കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ:127 വര്‍ഷത്തിനിടെ ആദ്യം!!

ആഗസ്റ്റ് മാസത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 88 ശതമാനം അധിക മഴയാണ് ഇതോടെ രണ്ട് ദിവസംകൊണ്ട് നഗരത്തില്‍ ലഭിച്ചത്

Google Oneindia Malayalam News

ബെംഗളൂരു: 127 വര്‍ഷത്തിനിടെ രാത്രിയില്‍ പെയ്തിറങ്ങിയ റെക്കോര്‍ഡ‍് മഴ ബെംഗളൂരു നഗരത്തെ വെള്ളത്തില്‍ മുക്കി. തിങ്കഴാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന മഴയില്‍ നഗരത്തിന്‍റെ പലഭാഗത്തും വെള്ളപ്പൊക്കമുണ്ടായതിന് പിന്നാലെ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയും നഗരത്തില്‍ കൂടുതല്‍ വെള്ളപ്പൊക്കം സൃഷ്ടിക്കുകയായിരുന്നു. നഗരത്തിലെ പലഭാഗങ്ങളിലും 128.7 മില്ലീമീറ്റര്‍ മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ആഗസ്റ്റ് മാസത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 88 ശതമാനം അധിക മഴയാണ് ഇതോടെ രണ്ട് ദിവസംകൊണ്ട് നഗരത്തില്‍ ലഭിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ തുടങ്ങിയ മഴ ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണി മരെ നീണ്ടുനിന്നു.

തമിഴ്നാട്ടിലെ ദക്ഷിണ തീരത്ത് രൂപമെടുത്ത സൈക്ലോണാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. അടുത്ത ദിവസങ്ങള്‍ കൂടി ശക്തമായ മഴലഭിക്കുമെന്നും എംഇടി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയും മഴക്കാറുണ്ടായിരുന്നുവെങ്കിലും രാത്രിയോടെയായിരുന്നു നഗരത്തില്‍ ശക്തമായ മഴ ആരംഭിച്ചത്.

റെക്കോര്‍ഡ് തകര്‍ത്തു

റെക്കോര്‍ഡ് തകര്‍ത്തു

1890 ആഗസ്റ്റ് 27നാണ് ബെംഗളൂരു നഗരത്തില്‍ റെക്കോര്‍ഡ് മഴ ലഭിച്ചത്. എന്നാല്‍ ഈ റെക്കോര്‍ഡ് തകര്‍ക്കുന്ന മഴയാണ് തിങ്കളാഴ്ച രാത്രി മുതല്‍ ലഭിച്ചതെന്ന് കര്‍ണ്ണാടക സ്റ്റേറ്റ് ഡിസാസ്റ്റര്‍ മോണിറ്ററിംഗ് സെന്‍ററാണ് അറിയിച്ചിട്ടുള്ളത്. 184 സെന്‍റീ മീറ്റര്‍ മഴയാണ് തിങ്കളാഴ്ച രാത്രി ലഭിച്ചിട്ടുള്ളത്. ബിലേക്കഹള്ളിയിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയിട്ടുള്ളത്.

നഗരത്തില്‍ റെക്കോര്‍ഡ് മഴ

നഗരത്തില്‍ റെക്കോര്‍ഡ് മഴ

1890ലെ ആഗസ്റ്റിന് ശേഷം ബെംഗളൂരു നഗരത്തില്‍ ഏറ്റവും ശക്തമായ മഴ ലഭിക്കുന്നത് ആഗസ്റ്റ് 14ന് രാത്രിയാണ്. രാത്രി മുഴുവന്‍ നീണ്ടുനിന്ന മഴയും ഇടിയും മിന്നലും നഗരത്തില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കവും വെള്ളക്കെട്ടുകളും സൃഷ്ടിച്ചിരുന്നു.

ബെല്ലാന്തൂര്‍ ഭീതി പരത്തി

ബെല്ലാന്തൂര്‍ ഭീതി പരത്തി

തിങ്കളാഴ്ച രാത്രി ബെംഗളൂരു നഗരത്തില്‍ ശക്തമായ മഴ ലഭിച്ചതോടെ ബെല്ലാന്തൂര്‍ തടാകമുള്‍പ്പെടെ പല തടാകങ്ങളിലും വിഷപ്പത പൊന്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. രാസവസ്തുക്കള്‍ നിറങ്ങ ബെല്ലാന്തൂര്‍ തടാകം പതഞ്ഞുപൊങ്ങുന്നതും തീപിടിച്ചതും നേരത്തെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു തടാകത്തിന് തീപിടിച്ചത്. ആയിരം ഏക്കറിലേറെ വിസ്തൃതിയുള്ളതാണ് ഈ തടാകം. ഇതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധവും പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രശ്നത്തില്‍ ഇടപെട്ട ഗ്രീന്‍ കോര്‍ട്ട് മെയ് 19 ന് മുമ്പായി തടാകം വൃത്തിയാക്കാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും സമയക്രമത്തില്‍ വൃത്തിയാക്കല്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല.

 വെള്ളം വീടുകളിലും

വെള്ളം വീടുകളിലും

മഴ ശക്തമായതോടെ കെട്ടിടങ്ങളിലെ പാര്‍ക്കിംഗ് ഏരിയ കടന്ന് പലയിടങ്ങളിലും ഒന്നാമത്തെ നിലവരെ വെള്ളമെത്തിയിരുന്നു. മണ്‍സൂണിന് മുന്നോടിയായി അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചില്ലെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. അഴുക്കുചാലുകള്‍ നിറഞ്ഞതോടെ അഴുക്കുവെള്ളമാണ് വീടുകളിലേയ്ക്കും മറ്റുമെത്തുന്നത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മിക്കവയും വെള്ളത്തിന‍ടിയിലായിട്ടുണ്ട്.

രക്ഷാ പ്രവര്‍ത്തനം

രക്ഷാ പ്രവര്‍ത്തനം

ബെംഗളൂരു നഗരത്തിലെ ശാന്തിനഗര്‍, ഉല്‍സൂര്‍, ഇന്ദിരാനഗര്‍, വിവേക് നഗര്‍, ബിലേഹള്ളി, അനുഗ്രഹ ലേ ഔട്ട്, വില്‍സണ്‍ ഗാര്‍ഡന്‍, കോറമംഗല എന്നിവിടങ്ങളിലുണ്ടായ വെള്ളപ്പൊക്കം ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. 40 റെസ്ക്യൂ ബോട്ടുകളാണ് കോറമംഗലയില്‍ മാത്രം രക്ഷാ പ്രവര്‍ത്തനത്തിന് ​എത്തിയത്. വെള്ളപ്പൊക്കത്തിന്‍റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മഴയെത്തുടര്‍ന്ന് വൈദ്യുതി ബന്ധം നഷ്ടമായവും പലയിടങ്ങളെയും ഇരുട്ടിലാഴ്ത്തിയിരുന്നു. 26 ഓളം മരങ്ങളാണ് നഗരത്തില്‍ പലയിടങ്ങളിലായി കടപുഴകി വീണത്.

English summary
When Bengaluru went to sleep on Monday night, the city had received 44.8mm of rain for August. When it woke up on Tuesday morning, that figure had risen by 128.7mm - the highest rainfall in a day since 1890, according to the Met department. It made up nearly 88% of the rain expected over the entire month, pouring down on the city from 11pm on Monday to 4am on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X