കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍സ്റ്റബിളിനെ തല്ലിയ ബിജെപി എംഎല്‍എക്കെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: പോലീസ് കോണ്‍സ്റ്റബിളിനെ പരസ്യമായി തല്ലിയ ബിജെപി എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തു. ഹൈദരാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എ ടി രാജ സിംഗിനെതിരെയാണ് കേസെടുത്തത്. ഒരു വിവാഹ ചടങ്ങിനോട് അനുബന്ധിച്ച ഡിജെ പാര്‍ട്ടിക്കിടെയായിരുന്നു വിവാദ സംഭവം അരങ്ങേറിയത്.

വിവാഹ പാര്‍ട്ടിക്കിടെ പോലീസ് അനുമതിയില്ലാതെ ഉച്ചത്തില്‍ ഡിജെ ആഘോഷം നടത്തിയത് ചോദ്യം ചെയ്യാനെത്തിയതായിരുന്നു പോലീസ് കോണ്‍സ്റ്റബിള്‍. പോലീസ് അനുവാദമില്ലാതെ ശബ്ദഘോഷം അനുവദിക്കില്ലെന്നും ഉടന്‍ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും കുപിതനായ എംഎല്‍എ കോണ്‍സ്റ്റബിളിനെ മര്‍ദ്ദിക്കുകയായിരുന്നു.

bjp

സംഭവം വിവാദമായതോടെ തന്റെ പ്രവര്‍ത്തിയെ എംഎല്‍എ ന്യായീകരിച്ചു. വിവാഹത്തില്‍ പങ്കുചേരാനെത്തിയവരെ പോലീസുകാരനാണ് മര്‍ദ്ദിച്ചതെന്ന് എംഎല്‍എ ആരോപിച്ചു. പോലീസുകാരനെ തടയാനാണ് താന്‍ ശ്രമിച്ചത്. കൂടാതെ കോണ്‍സ്റ്റബിള്‍ മദ്യപിച്ചിരുന്നതായും എംഎല്‍എ പറയുന്നു.

എന്നാല്‍ എംഎല്‍എയുടെ ആരോപണത്തെ നിഷേധിച്ച് ഹൈദരാബാദ് വെസ്റ്റ് സോണ്‍ ഡിസിപി എ വെങ്കിടേശ്വര്‍ റാവു രംഗത്തെത്തി. എംഎല്‍എ.യുടെ മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്നും കോണ്‍സ്റ്റബിളിനെതിരായ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിനാണ് എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

English summary
BJP MLA attacks police constable at a function in Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X