കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യമേവ ജയതേ.. 40 കോടിയുടെ അഴിമതിയില്‍ യെഡിയൂരപ്പ കുറ്റവിമുക്തന്‍, യെഡ്ഡി മുഖ്യമന്ത്രി കസേരയിലേക്ക്?

40 കോടിയുടെ ഇരുമ്പയിര് അഴിമതിക്കേസില്‍ യെഡിയൂരപ്പയെ കോടതി കുറ്റവിമുക്തനാക്കി.

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന കര്‍ണാടകയില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ടുമായ ബി എസ് യെഡിയൂരപ്പയ്ക്ക് ആശ്വാസം. 40 കോടിയുടെ ഇരുമ്പയിര് അഴിമതിക്കേസില്‍ യെഡിയൂരപ്പയെ കോടതി കുറ്റവിമുക്തനാക്കി. ബി ജെ പിയിലേക്ക് തിരിച്ചെത്തി പാര്‍ട്ടി പ്രസിഡണ്ടായ യെഡ്ഡിക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ കോടതി വിധി.

യെഡിയൂരപ്പ മാത്രമല്ല, രണ്ട് മക്കളും, മരുമകനും കേസില്‍ പ്രതികളായിരുന്നു. യെഡിയൂരപ്പയ്ക്കും മറ്റുള്ളവര്‍ക്കും എതിരെ തെളിവ് നല്‍കാന്‍ സി ബി ഐക്ക് സാധിച്ചില്ല എന്ന് കാണിച്ചാണ് ബെംഗളൂരു സി ബി ഐ കോടതി കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും വെറുതെ വിട്ടത്. കുറ്റവിമുക്തനായ ശേഷം യെഡിയൂരപ്പ പറഞ്ഞതോ സത്യമേവ ജയതേ എന്നും.. വിശദാംശങ്ങളിലേക്ക്..

ഇതാണ് ചാര്‍ജ്ജ്

ഇതാണ് ചാര്‍ജ്ജ്

ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് യെഡിയൂരപ്പയുടെ ബന്ധുക്കളുടെ പ്രേരണ ട്രസ്റ്റിന് 40 കോടി രൂപയുടെ നേട്ടമുണ്ടായി എന്നതാണ് ആരോപണം. അന്ന് കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു ബി എസ് യെഡിയൂരപ്പ. തുടര്‍ച്ചയായ വിവാദങ്ങളെ തുടര്‍ന്നാണ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്.

സത്യമേവ ജയതേ

സത്യമേവ ജയതേ

സത്യമേവ ജയതേ എന്നാണ് കോടതി തന്നെ കുറ്റവിമുക്തനാക്കിയ വിവരം അറിഞ്ഞ യെഡിയൂരപ്പ പ്രതികരിച്ചത്. തനിക്ക് നീതി കിട്ടി. പിന്തുണച്ചവര്‍ക്ക് നന്ദ. കൂടെ നിന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇപ്പോള്‍ എനിക്ക് നീതി കിട്ടി. എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഉന്മേഷം നല്‍കുന്നതാണ് ഈ വിധി.

ആശ്വാസത്തോടെ യെഡ്ഡി, പുഞ്ചിരി

ആശ്വാസത്തോടെ യെഡ്ഡി, പുഞ്ചിരി

എന്ത് വന്നാലും ധൈര്യത്തോടെയിരിക്കാനാണ് വിധിക്ക് മുമ്പ് യെഡിയൂരപ്പ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞത്. ആത്മവിശ്വാസത്തിന് പക്ഷേ ഒരു കുറവും ഉണ്ടായിരുന്നില്ല. വിധി വന്നതും യെഡിയൂരപ്പയുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. മുഖത്ത് ആശ്വാസം.

മക്കളുടെ അക്കൗണ്ടിലേക്ക്

മക്കളുടെ അക്കൗണ്ടിലേക്ക്

കൈക്കൂലി നല്‍കപ്പെട്ടു എന്ന് പറയപ്പെടുന്ന 40 കോടിയില്‍ 20 കോടി രൂപ യെഡിയൂരപ്പയുടെ മക്കളായ രാഘവേന്ദ്രയുടെയും വിജേന്ദ്രയുടെയും അക്കൗണ്ടുകളിലെത്തി എന്ന് സി ബി ഐ 2012ല്‍ ചാര്‍ജ് ഷീറ്റില്‍ എഴുതി. ബാക്കി 20 കോടി പ്രേരണ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് പോയി. ഇതും യെഡിയൂരപ്പയുടെ മക്കളാണ് നടത്തുന്നത്.

