കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂവെയില്‍:സ്വയം ക്രൂശിച്ച് പത്താം ക്ലാസുകാരന്‍, കുളിമുറിയില്‍ പ്ലാസ്റ്റിക് കൊണ്ട് ചുറ്റിവരിഞ്ഞ്

അന്‍ങ്കന്‍ ഡേ എന്ന പത്താം ക്ലാസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്

Google Oneindia Malayalam News

കൊല്‍ക്കത്ത: ബ്ലൂവെയിലിന്‍റെ സ്വാധീനത്തിലകപ്പെട്ട പത്താംക്ലാസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പശ്ചിമ ബംഗാളിലെ മിഡ്നാപ്പൂരിലാണ് സംഭവം. സ്വയം ശ്വാസം മുട്ടിച്ച് മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ഗെയിം ബ്ലൂ വെയിലിന്‍റെ 50ാമത്തെ സറ്റേജിലായിരുന്നു അന്‍ങ്കന്‍ ഡേ എന്ന പത്താം ക്ലാസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. കുളിമുറിയില്‍ കയറിയ കുട്ടിയെ ഏറെസമയത്തിന് ശേഷവും പുറത്തേയ്ക്ക് കാണാത്തതായതോടെ കുളിമുറിയുടെ കതക് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് രക്ഷിതാക്കള്‍ സംഭവമറിയുന്നത്. മുഖവും കഴുത്തും പ്ലാസ്റ്റികുകൊണ്ട് വരിഞ്ഞ് മൂടി മൂക്കില്‍ പഞ്ഞി വെച്ച് നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. അന്‍ങ്കനിന്‍റെ സുഹൃത്താണ് കുട്ടി ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നുവെന്ന കാര്യം വ്യക്തമാക്കിയത്.

ബ്ലൂവെയില്‍ ഗെയിമിന്‍റെ ഒടുവിലത്തെ സ്റ്റേജ് പൂര്‍ത്തിയാക്കുന്നതിനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ദിവസം അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇന്‍ഡോറിലെ ചമേലി ദേവി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ചത്. ഗെയിമിന്‍റെ 50ാമത്തെ ഘട്ടം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് ഏഴാം ക്ലാസുകാരന്‍ ആത്മഹത്യക്കൊരുങ്ങിയത്. കായികാധ്യാപകന്‍റെയും വിദ്യാര്‍ത്ഥികളുടെയും കൃത്യസമയത്തെ ഇടപെടലാണ് ജീവന്‍ രക്ഷിക്കാന്‍ സഹായകമായത്. ചൈന, യുഎസ്, തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനകം തന്നെ നൂറോളം പേരാണ് ഇത്തരത്തില്‍ ബ്ലൂവെയിലിന്‍റെ സ്വാധീനത്തിലകപ്പെട്ട് ആത്മഹത്യ ചെയ്തത്.

ബ്ലൂ വെയില്‍ പടരുന്നു

ബ്ലൂ വെയില്‍ പടരുന്നു

റഷ്യയിൽ വേരുറപ്പിച്ച ബ്ലൂ രാജ്യത്ത് ഭീതി പടര്‍ത്തുന്നു. ഗെയിമിന്റെ തീവ്രത മനസിലാക്കാതെയാണ് കുട്ടികൾ ഇതിൽ അകപ്പെട്ടു പോകുന്നത്. എന്നാൽ ഇടയ്ക്കു വച്ച് അവസനിപ്പിച്ചു പോകാനോ പിന്‍വലിയാനോ സാധിക്കില്ല എന്നതാണ് പലരേയും ഗെയിമിന്‍റെ വരുതിയിലാക്കുന്നതിന് ഇടയാക്കുന്നത്. തങ്ങളുടെ ഫോണിലുളള വിവരങ്ങൾ ചോർത്തി ഭീക്ഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി.അവസാനം ഗെയിം മാസ്റ്ററുടെ ഭീക്ഷണിയിൽ തുടർന്ന് കളിച്ചുകൊണ്ടിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് ഗെയിമിന്‍റെ രീതി. അവസാനത്തെ സ്റ്റേജിലാണ് ഗെയിം കൊലയാളിയാവുന്നത്. സൈലന്റ് ഹൗസ്, സീ ഓഫ് വെയ്ല്‍സ് എന്നീ പേരുകളിലും ഈ ഗെയിം അറിയപ്പെടുന്നുണ്ട്. ഫേസ് ബുക്ക് വാട്ട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി കേരളത്തിലും ഇതിനെതിരെ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.

സോഷ്യല്‍ മീഡിയ കണ്ണു തുറപ്പിച്ചു

സോഷ്യല്‍ മീഡിയ കണ്ണു തുറപ്പിച്ചു

കൗമാരക്കാരെ ലക്ഷ്യം വെച്ചുള്ള ഗെയിമിന് അകപ്പെട്ടുപോകുന്നവരില്‍ അധികവും 10 നും 20 വയസിനും ഇടയിലുള്ളവരാണ്. 2013 ൽ റഷ്യയിൽ 20 വയസുകാരനാണ് ആദ്യമായി ബ്ലൂവെയിലിന് അടിമപ്പെട്ടത്. പിന്നീട് 2015-16 ൽ ഈ ഗെയിം 130 പേരുടെ ജീവനെടുത്തു. റഷ്യയിൽ തന്നെയുള്ള രണ്ടു പെൺകുട്ടികൾ ആത്മഹത്യ വിവരം സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്യപ്പോഴാണ് മരണക്കളിയുടെ തീവ്രത ലോകം മനസിലാക്കിയത്.

