കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; ബിജെപി സവര്‍ണ്ണ സമുദായംഗത്തെ തേടുന്നു

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ചര്‍ച്ച തുടങ്ങി. മുന്നാക്ക സമുദായംഗത്തെ ഉയര്‍ത്തികാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ തീരുമാനം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാണിക്കണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു മുന്നാക്ക സമുദായാംഗത്തെ പരിഗണിച്ചാല്‍ ഹിന്ദു സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ബിജെപിക്ക് ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ സംസ്ഥാനത്ത് നിന്നുള്ള നേതാവും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിങിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്.

BJP

ഖൊരക് പൂരില്‍ നിന്നുള്ള ബിജെപി എംപിയായ യോഗി ആദിത്യനാഥിന്റെയും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെയും പേരുകളും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു മുന്നാക്ക സമുദായാംഗത്തെ പരിഗണിച്ചാല്‍ ഹിന്ദു സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ബിജെപിക്ക് ലഭിക്കുമെന്നാണ് കണക്കു കൂട്ടല്‍.

ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ സംസ്ഥാന നേതാക്കളുടെ ആവശ്യം രാജ്‌നാഥ് സിങ് തള്ളി. കഴിഞ്ഞ തവണ ആരുടെയും പേരുകള്‍ നിര്‍ദേശിക്കാതെയാണ് ബിജെപി ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

English summary
Prime Minister Narendra Modi and Home Minister Rajnath Singh have tried to reach out to the electorate of Uttar Pradesh with the message that the No. 1 & 2 in the NDA government are MPs from the state but the BJP will still have to zero in on a young face—preferably from the upper caste— to counter Chief Minister Akhilesh Yadav .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X