മുഖ്യമന്ത്രി സ്ഥാനം പോയി, പാര്‍ട്ടിവിട്ടു

മുഖ്യമന്ത്രി സ്ഥാനം പോയി, പാര്‍ട്ടിവിട്ടു

ദക്ഷിണേന്ത്യയില്‍ ബി ജെ പിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ബി എസ് യെഡിയൂരപ്പ. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് കാലാവധിയെത്തും മുമ്പേ യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. പിന്നാലെ പാര്‍ട്ടി വിട്ടു.

പുതിയ പാര്‍ട്ടി, തിരിച്ചുവരവ്

പുതിയ പാര്‍ട്ടി, തിരിച്ചുവരവ്

ബി ജെ പി വിട്ട യെഡിയൂരപ്പ കര്‍ണാടക ജനതാ പാര്‍ട്ടി എന്നൊരു പാര്‍ട്ടിയുണ്ടാക്കി. എന്നാല്‍ പ്രതീക്ഷിച്ച പോലെ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 2014 ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ ബി ജെ പിയിലേക്ക് തന്നെ തിരിച്ചുവന്നു. അധികം വൈകാതെ പാര്‍ട്ടിയുടെ കര്‍ണാടക സംസ്ഥാന പ്രസിഡണ്ടായി.

ലക്ഷ്യം മുഖ്യമന്ത്രി കസേര

ലക്ഷ്യം മുഖ്യമന്ത്രി കസേര

നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് യെഡിയൂരപ്പ ഭീഷണിയുയര്‍ത്തിയായി റിപ്പോര്‍ട്ടുകളുണ്ട്. അഴിമതിക്കേസില്‍ കുറ്റവിമുക്തനായത് മുഖ്യമന്ത്രിയാകാനുളള യെഡിയൂരപ്പയുടെ അവകാശ വാദത്തിന് ശക്തി കൂട്ടും.

ആര്‍ എസ് എസിന് താല്‍പര്യക്കുറവ്

ആര്‍ എസ് എസിന് താല്‍പര്യക്കുറവ്

ദക്ഷിണേന്ത്യയില്‍ ബി ജെ പി മുന്നേറ്റത്തിന് അടിത്തറ പാകിയ യെഡിയൂരപ്പയോട് പക്ഷേ ആര്‍ എസ് എസ് താല്‍പര്യം കാണിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്നെ അവഗണിച്ചാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന് യെഡിയൂരപ്പ ആര്‍ എസ് എസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കയ്യില്‍ വോട്ടുകളുണ്ട്

കയ്യില്‍ വോട്ടുകളുണ്ട്

കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവാണ് ബി എസ് യെഡിയൂരപ്പ. ജാതി സമവാക്യം വളരെ ശക്തമായ സംസ്ഥാനമാണ് കര്‍ണാടക. അത് ബി ജെ പി നേതാക്കള്‍ക്കും നന്നായി അറിയാം. സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെതിരെ അടുത്ത തിരഞ്ഞെടുപ്പില്‍ യെഡിയൂരപ്പയിലാണ് ബി ജെ പിയുടെ പ്രതീക്ഷ.

ഒന്നാം പടി കടന്നു

ഒന്നാം പടി കടന്നു

അസംബ്ലി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ യെഡിയൂരപ്പ മത്സരിക്കാതിരുന്നത് എന്നാണ് റൂമറുകളുണ്ട്. പാര്‍ട്ടിയിലെ വിമത നേതാക്കളെയും അഴിമതിക്കേസുകളും യെഡിയൂരപ്പയ്ക്ക് മറികടന്ന് യെഡിയൂരപ്പ വീണ്ടും ഒരിക്കല്‍ കൂടി കര്‍ണാടക ഭരിക്കുമോ എന്ന ചോദ്യത്തിലേക്കുള്ള ആദ്യത്തെ സൂചനയാണ് ഇന്നത്തെ കോടതി വിധി.

English summary
The Special CBI court on Wednesday acquitted BS Yeddyurappa in connection to the Rs 40 crore bribery case. A clean chit was also given to his sons, B Y Raghavendra, Vijendra, his son-in-law, Sohan Kumar and others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X