കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനെയും ചൈനയെയും നേരിടാന്‍ ഇന്ത്യ?യുദ്ധത്തിന് തയ്യാറെടുക്കാന്‍ വ്യോമസേന മേധാവിയുടെ നിര്‍ദേശം

കഴിഞ്ഞയാഴ്ച ദില്ലിയില്‍ ചേര്‍ന്ന ഇന്ത്യന്‍ വ്യോമസേന കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് മേധാവി ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന് ഡെക്കാണ്‍ ക്രോണിക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Google Oneindia Malayalam News

ദില്ലി: അയല്‍രാജ്യങ്ങളായ പാകിസ്ഥാനുമായും ചൈനയുമായും ഏത് നിമിഷവും യുദ്ധത്തിന് തയ്യാറാകാന്‍ ഇന്ത്യന്‍ വ്യോമസേന മേധാവിയുടെ നിര്‍ദേശം. കഴിഞ്ഞയാഴ്ച ദില്ലിയില്‍ ചേര്‍ന്ന ഇന്ത്യന്‍ വ്യോമസേന കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് മേധാവി ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന് ഡെക്കാണ്‍ ക്രോണിക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സേനയുടെ ഉന്നതതലത്തിലുള്ളവര്‍ നല്‍കിയ വിവരമനുസരിച്ചാണ് ഡെക്കാള്‍ ക്രോണിക്കള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാനുമായി പത്തു ദിവസത്തെയും, ചൈനയുമായി പതിനഞ്ച് ദിവസത്തെയും തീവ്രതയേറിയ യുദ്ധത്തിന് തയ്യാറെടുക്കാനാണ് വ്യോമസേന മേധാവി കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ദില്ലിയില്‍...

ദില്ലിയില്‍...

എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ദനോവയുടെ നേതൃത്വത്തിലാണ് കഴിഞ്ഞയാഴ്ച വ്യോമസേന കമാന്‍ഡര്‍മാരുടെ യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് യുദ്ധത്തിന് തയ്യാറാകാന്‍ വ്യോമസേന മേധാവി നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

തീവ്രതയേറിയ യുദ്ധം...

തീവ്രതയേറിയ യുദ്ധം...

പാകിസ്ഥാനുമായി പത്ത് ദിവസത്തെയും ചൈനയുമായി പതിനഞ്ച് ദിവസത്തെയും തീവ്രതയേറിയ യുദ്ധത്തിന് തയ്യാറാകാനാണ് വ്യോമ സേന മേധാവി കമാന്‍ഡര്‍മാരോട് നിര്‍ദേശിച്ചിരിക്കുന്നത്.

പോര്‍ വിമാനങ്ങളും ആയുധങ്ങളും...

പോര്‍ വിമാനങ്ങളും ആയുധങ്ങളും...

ഏതു നിമിഷവും ഒരു യുദ്ധത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കി തയ്യാറായിരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോര്‍വിമാനങ്ങളും മിസൈലുകളും റഡാര്‍ സംവിധാനങ്ങളും ഏതുനിമിഷവും ഉപയോഗിക്കാനാകും വിധം സജ്ജീകരിച്ചിരിക്കാനും നിര്‍ദേശമുണ്ട്.

യുദ്ധം ഉടന്‍?

യുദ്ധം ഉടന്‍?

വ്യോമസേനയുടെ യോഗം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഉന്നതതലങ്ങളിലുള്ള ഉറവിടങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡെക്കാണ്‍ ക്രോണിക്കള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

English summary
Be ready for war: Indian Air Force chief to commanders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X