കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഭീകരാക്രമണം; കുറ്റക്കാരെ ശിക്ഷിക്കണമെന്ന് പാക്കിസ്ഥാനോട് ഒബാമ

  • By Gokul
Google Oneindia Malayalam News

ദില്ലി: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ ശിക്ഷിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മുന്നറിയിപ്പ്. റിപ്പബ്ലിക് ദിന പരിപാടികള്‍ക്കായി ഇന്ത്യയിലെത്തുന്ന ഒബാമ ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് പാക്കിസ്ഥാനെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന പ്രസ്താവന നടത്തിയത്.

പാക്കിസ്ഥാന്‍ തീവ്രവാദികളുടെ കേന്ദ്രമാകുന്നത് തടയണമെന്ന് ഒബാമ ആവശ്യപ്പെട്ടു. തീവ്രവാദികളോടുള്ള പാക് സര്‍ക്കാരിന്റെ മൃദു സമീപനത്തെയും അമേരിക്ക കുറ്റപ്പെടുത്തി. തീവ്രവാദം ഒരു മണ്ണിലും വേരുപിടിക്കാന്‍ അനുവദിക്കരുത്. ഇന്ത്യയുമായി നല്ല ബന്ധമാണ് അമേരിക്കയ്ക്കുള്ളതെന്നും ഒബാമ ചൂണ്ടിക്കാട്ടി.

barackobama

വ്യത്യസ്തമായ ചരിത്രവും പാരമ്പര്യവുമാണ് ഇരുരാജ്യങ്ങള്‍ക്കുള്ളതെങ്കിലും പരസ്പരം ബഹുമാനിച്ചുള്ള സഹകരമാണ് ഇന്ത്യയുടേതും അമേരിക്കയുടേതുമെന്ന് ഒബാമ പറഞ്ഞു. ബന്ധം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. വ്യാപരമേഖലയില്‍ ഉണര്‍വു നല്‍കാന്‍ അത് സഹാകരമാകും. ഇന്ത്യയുമായുള്ള വ്യാപാരം മുന്‍ നാളുകളേക്കാള്‍ വര്‍ദ്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തോടെ ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് ഒബാമ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

ഒബാമയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തരുതെന്ന് പാക്കിസ്ഥാന് അമേരിക്ക നിര്‍ദ്ദേശം നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്രമണം നടക്കുകയാണെങ്കില്‍ അത് അമേരിക്ക പാക് ബന്ധത്തിന്റെ ബാധിക്കുമെന്നും അമേരിക്ക മുന്നറിയിപ്പു നല്‍കി. എന്നാല്‍, അത്തരമൊരു നിര്‍ദ്ദേശമുണ്ടായിട്ടില്ലെന്നാണ് പാക് പ്രതികരണം.

English summary
Barack Obama says Mumbai attack perpetrators must face justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X