കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു... കഴിച്ചാല്‍ ജയില്‍ ഉറപ്പ്

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫിന് നിരോധനം. 19 വര്‍ഷം മുമ്പ് നിയമസഭ പാസാക്കിയ ബില്ലിന് ഒടുവില്‍ രഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. ഇതോടെ സംസ്ഥാനത്ത് സന്പൂര്‍ണ ഗോവധ നിരോധനം നിലവില്‍ വന്നു.

ബീഫ് എന്ന് പറഞ്ഞാല്‍ പശു, കാള, കാളക്കുട്ടി, പശുക്കുട്ടി എന്നിവയെ ആണ് ഉദ്ദേശിച്ചത്. എരുമയും പോത്തും ഒന്നും ഇതില്‍ പെടില്ല കെട്ടോ.

Bull

1995 ലെ മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമന്റ്‌മെന്റ്) ആക്ടിനാണ് ഇപ്പോള്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പോത്തിനേയും എരുമയേയും അനുമതിയോടെ അറക്കാം, അവയുടെ ഇറച്ചിയും കഴിക്കാം.

Beef

കാളയിറച്ചി കൈവശം വക്കുന്നതും വില്‍ക്കുന്നതും ജാമ്യം കിട്ടാത്ത കേസായിട്ടാണ് പരിഗണിക്കുക. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. പതിനായിരം രൂപ വരെ പിഴയും.

1995 ല്‍ ബിജെപി-ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ അധികാരം പിടിച്ചെടുത്തപ്പോഴായിരുന്നു ഈ ബില്ലിന് രൂപം നല്‍കിയത്. നിയമസഭ പാസാക്കിയെങ്കിലും പ്രസിഡന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. നീണ്ട 19 വര്‍ഷത്തിന് ശേഷമാണ് ബില്ലിന് അംഗീകാരം ലഭിച്ചിരിക്കുന്നത്.

Buffalo

ഗോവധം മഹാരാഷ്ട്രയില്‍ നേരത്തേ തന്നെ നിയമം മൂലം നിരോധിച്ചതായിരുന്നു.1976 ല്‍ ആയിരുന്നു ഇത്. എന്നാല്‍ പ്രത്യേക അനുമതിയോടെ കാളകളെ കൊല്ലാന്‍ ഈ നിയമം അനുവദിച്ചിരുന്നു. ഇത് മറികടക്കാനായിരുന്നു 1995 ല്‍ ഭേദഗതി ബില്‍ കൊണ്ടുവന്നത്.

ബീഫ് നിരോധനത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതിലുള്ള തന്റെ സന്തോഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിലൂടെയാണ് പ്രകടിപ്പിച്ചത്. ഗോവധ നിരോധനം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വഴിയൊരുക്കിയ രാഷ്ട്രപതിക്ക് നന്ദി എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

English summary
Beef banned in Maharashtra, 5 yrs jail, Rs10,000 fine for possession or sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X