കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി കൊലപാതകം വെറും നിസാര സംഭവമെന്ന് ബിജെപി എംപി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ദാദ്രി കൊലപാതകത്തിനെതിരെ പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോള്‍ ബിജെപി എംപിയും മുംബൈ മുന്‍ പോലീസ് കമ്മീഷണറുമായ സത്യപാല്‍ സിങ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. ബീഫ് കഴിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ കൊന്നത് വെറും നിസാര കാര്യമാണെന്നാണ് സത്യപാല്‍ സിങ് പറഞ്ഞത്.

ദാദ്രി പോലുള്ള നിസാര സംഭവങ്ങള്‍ ഊതി വീര്‍പ്പിച്ച് വലിയൊരു പ്രശ്‌നമാക്കി മാറ്റേണ്ടതില്ലെന്നാണ് സത്യപാലിന്റെ അഭിപ്രായം. ഇതിലും വലിയ സംഭവങ്ങള്‍ വളരെ വിദഗ്ധമായാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സത്യപാല്‍ സിങ്ങിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്.

satyapal-singh

ഗോമാതാവ് ബിജെപിയുടെ രാഷ്ട്രീയ ആയുധമാണോ എന്ന ചോദ്യം ഉയരുമ്പോഴാണ് വിവാദ പ്രസ്താവനയുമായി ബിജെപി എംപി രംഗത്തെത്തിയത്. ബിജെപിയുടെ വര്‍ഗീയ തന്ത്രങ്ങളാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ പറഞ്ഞു. ഗോമാതാവിന്റെ പേരില്‍ രാജ്യത്ത് ബിജെപി എന്തു ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാക്കാമെന്നും അദ്ദേഹം പറയുകയുണ്ടായി.

ബിജെപി നേതാക്കന്മാര്‍ ഇതിനുമുന്‍പും കൊലപാതകത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ബിജെപി എംപി സാക്ഷി മഹാരാജ്, സാധ്വി പ്രാച്ചി എന്നിവര്‍ വിവാദ പ്രസ്താവനയുമായി എത്തിയിരുന്നു. ഗോമാതാവിനെ കഷ്ണമാക്കുന്നവര്‍ അര്‍ഹിക്കുന്ന ശിക്ഷയാണിതെന്നായിരുന്നു പ്രസ്താവന. എന്നാല്‍, അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

English summary
BJP MP Satyapal Singh today kicked up a row with his remarks calling Dadri lynching a 'small incident', evoking strong reactions from Opposition parties, which said it was a reflection of the party's 'polarisation' strategy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X