കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ലോക തലസ്ഥാനമാകുന്നു; ചൈനയെ പോലും അമ്പരപ്പിച്ചു, ആശങ്കയോടെ ശത്രുരാജ്യങ്ങള്‍

അന്താരാഷ്ട്ര കാര്യങ്ങളും സാമ്പത്തിക വളര്‍ച്ചാ മേഖലയും സസൂക്ഷ്മം നിരീക്ഷിക്കുന്ന ബീജിങിലെ അന്‍ബൗണ്ട് അടുത്തിടെ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഗ്ലോബല്‍ ടൈംസിന്റെ ലേഖനം.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ വളര്‍ച്ചയില്‍ മറ്റു രാജ്യങ്ങള്‍ക്ക് ആശങ്ക. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യ, ചൈനയെ പിന്നിലാക്കി കുതിക്കുമെന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് പറയുന്നത്. ചൈനയ്ക്കുള്ള മുന്നറിയിപ്പാണ് മാധ്യമം നല്‍കുന്നതെങ്കിലും ഇന്ത്യയുടെ വളര്‍ച്ച തടയാനാവില്ലെന്നും സൂചിപ്പിക്കുന്നു.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര കാര്യങ്ങള്‍ക്കുള്ള പത്രമാണ് ഗ്ലോബല്‍ ടൈംസ്. ഈ പത്രത്തില്‍ വരുന്ന ലേഖനങ്ങള്‍ ചൈനയുടെ ഔദ്യോഗിക വിവരങ്ങളായാണ് കണക്കാക്കുന്നത്.

ഒരു കൊള്ളസംഘമായി പ്രഖ്യാപിച്ചൂടേ.. എസ്ബിഐക്ക് അറഞ്ചംപുറഞ്ചം ട്രോളുകൾ.. തലകറങ്ങും പൂരാകൃതി ട്രോളുകൾ!!ഒരു കൊള്ളസംഘമായി പ്രഖ്യാപിച്ചൂടേ.. എസ്ബിഐക്ക് അറഞ്ചംപുറഞ്ചം ട്രോളുകൾ.. തലകറങ്ങും പൂരാകൃതി ട്രോളുകൾ!!

സൗജന്യ എടിഎം സേവനം; എസ്ബിഐ വിവാദ ഉത്തരവ് മാറ്റുന്നു, ഇപ്പോള്‍ പറയുന്നത് ഇങ്ങനെസൗജന്യ എടിഎം സേവനം; എസ്ബിഐ വിവാദ ഉത്തരവ് മാറ്റുന്നു, ഇപ്പോള്‍ പറയുന്നത് ഇങ്ങനെ

എങ്ങനെ എസ് ബി ഐ അക്കൗണ്ട് ക്ലോസ് ചെയ്യാം? അക്കൗണ്ട് ക്ലോസ് ചെയ്താൽ എന്താണ് ഗുണം, എന്താണ് നഷ്ടം?എങ്ങനെ എസ് ബി ഐ അക്കൗണ്ട് ക്ലോസ് ചെയ്യാം? അക്കൗണ്ട് ക്ലോസ് ചെയ്താൽ എന്താണ് ഗുണം, എന്താണ് നഷ്ടം?

കട്ടപ്പാരയെടുത്ത് കക്കാൻ പോയ്ക്കൂടേ.. എസ്ബിഐയുടെ 'വിത്ഡ്രോവൽ' ചാര്‍ജുകളോട് സോഷ്യൽ മീഡിയ പറയുന്നത്!!!കട്ടപ്പാരയെടുത്ത് കക്കാൻ പോയ്ക്കൂടേ.. എസ്ബിഐയുടെ 'വിത്ഡ്രോവൽ' ചാര്‍ജുകളോട് സോഷ്യൽ മീഡിയ പറയുന്നത്!!!

ഇന്ത്യ നിക്ഷേപം ആകര്‍ഷിക്കുന്നു

ഇന്ത്യ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമെന്നാണ് ലേഖനം വ്യക്തമാക്കുന്നത്. ഇക്കാര്യം ചൈന ഗൗരവത്തിലെടുക്കണമെന്നും ലേഖനം വിശദീകരിക്കുന്നു. ഇന്ത്യ അടുത്ത കാലത്തായി കൈവരിച്ച നേട്ടങ്ങള്‍ ലേഖനത്തില്‍ എടുത്തുപറയുന്നുണ്ട്.

