കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് വര്‍ഷത്തിനുള്ളില്‍ ബിജെപിയുടേയും എഎപിയുടേയും സംഭാവന വര്‍ദ്ധിച്ചത് പതിന്മടങ്ങ്

  • By Athul
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് ബിജെപിക്കാണെന്ന് റിപ്പോര്‍ട്ട്. 608.21 കോടി രൂപയാണ് ബിജെപിക്ക് ഈ കാലയളവില്‍ ലഭിച്ചത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ വരുമാനത്തില്‍ 275 ശതമാനം വര്‍ധനയുണ്ടായതായും കണക്കുകള്‍ പറയുന്നു.

അസോസിയേഷന്‍ പോര്‍ നാഷണല്‍ ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍ ) എന്ന സംഘടനയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനം സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 2013-14 കാലയളവില്‍ ബിജെപിക്ക് 170.86 കോടി രൂപയാണ് സംഭവനയായി ലഭിച്ചത്. എന്നാല്‍ 2015 എത്തിയപ്പോഴേക്കും അത് 437.35 കോടിയായി വര്‍ദ്ധിച്ചു.

BJP and AAP

എന്നാല്‍ എഎപിയുടെ വരുമാനത്തില്‍ ഉണ്ടായ വര്‍ദ്ധനയാണ് ഞെട്ടിക്കുന്നത്. 2013-14 കാലയളവില്‍ 9.42 കോടിയായിരുന്ന സംഭാവന. 2014-15ല്‍ 35.28 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. അതായത് ഏകദേശം 275 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസിന് 2013 ല്‍ 81.88 കോടി രൂപയായിരുന്ന സംഭാവന 2015ല്‍ 141.46 കോടി രൂപയായി വര്‍ദ്ധിച്ചു. എന്നാല്‍ സിപിഎമ്മിന്റെ വരുമാനം രണ്ടുവര്‍ഷം കൊണ്ട് 2.09 കോടിയില്‍ നിന്ന് 3.44 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. സിപിഐക്ക് രണ്ടുവര്‍ഷം കൊണ്ട് 11 ലക്ഷത്തിന്‍രെ വര്‍ദ്ധന മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതാണ് ഏറ്റവും ശ്രദ്ധേയം.

English summary
National Democratic Alliance major Bharatiya Janata Party received maximum donations of Rs 608.21 crore while Arvind Kejriwal-led Aam Aadmi Party reported the highest surge of 275 percent in funds flowing in its coffers during Assembly election in Delhi in 2013 and 2015, a report has claimed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X