കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഹണി ട്രാപ്പിലെ ചുള്ളന്‍ വരുണ്‍ ഗാന്ധിയല്ല, ഇതാ കാരണങ്ങള്‍.. കളിച്ചത് ബിജെപി നേതാക്കള്‍ തന്നെയോ?

  • By Kishor
Google Oneindia Malayalam News

ഗാന്ധി കുടുംബാംഗം, പാര്‍ലമെന്റംഗം, കേന്ദ്രമന്ത്രിയുടെ മകന്‍, ബി ജെ പിയുടെ തീപ്പൊരി നേതാവ്, സര്‍വ്വോപരി അവിവാഹിതന്‍... ഇത്രയും വിശേഷണങ്ങളുണ്ട് വരുണ്‍ ഗാന്ധിക്ക്. ഇങ്ങനെയുള്ള ഒരാള്‍ ഹണി ട്രാപ്പില്‍ പെട്ടു എന്ന് പറഞ്ഞാല്‍ അത് വലിയ വാര്‍ത്തയാകും. പോരാത്തതിന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന് കൂടി കണ്ടാല്‍.

Read Also: യുവതിയുമൊത്ത് വരുണ്‍ ഗാന്ധിയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആഘോഷിച്ചതും ട്രോൾ ചെയ്തതും മലയാളികൾ മാത്രം അതെന്താ അങ്ങനെ..

അതേസമയം, ഈ വിവാദത്തേക്കാള്‍ വലിയ ശ്രദ്ധ നേടിയത് മറ്റൊരു കാര്യമാണ്. വരുണ്‍ ഗാന്ധിയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ചൂടന്‍ ചിത്രങ്ങള്‍. കാഴ്ചയ്ക്ക് വരുണ്‍ ഗാന്ധിയെ പോലെ തന്നെ ഇരിക്കുന്ന ആള്‍ ഒരു യുവതിക്കൊപ്പം സെക്‌സ് ചെയ്യുന്ന ചിത്രങ്ങളാണ് വൈറലായത്. എന്നാല്‍ ഈ ചിത്രങ്ങളില്‍ കാണുന്നത് വരുണല്ല. പിന്നെയോ?

പ്രചരിച്ച ചിത്രങ്ങള്‍ ഇതാണ്

പ്രചരിച്ച ചിത്രങ്ങള്‍ ഇതാണ്

ലൈംഗിക തൊഴിലാളിയായ യുവതിയുമായി സെക്‌സ് ചെയ്യുന്നു എന്ന തരത്തിലാണ് വരുണ്‍ ഗാന്ധിയുടെത് എന്ന് പറയപ്പെടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വാട്‌സ് ആപ്പിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലുമാണ് ചിത്രങ്ങള്‍ വൈറലായത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും വാര്‍ത്തയാകുകയും ചെയ്തു.

എന്താണീ ഹണി ട്രാപ്പ്

എന്താണീ ഹണി ട്രാപ്പ്

സ്ത്രീകളെ ഉപയോഗിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുക - സ്റ്റിങ് ഓപ്പറേഷനിലെ പ്രമുഖ നമ്പരുകളിലൊന്നായ ഹണി ട്രാപ്പിന്റെ രീതി ഇതാണ്. ലൈംഗികത്തൊഴിലാളിയുടെ ഒപ്പമുള്ളതാണ് വരുണ്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ എന്നിരിക്കട്ടെ, ഇത് ഹണി ട്രാപ്പാണ് എന്ന് എങ്ങനെ ഉറപ്പിക്കും. ആരാണ് മാധ്യമങ്ങള്‍ക്ക് ഈ വിവരം നല്‍കിയത്.

ചിത്രങ്ങളുടെ വിശ്വാസ്യത

ചിത്രങ്ങളുടെ വിശ്വാസ്യത

വിശ്വാസ്യതയുടെ കാര്യം നോക്കിയാല്‍ തന്നെ അറിയാം വരുണിനെതിരായ ചിത്രങ്ങള്‍ ഫേക്ക് ആണെന്ന്. വ്യത്യസ്തമായ ആംഗിളുകളില്‍ നിന്നാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഒളി ക്യാമറ ഓപ്പറേഷനില്‍ ഒരു സ്ഥലത്ത് ക്യാമറ ഒളിപ്പിച്ചുവെക്കുകയാണ് ചെയ്യുക. ഒന്നിലധികം ക്യാമറകള്‍ സ്ഥാപിച്ചിരുന്നു എന്ന് ഒരു വാദത്തിന് വേണ്ടി പറയാം. പക്ഷേ...

