കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബുമായി വന്ന സ്ത്രീ കോടതിയില്‍ പൊട്ടിത്തെറിച്ചു

Google Oneindia Malayalam News

പട്‌ന: റിപ്പബ്ലിക് ദിനത്തിന് മുമ്പായി രാജ്യത്തെ നടുക്കി ബിഹാറിലെ കോടതിയില്‍ ബോംബ് സ്‌ഫോടനം. തെക്കന്‍ ബിഹാറിലെ അര ജില്ലയിലെ സിവില്‍ കോടതിയിലാണ് സ്‌ഫോടനം ഉണ്ടായത്. കോടതിയിലേക്ക് ബോംബുമായി വന്ന സ്ത്രീ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സ്ത്രീയടക്കം 3 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മറ്റേയാള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. പൊട്ടിത്തെറിച്ച സ്ത്രീ ബോംബുമായി കോടതിയിലേക്ക് വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഈ സ്ത്രീയുടെ പേഴ്‌സിലാണ് സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12. 30 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

blast

സ്ത്രീയുടെ പക്കലാണോ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നത് എന്നും സംശയമുയര്‍ന്നിരുന്നു. എന്നാല്‍ ഇവരുടെ ശരീരത്തിലേറ്റ പരിക്കും മുറിവുകളും സൂചിപ്പിക്കുന്നത് ഇവരുടെ പക്കലാണ് സ്‌ഫോടക വസ്തു ഉണ്ടായിരുന്നത് എന്നാണ് മനസിലാകുന്നത്. കോടതി പരിസരം പോലീസ് ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു.

റിപ്പബ്ലിക് ദിനത്തിന് മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇന്ത്യയിലെത്തുന്ന സാഹചര്യത്തില്‍ രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലും ഇത്തരമൊരു സംഭവം ഉണ്ടായത് ആശങ്കാജനകമാണ്. സ്‌ഫോടനത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണ്.

English summary
Bihar: Crude bomb explosion inside Arrah civil court leaves 3 dead, 10 severely injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X