 പശ്ചാത്തലം ഇന്ത്യയിലുണ്ട്

വളര്‍ച്ചയ്ക്ക് പര്യാപ്തമായ പശ്ചാത്തലം ഇന്ത്യയിലുണ്ട്. എന്നാല്‍ ചൈനയുടേത് മറിച്ചാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതിയും യുവജനങ്ങളാണെന്നത് ഇന്ത്യക്കുള്ള നേട്ടമാണെന്ന് ലേഖനം വിശദീകരിക്കുന്നു.

 ചൈനയില്‍ പ്രായമേറിയവരാണ് കൂടുതല്‍

ചൈനയില്‍ യുവജനങ്ങള്‍ കുറഞ്ഞുവരികയാണ്. പ്രായമേറിയവരാണ് കൂടുതല്‍. ഇത് വളര്‍ച്ചയ്ക്ക് പര്യാപ്തമല്ല, ചിലപ്പോള്‍ തടസവും സൃഷ്ടിക്കും. എന്നാല്‍ ഇന്ത്യയുടെ കാര്യം നേരെ മറിച്ചാണെന്നും പത്രം പറയുന്നു.

ഇന്ത്യയുടെ സൗരോര്‍ജ മേഖല

ഇന്ത്യയുടെ സൗരോര്‍ജ മേഖലയുടെ വളര്‍ച്ച എത്തിപ്പിടിക്കാന്‍ കഴിയാത്ത തരത്തില്‍ വളരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സൗരോര്‍ജ പാര്‍ക്കുകള്‍ വ്യാപകമായി നിര്‍മിക്കുകയാണ്. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന രാജ്യങ്ങളില്ല.

10000 കോടി ഡോളറിന്റെ നിക്ഷേപം

10000 കോടി ഡോളറിന്റെ നിക്ഷേപമാണ് സൗരോര്‍ജ മേഖലയില്‍ ഇന്ത്യ അടുത്ത അഞ്ചുവര്‍ഷത്തിനിടെ ലക്ഷ്യമിടുന്നത്. ഇന്ത്യയെ പോലെ സൗരോര്‍ജ സൗഹൃദമായ മറ്റൊരു രാജ്യമില്ല. അത് ഇന്ത്യക്ക് നേട്ടമാണ്.

റിപ്പോര്‍ട്ടിന് പിന്നില്‍ ഇവര്‍

അന്താരാഷ്ട്ര കാര്യങ്ങളും സാമ്പത്തിക വളര്‍ച്ചാ മേഖലയും സസൂക്ഷ്മം നിരീക്ഷിക്കുന്ന ബീജിങിലെ അന്‍ബൗണ്ട് അടുത്തിടെ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഗ്ലോബല്‍ ടൈംസിന്റെ ലേഖനം. ഇന്ത്യ ചൈനയുടെ രീതികള്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ ചൈന കുടുങ്ങുമെന്നും ഇന്ത്യയുടെ വളര്‍ച്ച അതിവേഗമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യ മല്‍സര കളം തീര്‍ത്താല്‍

ആഗോളതലത്തില്‍ ഇന്ത്യ നിക്ഷേപകര്‍ക്ക് മുമ്പില്‍ മല്‍സര കളം തീര്‍ത്താല്‍ അത് ചൈനയ്ക്ക് ഭീഷണിയാകുമെന്നാണ് ലേഖനത്തില്‍ പറയുന്നത്. ഇന്ത്യയുടെ വളര്‍ച്ചയില്‍ ചൈനീസ് ബുദ്ധിജീവികള്‍ക്കുള്ള ആശങ്കയാണ് ഈ ലേഖനത്തില്‍ തെളിയുന്നത്.

ഇന്ത്യയ്ക്ക് വിശാലമായ വിപണി

ചൈനയുടെ അതേ സാമ്പത്തിക വളര്‍ച്ചാ രീതി ഇന്ത്യ പകര്‍ത്തുമോ എന്ന ആശങ്കയും ചൈനയ്ക്കുണ്ട്. വിശാലമായ വിപണി ഇന്ത്യക്കുണ്ടെന്നതാണ് ചൈനയെ അലട്ടുന്ന കാര്യം. അതിന് പുറമെ ഉയര്‍ന്ന ജനസംഖ്യ, യുവാക്കളുടെ ശക്തമായ നിര എന്നിവയും ഇന്ത്യയ്ക്ക് മാത്രമുള്ള മേന്‍മയാണ്.

