്ട് സാധാരണക്കാര്‍ വലഞ്ഞിരിക്കുകയാണെങ്കിലും തീരുമാനത്തെ പലരും പ്രശംസിക്കുന്നുണ്ട്. കുറച്ചു ബുദ്ധിമുട്ടൊക്കെ സഹിക്കാന്‍ തയാറാണെന്നാണ് പലരും പറയുന്നത്.

 ഞെട്ടിത്തരിച്ച് ഇന്ത്യ

ഞെട്ടിത്തരിച്ച് ഇന്ത്യ

ചൊവ്വാഴ്ച അരങ്ങേറിയത് നാടകീയ രംഗങ്ങള്‍ തന്നെയായിരുന്നു. നോട്ട് നിരോധിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് സേനാ തലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭ യോഗത്തിനെത്തിയ മന്ത്രിമാര്‍ അവിടെ തന്നെ തുടരുകയായിരുന്നു. എട്ടു മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം മാത്രം പോയാല്‍ മതിയെന്ന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിസഭ യോഗത്തിനു ശേഷം മോദി രാഷ്ട്രപതിയെ തീരുമാനത്തെ കുറിച്ച് അറിയിച്ചു. അതിനു ശേഷമായിരുന്നു പ്രഖ്യാപനം.

 അറിഞ്ഞത് പ്രഖ്യാപിച്ചപ്പോള്‍

അറിഞ്ഞത് പ്രഖ്യാപിച്ചപ്പോള്‍

മന്ത്രിസഭ യോഗത്തിനു മുമ്പ് എന്തോ വലിയ തീരുമാനം നടപ്പാക്കാന്‍ പോകുന്നതിന്റെ സൂചനകള്‍ മന്ത്രിമാര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇതാണ് തീരുമാനമെന്ന് ഊഹിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പ്രഖ്യാപിക്കുമ്പോള്‍ തന്നെയാണ് മന്ത്രിമാരും അറിയുന്നത്.

ഒരുക്കങ്ങള്‍ വളരെ ശ്രദ്ധയോടെ

ഒരുക്കങ്ങള്‍ വളരെ ശ്രദ്ധയോടെ

പെട്ടെന്നൊരു ദിവസം കൊണ്ടെടുത്തതല്ല നോട്ട് നിരോധിക്കല്‍ തീരുമാനമെന്ന് വ്യക്തമായിരിക്കുകയാണ്. വ്യക്തമായ പ്ലനിങോടെയായിരുന്നു മോദിയുടെ നീക്കം. കള്ളപ്പണത്തിനെതിരായ ശക്തമായ നീക്കം ഉണ്ടാകുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു നീക്കങ്ങള്‍. കള്ളപ്പത്തെ കുറിച്ച് വെളിപ്പെടുത്താന്‍ വരെ അവസരം നല്‍കിയ ശേഷമാണ് നടപടിയിലേക്ക് കടന്നിരിക്കുന്നത്.

 സര്‍ക്കുലര്‍

സര്‍ക്കുലര്‍

ഇതിന്റെയൊക്കെ ഭാഗമായിട്ട് തന്നെയായിരിക്കണം ആഴ്ചകള്‍ക്ക് മുമ്പ് കാബിനറ്റ് സെക്രട്ടറിയേറ്റ് മൊബൈല്‍ നിരോധനം പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്. കാബിനറ്റ് മീറ്റിങ്ങുകളില്‍ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫുകളും മന്ത്രിമാരും മന്ത്രിസഭ യോഗത്തിന് എത്തുമ്പോള്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം. അതു കൊണ്ട് തന്നെ വിവരങ്ങളൊന്നും ചോര്‍ന്നതുമില്ല.

English summary
This was to ensure that there was no premature leak of the plan to scrap Rs 500 and Rs 1,000 notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X