കളിയ്ക്കാന്‍ സമയക്രമം നിര്‍ദേശങ്ങളും !!

കളിയ്ക്കാന്‍ സമയക്രമം നിര്‍ദേശങ്ങളും !!

ചോര വീഴ്ത്തിയുള്ള ഘട്ടങ്ങൾ ആദ്യ ഘട്ടംമുതല്‍ തന്നെ വിചിത്രമായ ഘട്ടങ്ങളാണ് ബ്ലൂവെയിലിലുള്ളത്. രാത്രിയിലും പുലർച്ചയുമാണ് ബ്ലൂ വെയില്‍ ഗെയിം കളിക്കേണ്ടത് എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യം ഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരക്കും. പ്രേത സിനിമകൾ ഒറ്റക്കിരുന്നു കാണുന്നതിന്റെ വീഡിയോകൾ അയച്ചു കൊടുക്കണമെന്നുള്ളതാണ് മറ്റൊരു വിചിത്രമായ ഘട്ടം. ഗെയിമിന്‍റെ 15ാമത്തെ ഘട്ടത്തിലെത്തുമ്പോള്‍ത്തന്നെ തന്നെ കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും. പിന്നീടുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്ററായിരിക്കും. ഇതിനകം തന്നെ ഗെയിം മാസ്റ്ററുടെ ആ‍ജ്ഞകള്‍ മാത്രം അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു പാവയെ പോലെയായി കളിക്കുന്നവർ മാറിക്കഴിഞ്ഞിരിക്കും. 27ാം ദിവസം കൈയിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു നീലത്തിമിംഗലത്തിൻറെ ചിത്രം വരച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യണം . 50 ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാൾ ആത്മഹത്യ ചെയ്യുമെന്നതാണ് ഗെയിമിന്‍റെ രീതി.

ഇന്‍സ്റ്റാള്‍ ചെയ്താല്‍ പെട്ടു

ഇന്‍സ്റ്റാള്‍ ചെയ്താല്‍ പെട്ടു

ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിത്തില്ല എന്നതാണ് റഷ്യയില്‍ പിറവിയെടുത്ത ഗെയിമിന്‍റെ മറ്റൊരു പ്രത്യേകത. സ്മാര്‍ട്ട്ഫോണുകളും സാങ്കേതിക വിദ്യയും ഹരമായിക്കഴിഞ്ഞ കൗമാരപ്രായക്കാരാണ് ഉടമ ആരെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ഗെയിമിന്‍റെ ഇരകള്‍.

 നടപടി എങ്ങനെ !!

നടപടി എങ്ങനെ !!

ഇന്ത്യയില്‍ ബ്ലൂവെയ്ല്‍ ഗെയിമുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ മരണമടഞ്ഞതോടെ നടപടി ആവശ്യപ്പെട്ട് രാജ്യസഭ. കളിക്കുന്നവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ബ്ലൂവെയ്ല്‍ ഗെയിം വിഷയം ഗൗരവമായെടുക്കണമെന്നും ഇന്‍റര്‍നെറ്റിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് രാജ്യസഭ വ്യാഴാഴ്ച ആവശ്യപ്പെട്ടത്. പാര്‍ലമെന്‍റിന്‍റെ ചോദ്യോത്തര വേളയില്‍ ബിജെപിയുടെ അമര്‍ ശങ്കര്‍ സാബിളാണ് പ്രശ്നം ഉന്നയിച്ചത്.

അന്ധേരി സംഭവം ശ്രദ്ധയില്‍

അന്ധേരി സംഭവം ശ്രദ്ധയില്‍

മുംബൈയിലെ അന്ധേരി സ്വദേശിയായ മന്‍പ്രീത് കൗര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് സാബിള്‍ പ്രശ്നം സഭയില്‍ ഉന്നയിച്ചത്. ലോകമെമ്പാടും കുട്ടികൾക്കിടയിൽ പ്രചരിക്കുന്ന ബ്ലൂവെയ്ൽ ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്ക, റഷ്യ, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലായി ഇതിനകം തന്നെ 130 ആത്മഹത്യകളാണ് ബ്ലൂവെയ് ലുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടു

കേരളത്തിലും സ്വാധീനം

കേരളത്തിലും സ്വാധീനം

കേരളത്തില്‍ ഇതിനകം തന്നെ 2000 പേര്‍ ഗെയിം ഡൗണ്‍ലോ‍ഡ് ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെയുള്ളവരാണ് ഗെയിമിന്‍റെ സ്വാധീനവലയത്തില്‍പ്പെടുന്നത്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്ന ഏജന്‍സികളാണ് സംഭവം പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത

English summary
The sick, self-destructive Blue Whale challenge has allegedly claimed one more life in India. A boy in West Bengal allegedly committed suicide to meet the conditions of the online 50-day game which has been responsible for more than 100 deaths in China, United States and other nations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X