കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവ് തോക്കുമായി പോളിങ് ബൂത്തില്‍; ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ സംഭവിക്കുന്നത്...

തോക്കുമായി പോളിങ് ബൂത്തിലെത്തിയതിനാലാണിത്. ഉത്തര്‍പ്രദേശിലെ ഫരീദ്പൂരിലെ പോളിങ് ബൂത്തില്‍ നിന്നാണ് ഇയാളെ പോലിസ് പിടികൂടിയത്.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: ബിജെപി എംഎല്‍എ സംഗീത് സോമിന്റെ സഹോദരനും പാര്‍ട്ടി പ്രാദേശിക നേതാവുമായ ഗഗന്‍ സോമിനെ പോലിസ് അറസ്റ്റ് ചെയ്തു. തോക്കുമായി പോളിങ് ബൂത്തിലെത്തിയതിനാലാണിത്. ഉത്തര്‍പ്രദേശിലെ ഫരീദ്പൂരിലെ പോളിങ് ബൂത്തില്‍ നിന്നാണ് ഇയാളെ പോലിസ് പിടികൂടിയത്.

ഏഴ് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ശനിയാഴ്ചയാണ് ആദ്യഘട്ടം. രാവിലെ ബൂത്തിലെത്തിയ ഗഗന്റെ കൈവശം പോലിസ് തോക്ക് കണ്ടെത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാണ് അറസ്റ്റെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

Photo

പടിഞ്ഞാറന്‍ യുപിയിലെ 15 ജില്ലകളിലാണ് ശനിയാഴ്ച ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 73 മണ്ഡലങ്ങളിലാണ് ജനം വിധിയെഴുതുന്നത്. ബിജെപിക്ക് സ്വാധീനമുള്ള മേഖലയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനവും തുടര്‍നടപടികളും എത്രത്തോളം ജനം സ്വീകരിച്ചുവെന്ന് വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണിത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2013ല്‍ നടന്ന മുസഫര്‍ നഗര്‍ കലാപത്തിന്റെ സിഡി സംഗീത് സോമിന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് പിടികൂടിയത് അടുത്തിടെ വിവാദമായിരുന്നു. സിഡി പ്രദര്‍ശിപ്പിച്ച് തീവ്ര ഹിന്ദു വോട്ടുകള്‍ പെട്ടിയിലാക്കാനായിരുന്നു സംഗീത് സോമിന്റെ പദ്ധതിയെന്നാണ് റിപോര്‍ട്ട്. ഇതുസംബന്ധിച്ച കേസ് സംഗീത് സോമിനെതിരേ നിലനില്‍ക്കുന്നുണ്ട്. നേരത്തെ മുസഫര്‍നഗര്‍ കലാപക്കേസില്‍ ഇദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്നു.

English summary
BJP lawmaker Sangeet Som's brother, Gagan Som, was detained this morning in Uttar Pardesh's Faridpur for carrying pistol inside a polling booth, a police officer said. Gagan Som was whisked away from inside the booth after a pistol was recovered from his possession. An official told IANS that the act was in contravention of election rules and hence the action was taken.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X