ശശി തരൂരിനെതിരായ വെളിപ്പെടുത്തല്‍; അര്‍ണബ് ഗോസ്വാമി കള്ളന്‍? കുടുങ്ങും, കേസെടുത്തു

  • Updated:
  • By:
Subscribe to Oneindia Malayalam

മുംബൈ: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരായ സുനന്ദ ടേപ്പ് സംപ്രേഷണം ചെയ്ത റിപബ്ലിക് ടിവിക്കും അര്‍ണബ് ഗോസ്വാമിക്കുമെതിരേ കേസ്. ഈ മാസം ചാനല്‍ പുറത്തുവിട്ട ടേപ്പുകള്‍ മോഷ്ടിച്ചതാണെന്ന് ആരോപണം. അര്‍ണബ് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ടൈംസ് നൗ ചാനലാണ് പോലീസില്‍ പരാതി നല്‍കിയത്.

ടൈംസ് ഉടമസ്ഥരായ ബെന്നറ്റ്, കോണ്‍മാന്‍ ആന്റ് കോ ലിമിറ്റഡ് ആണ് പരാതി നല്‍കിയിരിക്കുന്നത്. മുംബൈയിലെ ആസാദ് മൈതാന്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി. തങ്ങള്‍ സംഘടിപ്പിച്ച ടേപ്പുകള്‍ അര്‍ണബ് മോഷ്ടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ദിയേയും ഷായേയും തുരത്തി മമത..!! തൃണമൂലിന് ഉജ്ജ്വല ജയം..!! ഇടത്പക്ഷം തോറ്റമ്പി..!!

േന്ദ്രം പിടിമുറുക്കുന്നു !മന്ത്രി രാജീവ് പ്രതാപ് റൂഡി കണ്ണൂരിൽ, റിപ്പോർട്ട് മോദിയ്ക്ക് !!

മോഷണം, വിശ്വാസ വഞ്ചന

മോഷണം, വിശ്വാസ വഞ്ചന

അര്‍ണബിനും മാധ്യമപ്രവര്‍ത്തക പ്രേമ ശ്രീദേവിക്കുമെതിരേ പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. മോഷണം, വിശ്വാസ വഞ്ചന, സ്വത്ത് ദുരപയോഗം എന്നീ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

രണ്ടു ടേപ്പുകള്‍ സംപ്രേഷണം ചെയ്തു

രണ്ടു ടേപ്പുകള്‍ സംപ്രേഷണം ചെയ്തു

ഈ മാസം ആറിനും എട്ടിനുമാണ് റിപബ്ലിക് ടിവി വിവിധ സമയങ്ങളിലായി രണ്ടു ടേപ്പുകള്‍ സംപ്രേഷണം ചെയ്തത്. മുമ്പ് ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന അര്‍ണബ്. ഈ മാസം ആറിനാണ് റിപബ്ലിക് ടിവി എന്ന പേരില്‍ പുതിയ ചാനല്‍ തുടങ്ങിയത്.

സുനന്ദ ടേപ്പ്

സുനന്ദ ടേപ്പ്

ആദ്യ ദിവസം തന്നെ ബിഗ് ബ്രേക്കിങ് കൊടുത്ത് ഞെട്ടിക്കാനായിരുന്നു റിപബ്ലിക് ടിവിയുടെ ലക്ഷ്യം. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് വ്യാഖ്യാനിക്കാന്‍ പോന്ന ടേപ്പ് ആണ് ചാനല്‍ പുറത്തുവിട്ടത്. സുനന്ദയുടെ വീട്ടിലെ വേലക്കാരന്‍ സംഭവ ദിവസം നടന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് ടേപ്പ്.

ടേപ്പിലെ വിവാദ ഭാഗങ്ങള്‍

ടേപ്പിലെ വിവാദ ഭാഗങ്ങള്‍

കോണ്‍ഗ്രസ് ഉന്നത യോഗം നടക്കുന്നതിനിടയില്‍ ശശി തരൂര്‍ വീട്ടിലേക്ക് തിടുക്കത്തില്‍ വന്നു. അവര്‍ താമസിച്ചിരുന്ന മുറിയില്‍ ആയിരിക്കുന്നില്ല സുനന്ദയുടെ മൃതദേഹം കിടന്നിരുന്നത്- തുടങ്ങിയ ദുരൂഹ കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് ടേപ്പ്.

