കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ പണിമുടക്ക് അനുകൂലികള്‍ക്ക് പൊതിരെ തല്ല്, കേരളത്തിലോ?

  • By Muralidharan
Google Oneindia Malayalam News

കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്നാണ് കവി പാടിയിരിക്കുന്നത്. പാട്ടിന്റെ കോണ്ടസ്റ്റ് വേറെയാണെങ്കിലും ഹര്‍ത്താലിന്റെ അഥവാ പണിമുടക്കിന്റെ കാര്യത്തില്‍ കേരളത്തില്‍ ഇക്കാര്യം അച്ചട്ടാണ്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ സംഘടനയായ ബി എം എസ് കയ്യൊഴിഞ്ഞ പണിമുടക്ക് കേരളം ഒഴികെ എല്ലായിടത്തും ഭാഗികമോ നാമമാത്രമോ ആണ്.

കേരളത്തില്‍ ഏതാണ്ട് ഹര്‍ത്താലിന് സമാനമായ പ്രകൃതമാണ്. കേരളത്തിലെ പോലെ തന്നെ ഇടതുമുന്നണി ശക്തമായിരുന്ന ബംഗാളിലാകട്ടെ പണിമുടക്ക് അനുകൂലികള്‍ക്ക് നല്ല അടിയും കിട്ടി. കാല്‍നൂറ്റാണ്ടിലധികം സി പി എം ഭരിച്ച ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പണിമുടക്ക് അനുകൂലികളെ തല്ലിയത്. സി പി എം - തൃണമൂല്‍ സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കുകളും ഉണ്ടായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണിമുടക്ക് ഇങ്ങനെയൊക്കെയാണ്. ചിത്രങ്ങള്‍ കാണൂ...

കാത്തിരിക്കുക തന്നെ

കാത്തിരിക്കുക തന്നെ

ദേശീയ പണിമുടക്കിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന യാത്രക്കാര്‍.

ത്രിപുരയിലും ശക്തം

ത്രിപുരയിലും ശക്തം

ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയില്‍ ആളൊഴിഞ്ഞ ഒരു ജംഗ്ഷന്‍

ബെംഗളൂരുവില്‍ ബസ്സില്ല

ബെംഗളൂരുവില്‍ ബസ്സില്ല

ബി എം ടി സി, കെ എസ് ആര്‍ ടി സി ബസ്സുകള്‍ ഓടുന്നില്ല എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ബെംഗളൂരുവില്‍ ജനജീവിതം സാധാരണ പോലെ.

വലിച്ച് നടന്നാലോ

വലിച്ച് നടന്നാലോ

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നും മറ്റൊരു കാഴ്ച.

കൊല്‍ക്കത്തയില്‍ അടി

കൊല്‍ക്കത്തയില്‍ അടി

എസ് യു സി ഐ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടിയപ്പോള്‍

കുറച്ച് കാരംസ് കളിച്ചാലോ

കുറച്ച് കാരംസ് കളിച്ചാലോ

കൊല്‍ക്കത്തയിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ പണിമുടക്കിന്റെ തലേന്ന് ജീവനക്കാര്‍ കാരംസ് കളിക്കുന്നു

സമരത്തീ

സമരത്തീ

പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭോപ്പാലില്‍ ബാങ്ക് ജീവനക്കാര്‍ നടത്തിയ പ്രകടനം

കുറച്ച് പത്രം വായിക്കാം

കുറച്ച് പത്രം വായിക്കാം

എന്തായാലും ഓട്ടമില്ല എന്നാല്‍ കുറച്ച് പത്രം വായിക്കാം. ചിത്രം മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്നും

പ്രകടനം

പ്രകടനം

പണിമുടക്ക് അനുകൂലികള്‍ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ നടത്തിയ പ്രതിഷേധ പ്രകടനം

പിന്തുണയുണ്ട്

പിന്തുണയുണ്ട്

പണിമുടക്കിന് മുമ്പ് സി ഐ ടി യു നേതാവ് ശ്യാംലാല്‍ ചക്രവര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നു

English summary
The trade unions' strike turned violent on 2nd September when a major clash broke out between TMC and CPIM workers in Murshidabad, West Bengal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X