കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദിന്റെ മണ്ണില്‍ ഇനി രാമായണ മ്യൂസിയം..!! ബിജെപിയുടെ ഈ നാട്ടില്‍ മുസ്ലിങ്ങള്‍ ഭയക്കണം..!!

  • By അനാമിക
Google Oneindia Malayalam News

ലക്‌നൗ: വന്‍ഭൂരിപക്ഷത്തില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ വന്നതിനേക്കാള്‍ അവിടുത്തെ മുസ്ലിങ്ങള്‍ ഭയന്നത് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി നിയമിച്ചപ്പോഴാണ്. മുസ്ലിം യുവതികളെ ശവക്കല്ലറകളില്‍ നിന്നും കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്യാന്‍ അണികളോട് ആഹ്വാനം ചെയ്ത അതേ ആദിത്യനാഥ് പാര്‍ട്ടി അജണ്ട സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉറച്ചാണ്.

അയോധ്യയിൽ രാമക്ഷേത്രം

ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നത് ബിജെപിയുടെ സ്വയം പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. മിക്ക തിരഞ്ഞെടുപ്പുകളിലും നേതാക്കള്‍ ആ വാഗ്ദാനം നടത്താറുമുണ്ട്.

യോഗിയെ ഇറക്കിയത് വെറുതേയല്ല

അതി തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള യോഗി ആദിത്യനാഥിനെ ബിജെപി മുഖ്യമന്ത്രിയാക്കിയിരിക്കുന്നത് ഒന്നും ആലോചിക്കാതെയെന്ന് കരുതാനാവില്ല. അയോധ്യയില്‍ രാമായണ മ്യൂസിയം നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ ബിജെപി സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

രാമായണ മ്യൂസിയം പണിയും

രാമായണ മ്യൂസിയം നിര്‍മ്മാണത്തിനായി ഇരുപത് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ തിരഞ്ഞെടുത്തുകഴിഞ്ഞു. കേന്ദ്ര സാംസ്‌ക്കാരിക വകുപ്പാണ് മ്യൂസിയം നിര്‍മ്മാണത്തിനുള്ള സ്ഥലം അയോധ്യയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്തു.

ഒന്നര വർഷത്തിനകം നിർമ്മാണം

അടുത്ത പത്ത് ദിവസത്തിനുള്ളില്‍ തന്നെ സ്ഥലം സംബന്ധിച്ച എല്ലാ നടപടികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കും.നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. പതിനെട്ട് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.

അജണ്ട നടപ്പാക്കി ബിജെപി

നേരത്തെ ഉത്തര്‍പ്രദേശില്‍ അധികാരത്തിലുണ്ടായിരുന്ന അഖിലേഷ് യാദവ് സര്‍ക്കാര്‍ രാമായണ മ്യൂസിയം അയോധ്യയില്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ബിജെപി യുപിയില്‍ അധികാരത്തില്‍ വന്നതോടെയാണ് തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ വഴിയൊരുങ്ങിയിരിക്കുന്നത്.

English summary
Yogi Adityanath government in UP is to built Ramayana in Ayodhya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X