കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ പുല്ലുവില; നിര്‍ഭയ ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള കടുത്ത എതിര്ഡപ്പുകളെ അവഗണിച്ച് ദില്ലി കൂട്ട ബലാത്സംഗം സംബന്ധിച്ച ഡോക്യുമെന്റി ബിബിസി സംപ്രേഷണം ചെയ്തു. നേരത്തെ നിശ്ചയിച്ച തിയ്യതിക്ക് മുമ്പ് തന്നെ ഡോക്യുമെന്റി സംപ്രേഷണം ചെയ്യുകയായിരുന്നു.

മാര്‍ച്ച് എട്ടിനാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള എതിര്‍പ്പ് ശക്തമായതോടെ മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംപ്രേഷണം.

Nirbhaya Documentary

ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്നാണ് ഡോക്യുമെന്ററിയുടെ പേര്. വെറും എട്ട് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് സംപ്രേഷണം ചെയ്തത് എന്നാണ് വിവരം. എന്നാല്‍ ഇത് ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല.

കൂട്ട ബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗുമായി നടത്തിയ അഭിമുഖത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് ഡോക്യുമെന്ററി വിവാദമായത്. ബലാത്സംഗത്തിന് നിര്‍ഭയയും കാരണക്കാരിയാണെന്നായിരുന്നു മുകേഷ് പറഞ്ഞത്. അവള്‍ എതിര്‍ക്കാതെ സഹകരിച്ചിരുന്നെങ്കില്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും മുകേഷ് പറഞ്ഞു.

ഇത് വലിയ എതിര്‍പ്പുകള്‍ക്കാണ് വഴിവച്ചത്. തുടര്‍ന്ന് ഡോക്യുമെന്ററിയുടെ സംപ്രേഷണം ഇന്ത്യയില്‍ നിരോധിച്ചു. ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്ന് ബിബിസിയോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഇത് ഇന്ത്യയിലെ മാത്രം പ്രശ്‌നമല്ല എന്നാണ് ബിബിസിയുടെ നിലപാട്. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ഡോക്യുമെന്ററി പ്രതിനിധാനം ചെയ്യുന്നതെന്നും അവര്‍ വിലയിരുത്തുന്നു.

English summary
After India's Ban, Nirbhaya Documentary 'India's Daughter' Aired by BBC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X