കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയ്ക് വാദിന് 'അറസ്റ്റ് ഭയം'; എയര്‍ലൈനുകള്‍ക്കെതിരെ നടപടിയ്ക്ക്!!

Google Oneindia Malayalam News

ദില്ലി: ടിക്കറ്റ് റദ്ദാക്കിയ എയര്‍ലൈനുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ശിവസേന എംപി രവീന്ദ്ര ഗെയ്ക് വാദ്. അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ച സംഭവത്തെ തുടര്‍ന്ന് വിമാന ടിക്കറ്റ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഭീഷണി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എയര്‍ലൈന്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് വിവാദ എംഎല്‍എയുടെ വാദം. ദില്ലിയില്‍ നിന്ന് മുംബൈയിലേക്ക് ഗെയ്ക്ക് വാദ് ബുക്ക് ചെയ്ത ടിക്കറ്റുകളായിരുന്നു ഇരു കമ്പനികളും റദ്ദാക്കിയത്.

വ്യാഴാഴ്ചയാണ് 60കാരനായ എയര്‍ ഇന്ത്യ ജീവനക്കാരനെ 25 തവണ ചെരിപ്പുകൊണ്ടടിച്ച് ശിവസേന എംഎല്‍എ പുലിവാല് പിടിക്കുന്നത്. ബിസിനസ് ക്ലാസ് സീറ്റിന് പകരം ഇക്കോണമി ക്ലാസ് നല്‍കിയെന്ന് ആരോപിച്ചായിരുന്നു ജീവനക്കാരനെ മര്‍ദ്ദിച്ചത്. വ്യാഴാഴ്ച രാവിലെ പൂനെയില്‍ നിന്ന് ദില്ലിയിലെത്തിയ എയര്‍ ഇന്ത്യയുടെ എഐ 852 വിമാനത്തിലാണ് സംഭവം.

gaikwad

ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയെന്നും അതിനാല്‍ മര്‍ദ്ദിച്ചെന്നുമാണ് എംപിയുടെ വാദം. സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യ ഗെയ്ക്ക് വാദിനെ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. ഗെയ്ക്ക് വാദിന്റെ നടപടിയില്‍ അദ്ദേഹത്തെ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഗെയ്ക്ക് വാദിനെ തള്ളിക്കൊണ്ട് പാര്‍ട്ടി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിതലത്തില്‍ നടപടി ഉണ്ടായേക്കുമെന്നും ചില വൃത്തങ്ങളില്‍ നിന്ന് വാര്‍ത്ത വന്നിരുന്നു. എയര്‍ ഇന്ത്യയ്ക്ക് പുറമേ എയര്‍വേയ്സ്, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ എയര്‍ലൈനുകളും എംപിയെ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു.

വിമാന കമ്പനികള്‍ ടിക്കറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഗെയ്ക്ക് വാദ് ട്രെയിനിലാണ് ദില്ലിയില്‍ നിന്ന് മുംബൈയിലേയ്ക്ക് മടങ്ങിയത്. എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എംപിക്കെതിരെ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കാമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റ സുകുമാര്‍ ഗെയ്ക്ക് വാദിനെതിരെ പരാതി നല്‍കിയിരുന്നു.

English summary
Shiv Sena lawmaker Ravindra Gaikwad, who had to take a train after he was blacklisted for his assault of an Air India employee, is back with a vengeance, literally. The lawmaker -- who had brazenly admitted to hitting an Air India employee 25 times with his slippers -- now wants revenge against airlines. On Thursday, Air India had put him on a no-fly list, banning him as a passenger on its flights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X