കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുഗ്രഹം തേടാന്‍ മാത്രം മോദിയില്‍ ബെനോ കണ്ട മഹത്വമെന്താ?

Google Oneindia Malayalam News

ചെന്നൈ: ചെന്നൈ സ്വദേശിനിയായ ബെനോ സെഫൈന്റെ ഫോണിലേയ്ക്ക് ജൂണ്‍ 12 മുതല്‍ കോളുകളുടെ പ്രവാഹമാണ്. അന്ധയായി 25കാരിയെത്തേടിയെത്തുന്നതിലധികവും അഭിനന്ദന സന്ദേശങ്ങളാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പൂര്‍ണമായും കാഴ്ചയില്ലാത്ത ഒരാള്‍ ഐഎഫ്എസ് ഓഫീസറാവുകയാണ്. ബെനോ സെഫൈനാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ച വ്യക്തി.

കഴിഞ്ഞ വര്‍ഷമാണ് ബെനോ സിവില്‍ സര്‍വീസ് പാസാകുന്നത്. എന്നാല്‍ നിയമനം ലഭിയ്ക്കാതെ ഇത്രയും നാള്‍ കാത്തിരിയ്‌ക്കേണ്ടി വന്നു. കാഴ്ചശക്തി കുറഞ്ഞവര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നുണ്ടെന്ന് മാത്രമാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളതെന്നും ഇത്തരത്തില്‍ വിപ്ളവകരമായ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തത്തില്‍ സന്തോഷമുണ്ടെന്നും ബെനോ പറയുന്നു.

Beno

നയതന്ത്രജ്ഞയായിട്ടുള്ള തന്റെ യാത്ര പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും അനുഗ്രഹം വാങ്ങിയാവണമെന്നാണ് ബെനോയുടെ ആഗ്രഹം. എസ്ബിഐയല്‍ പ്രൊബേഷനറി ഓഫീസറായി ജോലി നോക്കുകയാണ് ബെനോ.

റെയില്‍വേ ജീവനക്കാരനായ ലൂക്ക് ആന്തോണി ചാള്‍സാണ് ബോനോയുടെ അച്ഛന്‍. മേരി പത്മജയാണ് മാതാവ്. മാതാപിതാക്കളുടെ പിന്തുണയാണ് നേട്ടം കൊയ്യാന്‍ സഹായിച്ചതെന്ന് ബെനോ പറയുന്നു. ബ്രെയ്‌ലി ലിപിയിലുള്ള പുസ്തകങ്ങളില്‍ നിന്ന് 'ജോബ് അക്‌സസ് വിത്ത് സ്പീച്ച്' എന്ന സോഫ്ട് വെയര്‍ ഉപയോഗിച്ച് തുടങ്ങിയത് കമ്പ്യൂട്ടറിലെ പരന്ന വായനനയ്ക്ക് സഹായകമായി.

English summary
Beno Zephine becomes first 100% blind officer in IFS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X