നിക്ഷേപകര്‍ ഇന്ത്യയെ നോക്കുന്നു

ഇന്ത്യയില്‍ കൂലി താരതമ്യേന കുറവാണ്. ചൈനയിലേതിന് സമാനമായ വളര്‍ച്ച ഇന്ത്യക്ക് കൈവരിക്കാന്‍ ഇത് ഉപകരിക്കും. ആഗോള നിക്ഷേപകര്‍ ഇന്ത്യയിലേക്കാണ് നോട്ടമിടുന്നതെന്നും ലേഖനം വിശദീകരിക്കുന്നു.

ലോകബാങ്കിന്റെ സമ്പൂര്‍ണ പിന്തുണ

ഇന്ത്യയുടെ സൗരോര്‍ജ പദ്ധതിക്ക് ലോകബാങ്കിന്റെ സമ്പൂര്‍ണ പിന്തുണയുണ്ട്. മാത്രമല്ല, മറ്റു രാജ്യങ്ങളൊന്നും ഇക്കാര്യത്തില്‍ ഇന്ത്യയെ വെല്ലാനുമാകില്ല. സൗരോര്‍ജ മേഖല ഇന്ത്യക്ക് കരുത്തുറ്റ ഭാവി തരുന്നു. ഇക്കാര്യം ഇന്ത്യന്‍ ഭരണാധികാരികള്‍ മനസിലാക്കിയിട്ടുണ്ടെന്നും ലേഖനം പറയുന്നു.

വരുന്ന വര്‍ഷങ്ങള്‍ ഇന്ത്യയുടേത്

വരുന്ന വര്‍ഷങ്ങള്‍ ഇന്ത്യയുടേതാകുമെന്ന സൂചനാണ് ചൈന നല്‍കുന്നത്. ചൈന ലോക ശക്തിയായി വളരുന്നത് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആശങ്കയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ ചൈനയെ കടന്ന് ഇന്ത്യ മുന്നേറുമെന്ന് ചൈന പറയുന്നു. ഇന്ത്യയുടെ വളര്‍ച്ച ലോകം ആശ്ചര്യത്തോടെയും ഒപ്പം ശത്രുരാജ്യങ്ങള്‍ ആശങ്കയോടെയുമാണ് കാണുന്നതെന്ന് വ്യക്തം.

നിങ്ങള്‍ക്കിഷ്ടപ്പെട്ട വാര്‍ത്തകള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

<strong>ഖമറുന്നീസ അന്‍വര്‍ വേങ്ങരയില്‍ മല്‍സരിക്കും? ബിജെപി സ്ഥാനാര്‍ഥി!! ലീഗ് കേന്ദ്രത്തില്‍ ഞെട്ടല്‍</strong>ഖമറുന്നീസ അന്‍വര്‍ വേങ്ങരയില്‍ മല്‍സരിക്കും? ബിജെപി സ്ഥാനാര്‍ഥി!! ലീഗ് കേന്ദ്രത്തില്‍ ഞെട്ടല്‍

<strong>ഇറാനെ ആക്രമിക്കുമെന്ന് സൗദി അറേബ്യ; ഇറാന്‍ നല്‍കിയ മറുപടി ഗംഭീരം, മക്കയും മദീനയും!!</strong>ഇറാനെ ആക്രമിക്കുമെന്ന് സൗദി അറേബ്യ; ഇറാന്‍ നല്‍കിയ മറുപടി ഗംഭീരം, മക്കയും മദീനയും!!

<strong>സൗദി അറേബ്യയും ഗള്‍ഫ് രാജ്യങ്ങളും ഒരിക്കലും തകരില്ല; വളരുകയേ ഉള്ളൂ, കാരണം ഇതാണ്...</strong>സൗദി അറേബ്യയും ഗള്‍ഫ് രാജ്യങ്ങളും ഒരിക്കലും തകരില്ല; വളരുകയേ ഉള്ളൂ, കാരണം ഇതാണ്...

<strong>യുഎഇ മഞ്ഞുമല അടിയോടെ കൊണ്ടുവരുന്നു; അന്റാര്‍ട്ടിക്കയില്‍ നിന്ന്, ഞെട്ടലോടെ ലോകം!!</strong>യുഎഇ മഞ്ഞുമല അടിയോടെ കൊണ്ടുവരുന്നു; അന്റാര്‍ട്ടിക്കയില്‍ നിന്ന്, ഞെട്ടലോടെ ലോകം!!

English summary
China's state-controlled press, which usually disparages India's growth story, today published an article saying Beijing can't afford to get too complacent, especially if "India copies China", because the South Asian nation will then "gain the attention of world capital".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X