കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാന്‍ ആളില്ല; ബിബിസി ആയിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടുന്നു

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ചാനല്‍ പ്രക്ഷകരില്‍ ഗണ്യമായ കുറവു വന്നതിനെ തുടര്‍ന്ന് ബിബിസി ആയിരത്തിലേറെ ജോലിക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. പ്രേക്ഷകര്‍ കുറഞ്ഞതോടെ വരുമാനത്തിലുണ്ടായ ഗണ്യമായ ഇടിവാണ് പിരിച്ചുവിടലിന് ബിബിസി കാരണമായി പറയുന്നത്. ഇതുവഴി വര്‍ഷം 50 മില്യണ്‍ പൗണ്ട് ലാഭിക്കാമെന്നാണ് ചാനലിന്റെ കണക്കുകൂട്ടല്‍.

ഈ വര്‍ഷത്തെ വരുമാനത്തില്‍ ഏതാണ്ട് 150 മില്യന്‍ പൗണ്ടിന്റെ കുറവുവരുമെന്നാണ് ബിബിസി കരുതുന്നത്. ഇത് അപ്രതീക്ഷിതമാണെന്ന് ചാനല്‍ വക്തതാവ് പറയുന്നു. ഭീമമായ ഈ ഇടിവ് ചാനലിന് താങ്ങാന്‍ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ ജോലിക്കാരെ പിരിച്ചുവിട്ട് പിടിച്ചുനില്‍ക്കാനാണ് ചാനല്‍ മേധാവികളുടെ തീരുമാനം.

bbc

14.50 പൗണ്ടാണ് പ്രതിവര്‍ഷം ബിബിസി ചാനലിനാണ് ബ്രിട്ടീഷ് പൗരന്‍ നല്‍കേണ്ടത്. എന്നാല്‍. ലൈവ് ടിവി വാര്‍ത്താ പരിപാടികളില്‍ വീട്ടമ്മമാര്‍ക്കും യുവജനതയ്ക്കും താത്പര്യം കുറഞ്ഞതോടെ പ്രേക്ഷകര്‍ ബിബിസി ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പലര്‍ക്കും ഇന്റര്‍നെറ്റിലൂടെയും മറ്റും പരിപാടി കാണുന്നതിലാണ് കൂടുതല്‍ താത്പര്യം.

വാര്‍ത്തകളോട് ആളുകള്‍ക്കുണ്ടായ താത്പര്യക്കുറവും പ്രേക്ഷകര്‍ കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് കരുതന്നത്. സോഷ്യല്‍ മീഡിയയുടെ അതിപ്രസരവും ചാനലുകള്‍ക്ക് വിനയായി. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സമയം ചിലവഴിക്കുന്നവരുടെ എണ്ണം ദിനംപ്രതികൂടിക്കൊണ്ടിരിക്കുകയാണെന്ന് ബിബിസി പറയുന്നു.

English summary
BBC to cut more than 1000 jobs in cost-savings push
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X