കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പ്രവർത്തിക്കുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടിയോ? നാല് വർഷം കൊണ്ട് നേടിയത് 705 കോടി!!

  • By Akshay
Google Oneindia Malayalam News

ദില്ലി: ബിജെപി കോർപ്പറേറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നാണ് എതിർ പാർട്ടികളുടെ ആരോപണം. വിമർശനം ഉന്നയിക്കുന്നതിൽ കൂടുതലും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമാണ്. ഇതൊക്കെ ആരോപമങ്ങൾ മാത്രമാണ്. എന്നാൽ ചില കണക്കുകൾ കേൾക്കുമ്പോൾ ഇതൊക്കെ സത്യമാണെന്ന് ആർക്കും തോന്നിപോകും.

അസോസിയേഷന്‍ ഫോര്‍ റിഫോംസ് പുറത്ത് വിട്ട കണക്കില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടക്ക് ഏറ്റവും കൂടുതല്‍ തുക സംഭാവനയായി ലഭിച്ചിട്ടുള്ള പാര്‍ട്ടി ബിജെപിയാണ്. കോര്‍പ്പറേറ്റുകളാണ് കൂടുതല്‍ തുക സംഭാവന നല്‍കിയിട്ടുള്ളത്. 2012-2013, 2015-16 സാമ്പത്തിക വര്‍ഷത്തിനിടയില്‍ ബിജെപിക്ക് ലഭിച്ചത് 705.81 കോടി രൂപയാണ്. 2987 ദാതാക്കളില്‍നിന്നാണ് ബി ജെ പിക്ക് 705 കോടി ലഭിച്ചത്.

BJP

കോണ്‍ഗ്രസിന് 198.16 കോടി രൂപ ലഭിച്ചപ്പോള്‍ എന്‍സിപിക്ക് 50.73 കോടി രൂപയാണ് ലഭിച്ചത്. സിപിഐഎമ്മിനും സിപിഐഎക്കും 1.89 കോടി രൂപ വീതമാണ് ലഭിച്ചത്. ബിജെപിക്ക് ലഭിച്ച സംഭാവനയിൽ 92 ശതമാനവും കോർപ്പറേറ്റ് ഹൗസുകളിൽ നിന്നാണെന്ന് അസോസിയേഷന്‍ ഫോര്‍ റിഫോംസ് പുറത്ത് വിട്ട കണക്കില്‍ വ്യക്തമാക്കുന്നു. തൊട്ടു പിറകിലായി കോൺഗ്രസുമുണ്ട്. 85 ശതമാനമാണ് കോൺഗ്രസ് കോർപ്പറേറ്റുകളിൽ നിന്ന് സംഭാവന പിരിച്ചത്. സിപിഎമ്മിന് 17 ശതമാനം ആണെങ്കില്‍ സിപിഐക്ക് ഇത് 4 ശതമാനമാണ്.

English summary
The opposition, especially Congress vice-president Rahul Gandhi and Delhi CM Arvind Kejriwal, have often alleged that BJP is a party that works more for the corporates than the downtrodden. Well, we don’t know how true are their allegations but we do know now something that shows corporates love the saffron party more than any other national party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X