കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കൊല: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടിനെ വെടിവെച്ചുകൊന്നു!

  • By Muralidharan
Google Oneindia Malayalam News

പട്‌ന: ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷനുമായ വിശ്വേശ്വര്‍ ഓജയെ വെടിവെച്ചു കൊലപ്പെടുത്തി. 53 വയസ്സായിരുന്നു. ഭോജ്പൂര്‍ ജില്ലയിലെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരവെ ഓജയെ അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. തലസ്ഥാന നഗരമായ പട്‌നയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ഒരു പരശുരയ്ക്കടുത്ത് വിജനമായ സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടായത്.

<strong> സിപിഎമ്മിന്റെ കൂടെ കൂടിയാല്‍ നഷ്ടം കോണ്‍ഗ്രസിന്, എന്തുകൊണ്ട്?</strong> സിപിഎമ്മിന്റെ കൂടെ കൂടിയാല്‍ നഷ്ടം കോണ്‍ഗ്രസിന്, എന്തുകൊണ്ട്?

ഉടന്‍ തന്നെ വിശ്വേശ്വര്‍ ഓജയെ ഷാഹ്പൂര്‍ റഫറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. ഓജയുടെ ഡ്രൈവര്‍, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സദര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവര്‍. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഷാഹ്പൂര്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു ഓജ. പക്ഷേ വിജയിച്ചില്ല.

bjp

കഴിഞ്ഞ 12 മണിക്കൂറിനിടെ ബിഹാറില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബി ജെ പി നേതാവാണ് വിശ്വേശ്വര്‍ ഓജ. ചപ്ര ജില്ലയില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവായ കേജാര്‍ സിംഗ് കഴിഞ്ഞ ദിവസം രാവിലെ കൊല്ലപ്പെട്ടിരുന്നു. കേദാര്‍ സിംഗിനെയും അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മാര്‍ക്കറ്റില്‍ വെച്ച് ഒരു ബന്ധുവിനെ കണ്ട ശേഷം തന്റെ എസ് യു വി കാറില്‍ കയറുകയായിരുന്നു ഓജ. ഈ സമയത്താണ് മുഖംമൂടി ധരിച്ച അജ്ഞാതര്‍ തുരുതുരാ വെടിയുതിര്‍ത്തത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തുടരെത്തുടരെ രണ്ട് പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടത് ബി ജെ പിയെ ഞെട്ടിച്ചിരിക്കുകയാണ്. ഫെബ്രുവരി 5 ന് എല്‍ ജെ പി നേതാവ് ബ്രിജ്‌നാതി സിംഗും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ജംഗിള്‍ രാജ് തുടരുന്ന ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഭരണം തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. ഓജയുടെ മരണത്തില്‍ പ്രമുഖ നേതാക്കള്‍ അനുശോചിച്ചു.

English summary
Bihar BJP vice president Visheshwar Ojha was today shot dead by unidentified assailants in Bhojpur district while returning from a wedding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X