കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദ് പട്ടേലിനെ വിടാതെ പിടി കൂടി ബിജെപി!! പരാതിയുമായി കോടതിയില്‍

  • By Anoopa
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. അഹമ്മദ് പട്ടേലിനെ ബിജെപി വിടാതെ പിടികൂടിയിരിക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥി ബല്‍വന്ദ് സിങ്ങ് ആണ് ഇപ്പോള്‍ അഹമ്മദ് പട്ടേലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ ബല്‍വന്ദ് സിങ്ങ് ഹൈക്കോടതിയില്‍ സമീപിച്ചു. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേല്‍ വിജയം നേടിയത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ ഒളിച്ചു താമസിപ്പിച്ച സംഭവത്തെ കുറിച്ചും അന്വേഷിക്കണമെന്ന് ബല്‍വന്ദ് സിങ്ങ് ആവശ്യപ്പെട്ടു.

ahmed-patel

കൃത്യം 44 വോട്ട് നേടിയാണ് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.തിരഞ്ഞെടുപ്പിനു മുന്‍പും ശേഷവും നാടകീയ രംഗങ്ങള്‍ക്കാണ് ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. കൂറുമാറി വോട്ട് ചെയ്ത കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ വോട്ട് റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതോടെ വോട്ടെണ്ണല്‍ പുനരാരംഭിച്ചു. ആരോപണവുമായി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

English summary
BJP candidate Balvantsinh Rajput challenges Ahmed Patel's Rajya Sabha victory in HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X