കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്റ്റംബര്‍ 2 ന് ഭാരത് ബന്ദ്

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: സെപ്റ്റംബര്‍ 2 സെന്‍ട്രല്‍ ട്രേഡ് യൂണിയന്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് തൊഴിലാളികള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ മാസ വേതനം 18,000 രൂപയാക്കുക, തൊഴിലുകള്‍ സ്വകാര്യ വത്സക്കരിക്കുന്നത് തടയുക, തൊഴിലാളി നിയമം പരിഷ്‌കരിക്കുക, ട്രേഡ് യൂണിയനുകള്‍ 45 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷനുള്ള അപേക്ഷ ഫോം സമര്‍പ്പിക്കുക എന്നിങ്ങനെ 12 ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്.

 strike-kolkata

കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയെ കണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ബന്ദ് പിന്‍വലിയ്ക്കില്ലെന്ന് യൂണിയന്‍ ഭാരവാഹികള്‍ ശനിയാഴ്ച അറിയിച്ചു.

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് ഫിനാന്‍സ് മിനിസ്റ്റര്‍ അരുണ്‍ ജെയ്റ്റിലിയും കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേതയും കൂടികാഴ്ച നടത്തിയിരുന്നു. എഐടിയുസി, സിഐടിയു എന്നീ സംഘടനകള്‍ ചേര്‍ന്നാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഭാരത് ബന്ദിനെ എതിര്‍ക്കുമെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരിക്കുന്നത്. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വാഹനങ്ങള്‍ ഓടുമെന്നും മമത പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അക്രമണ സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും താക്കീത് നല്‍കി.

English summary
Central trade unions have given a Bharat Bandh protest call on September 2 in support of their 12-point charter of demands that include a minimum wage of Rs. 18,000 per month in the unorganised sector etc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X