കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ നിരസിച്ച് മകന്‍ വാങ്ങിയത് 7.2 ലക്ഷത്തിന്റെ സൂപ്പര്‍ ബൈക്ക്; അപകടത്തില്‍ പൊലിഞ്ഞത് ജീവിതം

സൂപ്പര്‍ ബൈക്ക് ദില്ലിയില്‍ നിരോധിക്കണമെന്ന് അപടത്തില്‍ മരിച്ചയാളുടെ കുടുംബം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വിലകൂടിയ കാര്‍ വാങ്ങിത്തരാമെന്ന് വീട്ടുകാര്‍ വാഗ്ദാനം ചെയ്തിട്ടും സൂപ്പര്‍ ബൈക്ക് വാങ്ങിയ യുവാവിന്റെ ജീവിതം പൊലിഞ്ഞത് ബൈക്ക് അപകടത്തില്‍. ദില്ലിയില്‍ കഴിഞ്ഞദിവസമുണ്ടായ അപകടത്തിലാണ് ഹിമാന്‍ഷു ബന്‍സാല്‍ എന്ന ഇരുപത്തിനാലുകാരന്‍ അപടത്തില്‍ മരിച്ചത്. 7.2 ലക്ഷം രൂപയ്ക്കാണ് ബൈക്ക് വാങ്ങിയതെന്ന് ഹിമാന്‍ഷുവിന്റെ പിതാവ് സുരേഷ് ബന്‍സാല്‍ പറഞ്ഞു.

ഇന്നോവ കാര്‍ വാങ്ങിത്തരാമെന്ന് ബിസിനസുകാരനായ പിതാവ് ഹിമാന്‍ഷുവിനോട് പറഞ്ഞിരുന്നു. എന്നാല്‍ ബൈക്കില്‍ കമ്പമുള്ള മകന്‍ അത് നിരസിച്ച് സൂപ്പര്‍ ബൈക്കുതന്നെ വാങ്ങി. കഴിഞ്ഞദിവസം യാത്രാമധ്യേ റോഡില്‍ കാല്‍നടയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ബൈക്ക് ലേഡി ഇര്‍വിന്‍ കോളേജിന്റെ മതിലിനിടിക്കുകയായിരുന്നു.

 accident2-26-146

ട്രാഫിക് പോലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 150 കിലോമീറ്ററിലധികം വേഗതിയിലായിരുന്നു ബൈക്ക് എന്നാണ് പോലീസ് നിഗമനം. ടിഎന്‍ടി 600i ബൈക്ക് ആണ് അപടത്തില്‍പ്പെട്ടത്. 600സിസി എഞ്ചിന്‍ ഘടിപ്പിച്ച ബൈക്ക് 200 കിലോമീറ്റര്‍ വേഗതയില്‍ പറക്കും. എന്നാല്‍, ഇത്തരം ബൈക്കുകള്‍ ദില്ലിയിലെ നിരോധിക്കണമെന്ന് ബന്‍സാലിന്റെ പിതാവ് പറഞ്ഞു.

ഇത് ഇന്ത്യന്‍ റോഡുകള്‍ക്ക് യോജിച്ച വാഹനമല്ല. ഓസ്‌ട്രേലിയയിലും അമേരിക്കയിലുമൊക്കെ വാഹനത്തിരക്ക് കുറഞ്ഞ റോഡുകള്‍ക്ക് ചേര്‍ന്ന ബൈക്കാണിത്. മറ്റൊരാളുടെ ജീവിതം കൂടി ഇല്ലാതാകുന്നതിന് മുന്‍പ് സൂപ്പര്‍ ബൈക്കുകള്‍ നിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മകന്‍ സൂപ്പര്‍ ബൈക്ക് ഗ്രൂപ്പിലെ അംഗമാണെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.

English summary
Ban super bikes in Delhi, families shouldn’t suffer: Benelli crash victim’s kin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X