കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പില്‍ ഒഴുക്കാനെത്തിച്ച 14 കോടി രൂപ പിടിച്ചെടുത്തു

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ 14 കോടി രൂപയുടെ കറന്‍സി പിടിച്ചെടുത്തതായി ഇലക്ഷന്‍ കമ്മീഷന്‍. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എത്തിച്ച കണക്കില്‍ പെടാത്ത പണമാണിത്. വാഹന പരിശോധനയിലൂടെയും മറ്റുമായി 14.46 കോടി രൂപയാണ് പിടിച്ചെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഇന്ത്യന്‍ കറന്‍സി കൂടാതെ 61.17 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും, 58.12 ലക്ഷത്തിന്റെ നേപ്പാള്‍ കറന്‍സി, 16.26 ലക്ഷം രൂപയുടെ ഇന്ത്യന്‍ കള്ളനോട്ടുകള്‍ എന്നിവയും പിടികൂടി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിടികൂടിയതിലും ഇരട്ടിയോളമാണ് നിയമസഭാ തെരഞ്ഞെപ്പിനിടെ പിടികൂടിയിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നു.

money

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 6 കോടി രൂപയാണ് ബിഹാറില്‍ നിന്നും പിടികൂടിയത്. വോട്ടര്‍മാരെ സ്വാധീനിക്കാനും മറ്റുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രഹസ്യമായി ഇറക്കിയ കള്ളപ്പണമാണിത്. തെരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ഥിയോടും പ്രത്യേക അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെട്ടുണ്ട്. സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന പണവും ചെലവഴിക്കുന്ന പണവും ഇതിലൂടെയാവണമെന്നും നിര്‍ദ്ദേശമുണ്ട്.

എന്നാല്‍, ബിഹാര്‍ പോലുള്ള സംസ്ഥാനത്ത് വോട്ടമാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണവും മദ്യവും ഒഴുക്കുന്നത് സാധാരണമാണ്. പിടികൂടപ്പെട്ടവയേക്കാള്‍ എത്രയോ മടങ്ങ് പണം ഇതിനകം തന്നെ മിക്ക സ്ഥാനാര്‍ഥികളും തങ്ങളുടെ വിജയത്തിനായി ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 12നാണ് ആരംഭിക്കുന്നത്.

English summary
Bihar polls: Over Rs 14 crore cash seized by election commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X