കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതി പറയാനുള്ള വാട്‌സ്ആപ്പ് നമ്പരില്‍ മന്ത്രിക്ക് ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍

  • By Anwar Sadath
Google Oneindia Malayalam News

പാറ്റ്‌ന: ചെറുപ്പക്കാരനും അവിവാഹിതനുമായ മന്ത്രിക്ക് പ്രണയാഭ്യര്‍ഥനയും വിവാഹാലോചനയുമൊക്കെയായി പെണ്‍കുട്ടികള്‍ പിറകെ കൂടുന്നത് സാധാരമമാണ്. എന്നാല്‍, വാട്‌സ്ആപ്പ് വഴി 44,000 വിവാഹാഭ്യര്‍ത്ഥനകള്‍ ലഭിച്ചാലോ. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനുമായ തേജസ്വി യാദവിനാണ് ഇത്രയും വിവാഹാഭ്യര്‍ഥനകള്‍ ലഭിച്ചത്.

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് വാട്‌സ്ആപ്പ് വഴി പരാതികള്‍ നല്‍കുന്നതിന് പൊതുജനങ്ങള്‍ക്കു നല്‍കിയ നമ്പറിലാണ് ഇത്രയും വിവാഹാഭ്യര്‍ത്ഥനകള്‍ ലഭിച്ചത്. മന്ത്രിയുടെ സ്വകാര്യ ടെലഫോണ്‍ നമ്പരും ഇതുതന്നെയാണെന്നു കരുതിയാകണം പെണ്‍കുട്ടികള്‍ വിവാഹാഭ്യര്‍ഥനയുമായി ഒപ്പം കൂടിയത്.

tejaswi

ബിഹാര്‍ പൊതുജന ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന തേജസ്വി യാദവിന് ഈ നമ്പറിലേയ്ക്ക് 47,000 സന്ദേശങ്ങളാണ് ആകെ ലഭിച്ചത്. ഇവയില്‍ മൂവായിരം സന്ദേശങ്ങള്‍ മാത്രമായിരുന്നു റോഡ് നവീകരണവുമായി ബന്ധപ്പെട്ടവ. ബാക്കിയുള്ളവയെല്ലാം വിവാഹാഭ്യര്‍ത്ഥനകളായിരുന്നെന്ന് അധികൃതര്‍ പറയുന്നു.

സാധാരണ രീതിയിലുള്ള വിവാഹാഭ്യര്‍ഥനകളായിരുന്നു ഭൂരിഭാഗവും. നിറം, ഉയരം, പ്രായം, വിദ്യാഭ്യാസം, കുടുംബമഹിമ തുടങ്ങിയവ സന്ദേശങ്ങളില്‍ കാട്ടിയിട്ടുണ്ട്. 26കാരനായ തേജസ്വി യാദവ് പിതാവിന്റെ പിന്‍ബലത്തിലാണ് ഉപമുഖ്യമന്ത്രിയായത്. നവമാധ്യമങ്ങളില്‍ സജീവമായ ഇദ്ദേഹം ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും പരാതികള്‍ സ്വീകരിക്കുകയും അവയ്ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യാറുണ്ട്.

English summary
Bihar deputy CM Tejaswi Yadav gets 44000 marriage proposals on WhatsApp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X