കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടില്‍ കിടന്നാലും ജയിലില്‍ കിടക്കാന്‍ വയ്യ..മുംബൈയിലെ കടുവകള്‍ ബീഫ് തിന്നുന്നില്ല!

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന് കേട്ടിട്ടില്ലേ. മഹാരഷ്ട്രയില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയ ശേഷം അവിടത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിച്ചവരാണ് മലയാളികള്‍. എന്നാല്‍ സര്‍ക്കാരിന്റെ ബീഫ് നിരോധനം ഒന്നും അറിയാതെ കാളയിറച്ചി സ്വപ്‌നം കണ്ടുകഴിയുന്ന ചിലരുണ്ട് മുംബൈയില്‍. വേറാരുമല്ല കൂട്ടില്‍ കിടക്കുന്ന സിംഹങ്ങളും കടുവകളുമൊക്കെ.

മഹാരാഷ്ട്രയിലെ മൃഗശാലകളില്‍ കഴിയുന്ന സിംഹങ്ങള്‍ക്കും കടുവകള്‍ക്കുമാണ് ബീഫ് കിട്ടാത്തത്. നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇവയ്ക്ക് കോഴിയിറച്ചിയാണ് നല്‍കുന്നത്. കാളയിറച്ചിയുടെ അതേ സ്വാദോടെ ആസ്വദിയ്ക്കാന്‍ കഴിയാത്തതിനാലാകാണം മൃഗങ്ങള്‍ക്ക് ചിക്കനോട് തീരെ താത്പര്യം ഇല്ല.

Tiger Cage

മുംബൈയിലെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ എട്ട് ബംഗാള്‍ കടുവകളും മൂന്ന് സിംഹങ്ങളും 14 പുള്ളിപ്പുലികളുമാണ് ഉള്ളത്. ഇവയ്‌ക്കെല്ലാം ഇപ്പോള്‍ നല്‍കുന്നത് ചിക്കനാണ്. മുന്‍പ് കാളയിറച്ചി നല്‍കിയിരുന്നു. ഫ്രഷ് ബീഫ്, ചിക്കന്‍ എന്നിവ മിക്‌സ് ചെയ്തും ഇവയ്ക്ക് നല്‍കിയിരുന്നു. ബീഫില്‍ രക്തം ധാരളം ഉള്ളതിനാന്‍ മൃഗങ്ങള്‍ക്ക് പ്രിയ വിഭവവും ബീഫ് ആയിരുന്നു.

ബീഫ് മാറി കോഴിയിറച്ചി മാത്രം ആയപ്പോള്‍ മൃഗങ്ങള്‍ തീറ്റയെടുക്കാന്‍ വിസമ്മതിച്ചെന്ന് പാര്‍ക്കിലെ ജീവനക്കാരനായ ബാബു വിഷ്ണുകോട്ടെ പറയുന്നു. തീറ്റയെടുക്കാന്‍ വിസമ്മതിയ്ക്കുന്നത് മൃഗങ്ങളുടെ ആരോഗ്യത്തെ ബാധിയ്ക്കുമെന്നും ജീവനക്കാര്‍ പറയുന്നു.

English summary
Beef Ban In India Reaches Cages Of Lions And Tigers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X