കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്ക് പിന്‍ഗാമി യോഗി ആദിത്യനാഥ്; ഒഡീഷയില്‍ ജയ് വിളി, യോഗത്തില്‍ മുഖ്യസ്ഥാനം!!

യോഗി യോഗി എന്നാണ് അദ്ദേഹം ഭുവനേശ്വറില്‍ വന്നിറങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ വിളിച്ചു സ്വീകരിച്ചത്. മറ്റു നേതാക്കള്‍ വന്നപ്പോള്‍ ഇല്ലാത്ത ആവേശം പ്രവര്‍ത്തകര്‍ക്കിടയില്‍ യോഗിയെത്തിയപ്പോള്‍ കണ്ടു.

  • By Ashif
Google Oneindia Malayalam News

ഭുവനേശ്വര്‍: ബിജെപിയില്‍ നരേന്ദ്ര മോദി യുഗം അവസാനിച്ചാല്‍ ഇനിയാര് എന്ന ചോദ്യത്തിന് ഉത്തരമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം ബിജെപിയെ നയിക്കുക ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരിക്കും. ഒഡീഷയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തിലെ കാര്യങ്ങള്‍ അങ്ങനെയാണ് പുരോഗമിക്കുന്നത്.

ഒരു കാലത്ത് മോദി പങ്കെടുക്കുന്ന യോഗങ്ങളില്‍ പ്രവര്‍ത്തകര്‍ ആവേശത്തോടെ വിളിച്ചിരുന്ന പേരും മോദിയുടേതായിരുന്നു. ഇന്ന് മോദിക്കൊപ്പം പ്രവര്‍ത്തകര്‍ വിളിക്കുന്ന പേര് യോഗി എന്നാണ്. ഒഡീഷ സമ്മേളനത്തില്‍ മുഖ്യ സ്ഥാനവും യോഗിക്കുണ്ട്.

യോഗി യോഗി...

യോഗി യോഗി...

യോഗി യോഗി എന്നാണ് അദ്ദേഹം ഭുവനേശ്വറില്‍ വന്നിറങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ വിളിച്ചു സ്വീകരിച്ചത്. മറ്റു നേതാക്കള്‍ വന്നപ്പോള്‍ ഇല്ലാത്ത ആവേശം പ്രവര്‍ത്തകര്‍ക്കിടയില്‍ യോഗിയെത്തിയപ്പോള്‍ കണ്ടു. ഇത് അദ്ദേഹം ദേശീയ നേതൃത്വത്തിലേക്ക് ഉയരുമെന്ന സൂചനയാണെന്ന് നേതാക്കള്‍ പ്രതികരിച്ചു.

പ്രധാന ഹാളില്‍ ഫോട്ടോ

പ്രധാന ഹാളില്‍ ഫോട്ടോ

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെത്തിയ 300 നേതാക്കളാണ് ഭുവനേശ്വറിലെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നത്. പ്രധാന ഹാളില്‍ പ്രധാനമന്ത്രി മോദി, എല്‍കെ അഡ്വാനി എന്നിവര്‍ക്കൊപ്പം യോഗിയുടെ ചിത്രവും വച്ചിട്ടുണ്ട്. മറ്റു മുഖ്യമന്ത്രിമാരുടെ ഫോട്ടോ ഒന്നും തന്നെ പ്രധാന ഹാളില്‍ വച്ചിട്ടില്ല.

കാണാന്‍ പ്രവര്‍ത്തകര്‍ തിരക്കുകൂട്ടി

കാണാന്‍ പ്രവര്‍ത്തകര്‍ തിരക്കുകൂട്ടി

വിമാനത്താവളത്തില്‍ നിന്നു സമ്മേളന നഗരിയിലേക്ക് നേതാക്കള്‍ കാറിലും മറ്റു വാഹനങ്ങളിലുമാണ് എത്തിയത്. യോഗി ആദിത്യനാഥ് എത്തിയപ്പോള്‍ കാണാന്‍ പ്രവര്‍ത്തകര്‍ തിരക്കുകൂട്ടി. മറ്റു നേതാക്കള്‍ എത്തിയപ്പോള്‍ ഇല്ലാത്ത തിടുക്കമായിരുന്നു പ്രവര്‍ത്തകര്‍ക്ക്. മുമ്പ് മോദിയെത്തുമ്പോഴും ഇതായിരുന്നു അവസ്ഥ.