ഫ്‌ളാഷടിക്കുന്നുണ്ടല്ലോ

ഫ്‌ളാഷടിക്കുന്നുണ്ടല്ലോ

വരുണ്‍ ഗാന്ധിയാണ് ചിത്രത്തിലെങ്കില്‍ ആളറിയാതെ ഇത്തരമൊരു ചിത്രം എടുക്കാന്‍ കഴിയില്ല എന്ന് വിദഗ്ധര്‍ പറയുന്നു. ചിത്രത്തില്‍ കാണുന്ന ആളുടെ ദേഹത്ത് ഫ്‌ലാഷടിക്കുന്നത് ഫോട്ടോയില്‍ കാണാം എന്നത് തന്നെ കാരണം. വരുണിനൊപ്പമുള്ളത് എന്ന പറയപ്പെടുന്ന സ്ത്രീയുടെ ദേഹത്തും ഫ്‌ലാഷടിക്കുന്നുണ്ട്. ഇങ്ങനത്തെ ചിത്രങ്ങളെടുക്കാന്‍ വരുണ്‍ ഗാന്ധി നിന്നുകൊടുക്കും എന്ന് സാമാന്യബുദ്ധിയുള്ളവര്‍ കരുതില്ല. മുഖത്ത് ഫ്‌ലാഷടിച്ചിട്ടും അറിഞ്ഞില്ല എന്ന് കരുതാനും പറ്റില്ല.

ഇത് വരുണ്‍ ഗാന്ധിയാണോ

ഇത് വരുണ്‍ ഗാന്ധിയാണോ

മലയാളത്തിലുള്ള മാധ്യമങ്ങളിലാണ് വരുണ്‍ ഗാന്ധിയുടേത് എന്ന രീതിയിലുള്ള ചിത്രങ്ങള്‍ പ്രചരിച്ചത്. ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും അതേ. ദേശീയ നേതാവായ വരുണ്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ലീക്കായെങ്കില്‍ അത് ദേശീയ മാധ്യമങ്ങള്‍ ആഘോഷിക്കാതെ വിടുമെന്ന് കരുതുന്നുണ്ടോ. വഴിയില്ല എന്നതാണ് സത്യം.

ഫോട്ടോഷോപ്പാണോ

ഫോട്ടോഷോപ്പാണോ

ചിത്രത്തില്‍ കാണുന്ന പുരുഷന്റെ ദേഹത്തും മുഖത്തും ലൈറ്റടിക്കുന്നതില്‍ പോലും വ്യത്യാസമുണ്ട് എന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. എന്ന് വെച്ചാല്‍ ചിത്രങ്ങള്‍ ഫോട്ടോഷോപ്പാകാം എന്ന് സാരം. ഒന്നുകില്‍ വരുണുമായി സാമ്യമുള്ള ഒരാള്‍ അല്ലെങ്കില്‍ ക്ലീന്‍ ഫോട്ടോഷോപ്പ് എന്നാണ് ഈ വാദം ഉന്നയിക്കുന്നവര്‍ പറയുന്നത്.

പക്ഷേ എന്തിന്

പക്ഷേ എന്തിന്

വരുണ്‍ ഗാന്ധിക്ക് അത്ര നല്ല ഇമേജൊന്നും അല്ല മറ്റ് പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഉള്ളത്. കേന്ദ്രമന്ത്രിയുടെ മകനും ബി ജെ പിയുടെ തീപ്പൊരി നേതാവുമായ വരുണ്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഇമേജ് നശിപ്പിക്കാനുള്ള ശ്രമം ആരെങ്കിലും നടത്തി എന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ല. പ്രതിരോധ രഹസ്യം ചോര്‍ത്തി എന്ന ആരോപണത്തിന് പിന്നാലെയാകുമ്പോള്‍ ആളുകള്‍ വിശ്വസിക്കുകയും ചെയ്യുമല്ലോ.

പാര്‍ട്ടിക്കാര്‍ തന്നെയോ

പാര്‍ട്ടിക്കാര്‍ തന്നെയോ

എന്നാല്‍ ബി ജെ പിയില്‍ തന്നെയുള്ളവരാണ് വരുണ്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ചോര്‍ന്നതിന് പിന്നില്‍ എന്നും സമൂഹ മാധ്യമങ്ങളില്‍ ഒരുവിഭാഗം ആളുകള്‍ പറയുന്നുണ്ട്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് അടുത്ത് വരവേ വരുണ്‍ ഗാന്ധിയെ പ്രതിരോധത്തിലാക്കാനാണ് ഇതെന്നതാണ് ന്യായം. കേന്ദ്രമന്ത്രിസഭയില്‍ ഇടം കിട്ടാത്ത വരുണിനെ മുന്‍ നിര്‍ത്തി പാര്‍ട്ടി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനെ നേരിടും എന്നൊരു ശ്രുതി ഉണ്ടായിരുന്നു.

വിവാദം ഒഴിവാക്കാനാണോ

വിവാദം ഒഴിവാക്കാനാണോ

ആയുധ ദല്ലാള്‍ അഭിഷേക് വര്‍മയ്ക്ക് വേണ്ടി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഈ ചിത്രങ്ങള്‍ പുറത്തായത്. സുപ്രധാനമായ ആരോപണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണോ ഈ വ്യാജ ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്.

വരുണ്‍ പറയുന്നത്

വരുണ്‍ പറയുന്നത്

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന ആരോപണത്തില്‍ കഴമ്പില്ല എന്നാണ് വരുണ്‍ ഗാന്ധി പ്രതികരിക്കുന്നത്. ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം എന്നും വരുണ്‍ തറപ്പിച്ച് പറയുന്നു. എന്നാല്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന ആരോപണത്തില്‍ വരുണിനെ പിന്തുണക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല.

English summary
BJP firebrand leader Varun Gandhi not involved in leaked pictures, Why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X