കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ളൂര്‍ സ്ഫോടനം: പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു?

  • By Meera Balan
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനത്തിന് പിന്നിലെ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് നാല്‍പ്പത്തിയഞ്ച് മിനിട്ട് മുന്‍പ് സംശയാസ്പദമായ സാഹചര്യത്തില്‍ നാല് യുവാക്കള്‍ ചര്‍ച്ച് റോഡ് പരിസരത്തുണ്ടായിരുന്നത് സിസിടിവിയിലുണ്ട്. പൊലീസ് ഈ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

റോഡിന് അഭിമുഖമായി സ്ഥാപിച്ചിരുന്ന സിസിടിവി പ്രവര്‍ത്തന രഹിതമായിരുന്നു. അതിനാല്‍ തന്നെ സ്വകാര്യ ബസ് സര്‍വീസ് ഓഫീസിസിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.

Bengaluru

മല്ലേശ്വരത്ത് ബിജെപി ഓഫീസില്‍ ആക്രമണം നടത്തിയ അല്‍ ഉമ സംഘമാണ് ചര്‍ച്ച് റോഡ് സ്‌ഫോടനത്തിന് പിന്നിലെന്നുള്ള സാധ്യതകളെ ബെംഗളൂരു പൊലീസ് തള്ളിക്കളഞ്ഞു. കേസിനെപ്പറ്റിയുള്ള അന്വേഷണം അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേയ്ക്കും നീളുന്നു. തീവ്രവാദി ആക്രമണം തന്നെയാണ് ചര്‍ച്ച് റോഡില്‍ നടന്നതെന്ന് സംസ്ഥാന സര്‍ക്കാരും സ്ഥിരീകരിച്ചു.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിയായ യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഭവത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും അറിവുണ്ടെങ്കില്‍ അത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബെംഗളൂരു സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ കര്‍ശനമാക്കിയിരിയ്ക്കുകയാണ്.

English summary
Video footage of four people suspiciously moving close to the restaurant has been revealed. These people were seen wandering aimlessly 45 minutes before the blast; The police say they have ample footage. "There are many cameras on Church Street. The only camera that was not working was the one in the hotel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X