ആവേശമാണ് യോഗി ആദിത്യനാഥ്

ആവേശമാണ് യോഗി ആദിത്യനാഥ്

ബിജെപി യോഗങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമാണ് യോഗി ആദിത്യനാഥ്. ഉത്തര്‍ പ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശേഷം പാര്‍ട്ടി മുഖ്യമന്ത്രി പദവി ഏല്‍പ്പിച്ചത് യോഗി ആദിത്യനാഥിനെ ആയിരുന്നു. ഇത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.

ഉത്തര്‍ പ്രദേശാണ് രാജ്യം

ഉത്തര്‍ പ്രദേശാണ് രാജ്യം

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അവിടെ ബിജെപിക്ക് ലഭിച്ച വിജയം നിസാര കാര്യമല്ല. അവിടുത്തെ മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമുണ്ടാവുമെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

യോഗി പ്രസംഗിക്കും

യോഗി പ്രസംഗിക്കും

ഞായറാഴ്ച ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ സമാപന സമ്മേളനത്തില്‍ യോഗി പ്രസംഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ ശേഷമായിരിക്കും യോഗി പ്രസംഗക്കുക. മോദിയെ പോലെ തന്നെ നല്ല പ്രാസംഗികനാണ് യോഗി.

നീക്കങ്ങള്‍ കരുതലോടെ

നീക്കങ്ങള്‍ കരുതലോടെ

യോഗിയുടെ പല പ്രഭാഷണങ്ങളും മുമ്പ് വിവാദമായിട്ടുണ്ട്. വര്‍ഗീയതയും വിദ്വേഷവും കലര്‍ന്ന അദ്ദേഹത്തിന്റെ പ്രസംഗം പലപ്പോഴും സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ആയ ശേഷം യോഗിയുടെ പ്രസംഗത്തില്‍ പക്വത കാണുന്നുണ്ട്.

മോദി തന്നെയാണ് നയിക്കുക

മോദി തന്നെയാണ് നയിക്കുക

2019ല്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയെ മോദി തന്നെയാണ് നയിക്കുക എന്നതാണ് യോഗത്തിന്റെ തീരുമാനം. എന്നാല്‍ യുപിയില്‍ പാര്‍ട്ടിയുടെ മുഖം ഇപ്പോള്‍ യോഗിയാണ്. യുപി പിടിക്കുക എന്നത് ബിജെപിക്ക് കേന്ദ്രത്തില്‍ അധികാരം ലഭിക്കാന്‍ നിര്‍ണായകമാണ്.

മിക്ക പോസ്റ്ററുകളിലും യോഗി

മിക്ക പോസ്റ്ററുകളിലും യോഗി

പാര്‍ട്ടിയുടെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം നടക്കുന്ന മൈതാനത്ത് മിക്ക പോസ്റ്ററുകളിലും യോഗി ഇടം നേടിയിട്ടുണ്ട്. വാജ്‌പേയ്, മോദി, അഡ്വാനി എന്നിവര്‍ക്കൊപ്പമാണ് യോഗിയുടെ ചിത്രവുമുള്ളത്. ഇതെല്ലാം അദ്ദേഹം മോദിക്ക് ശേഷം പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുമെന്ന സൂചനയാണെന്ന് വിലയിരുത്തുന്നു.

ഒഡീഷയില്‍ ബിജെപിക്ക് നേട്ടം

ഒഡീഷയില്‍ ബിജെപിക്ക് നേട്ടം

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തന്നെയാണ് ഒഡീഷയില്‍ നിയമസഭാ തരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 17 വര്‍ഷമായി അവിടെ നവീന്‍ പട്‌നായികിന്റെ ബിജു ജനതാ ദള്‍ ആണ് ഭരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം കാഴ്ചവച്ച ബിജെപി കോണ്‍ഗ്രസിനെ പിന്തള്ള രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.

കേരളത്തോടൊപ്പം ഒഡീഷയും

കേരളത്തോടൊപ്പം ഒഡീഷയും

സംസ്ഥാനത്ത് അധികാരം പിടിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. കേരളത്തോടൊപ്പം ബിജെപി ലക്ഷ്യമിടുന്ന ഒരു സംസ്ഥാനവും ഒഡീഷയാണ്. ബിജെപിയുടെ മുന്നേറ്റം മുന്‍കൂട്ടി കണ്ട് നിരവധി ബിജെഡി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
Prime Minister Narendra Modi will address 300 top BJP leaders in Bhubaneswar on Sunday, the second day of party’s national executive meeting. Uttar Pradesh chief minister Yogi Adityanath, who is also attending the meet, has generated interest among workers as BJP members flocked the airport to receive him. “While many leaders were there, workers rushed towards Adityanath,” a party leader present at the airport told HT.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X