കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ക്കെതിരെ കെജ്രിവാളിന്റെ സര്‍ക്കുലര്‍; വിമര്‍ശനവുമായി പ്രതിപക്ഷം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: തന്നെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സര്‍ക്കുലര്‍ പുറത്തിറക്കിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിപക്ഷത്തിന്റെ വിമര്‍ശനം. കെജ്രിവാളിന്റെ സര്‍ക്കുലര്‍ ഏകാധിപത്യമാണ് കാണിക്കുന്നതെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

ദില്ലി സര്‍ക്കാരിനെതിരെ നിരന്തരം കുറ്റപ്പെടുത്തല്‍ വര്‍ദ്ധിച്ചതോടെയാണ് കെജ്രിവാള്‍ വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കാന്‍ ഉദ്യോഗസ്ഥരോട് കെജ്രിവാള്‍ സര്‍ക്കലുറലിലൂടെ നിര്‍ദ്ദേശിക്കുന്നു. മാധ്യമ വാര്‍ത്തയുടെ വിശദാംശങ്ങളടക്കമാണ് പരാതി നല്‍കേണ്ടത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.

arvind-kejriwal

എന്നാല്‍ സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെ തുറന്നുകാട്ടാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി എതിര്‍പ്പ് പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവുവും കുറ്റപ്പെടുത്തി.

ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തര കലഹം, ദില്ലി റാലിക്കിടെ ഉണ്ടായ കര്‍ഷക ആത്മഹത്യ, മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസിനെതിരെ വനിതാ പ്രവര്‍ത്തക ഉയര്‍ത്തിയ ആരോപണം, നിയമ മന്ത്രിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ആപ് സര്‍ക്കാരിനെതിരെ മാധ്യമങ്ങളില്‍ തുടര്‍വാര്‍ത്തകള്‍ വന്നതോടെയാണ് കെജ്രിവാള്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

English summary
BJP calls Kejriwal govt's circular 'undeclared emergency'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X