 ലാലുവിനെതിരേയും ടേപ്പ്

ലാലുവിനെതിരേയും ടേപ്പ്

എന്നാല്‍ ഈ ടേപ്പ് ടൈസ് നൗ നേരത്തെ കൈവശപ്പെടുത്തിയതാണ്. അര്‍ണബ് അവിടെ നിന്നു മോഷ്ടിച്ച് കൊണ്ടുവന്ന് റിപബ്ലിക് ടിവിയില്‍ സംപ്രേഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ചാനല്‍ ആദ്യ ദിനം പുറത്തുവിട്ടത് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ജയിലിലുള്ള മുന്‍ എംപി ഷഹാബുദ്ദീനുമായി സംസാരിക്കുന്ന ടേപ്പായിരുന്നു.

ടൈംസ് നൗവിന്റെ സ്വന്തം ടേപ്പ്

ടൈംസ് നൗവിന്റെ സ്വന്തം ടേപ്പ്

എട്ടിനാണ് ശശി തരൂരിനെതിരായ ടേപ്പ് പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തക ശ്രീദേവി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുമായും വേലക്കാരന്‍ നാരാണുമായും സംസാരിച്ച് തയ്യാറാക്കിയ ടേപ്പായിരുന്നു ഇത്. ഇത് രണ്ടു ടൈംസ് നൗവില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അര്‍ണബ് സംഘടിപ്പിച്ചതാണ്.

തങ്ങളുടെ സ്വകാര്യ സ്വത്ത്

തങ്ങളുടെ സ്വകാര്യ സ്വത്ത്

ഇത് തങ്ങളുടെ സ്വകാര്യ സ്വത്താണെന്നും അത് അനുമതിയില്ലാതെ പുറത്തുവിടാന്‍ അര്‍ണബിന് അവകാശമില്ലെന്നും ടൈംസ് നൗ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ അറിയാതെ മോഷ്ടിച്ച് കൊണ്ടുപോയി മറ്റൊരു ചാനലില്‍ സംപ്രേഷണം ചെയ്തത് കുറ്റകരമായ പ്രവര്‍ത്തനമാണെന്നും പരാതിയിലുണ്ട്.

റിപബ്ലിക് ടിവിയില്‍ രാജി

റിപബ്ലിക് ടിവിയില്‍ രാജി

അതേസമയം, അര്‍ണബിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് റിപബ്ലിക് ടിവിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തക ചെയ്റ്റി നെരൂല രാജി സമര്‍പ്പിച്ചു. ഇനിയും ചാനലില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുമെന്നാണ് സൂചന. ബിജെപിയോട് അദ്ദേഹം പുലര്‍ത്തുന്ന വിധേയത്വമാണ് രാജിക്ക് കാരണമെന്ന് സൂചനയുണ്ട്. നേരത്തെ ടൈംസ് നൗവിലുള്ളപ്പോഴും അര്‍ണബ് തികഞ്ഞ ബിജെപി വിധേയത്വം പ്രകടമാക്കിയിരുന്നു.

അസംതൃപ്തര്‍

അസംതൃപ്തര്‍

അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി തുടങ്ങി പത്താം ദിവസത്തിനകമാണ് ആദ്യത്തെ രാജി. ചാനലിലെ ബിസ്സിനസ്സ് റിപ്പോര്‍ട്ടറും വാര്‍ത്താ അവതാരകയുമായ ചെയ്റ്റി നെരൂല, അര്‍ണബിന്റെ പെരുമാറ്റത്തിലും പ്രവര്‍ത്തനത്തിലും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇനിയും രാജിയുണ്ടാകും

ഇനിയും രാജിയുണ്ടാകും

അര്‍ണബിനെ സഹിക്കാനാവാതെ ചാനലില്‍ നിന്നും ഇനിയും നിരവധി പേര്‍ രാജിക്കൊരുങ്ങുകയാണെന്നാണ് വിവരം. റിപ്പബ്ലിക് ടിവിയിലെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്നും സാങ്കേതിക വിഭാഗത്തില്‍ നിന്നും വരും ദിനങ്ങളില്‍ കൂടുതല്‍ രാജി പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എസ്‌ക്ലൂസീവ് വാര്‍ത്ത നല്‍കി ഞെട്ടലുണ്ടാക്കാന്‍ അര്‍ണബ് നടത്തിയ നീക്കങ്ങളിലും ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്.

English summary
Bennett, Coleman & Co Ltd (BCCL) on Tuesday lodged a complaint against Arnab Goswami, the founder of recently launched English news channel Republic TV, and journalist Prema Sridevi for infringing its copyright.
Please Wait while comments are loading...