കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഒരു വര്‍ഷം പിന്നിടുമ്പോള്‍ വിദ്വേഷ പ്രസ്താവനകളുടെ ഘോഷയാത്ര

  • By Mithra Nair
Google Oneindia Malayalam News

ദില്ലി :ഒരു വര്‍ഷം പിന്നിടാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം ആര്‍എസ്എസ് ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനകളുടെ ഘോഷയാത്ര തന്നെയായിരുന്നു. വര്‍ഗീയ വിദ്വേഷം ഉയര്‍ത്താന്‍ ഇടയാക്കുന്ന നിരവധി പ്രസ്താവനകളാണ് എംപിമാരും മന്ത്രിമാരും അടക്കം നടത്തിയത്.

നരേന്ദ്ര മോദി അധികാരമേറ്റതിനു ശേഷം പ്രവീണ്‍ തൊഗാഡിയ, സുബ്രഹ്മണ്യന്‍സ്വാമി, ഗിരിരാജ് സിങ്ങ്, സാധ്വി നിരഞ്ജന്‍ ജ്യോതി, സാധ്വി പ്രചി, സാക്ഷി മഹാരാജ്, യോഗി ആദിത്യനാഥ്, സഞ്ജയ് റാവത്ത് തുടങ്ങി നിരവധി നേതാക്കളാണ് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകളുമായി രംഗത്തു വന്നത്.

സാക്ഷി മഹാരാജ്

സാക്ഷി മഹാരാജ്

ഗോഡ്‌സേ ദേശാഭിമാനിയായിരുന്നുവെന്നും ഹിന്ദു സ്ത്രീകള്‍ കുറഞ്ഞത് നാലു കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നും പറഞ്ഞാണ് ബിജെപി എംപി സാക്ഷി മഹാരാജ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

സാധ്വി പ്രചി

സാധ്വി പ്രചി

8 കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നാണ് സാധ്വി പ്രചി ആവശ്യപ്പെട്ടത്. കൂടാതെ മുസ്ലിങ്ങളായ അമീര്‍ഖാന്‍, ഷാരൂഖ്ഖാന്‍, സല്‍മാന്‍ഖാന്‍ എന്നിവരുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും സാധ്വി പ്രചി ആവശ്യപ്പെട്ടു.

യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

ലവ് ജിഹാദ്, ഘര്‍ വാപ്പസി തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി എംപിയായ യോഗി ആദിത്യനാഥ് വിവാദമുണ്ടാക്കി.

ഗിരിരാജ് സിങ്ങ്

ഗിരിരാജ് സിങ്ങ്

സോണിയാ ഗാന്ധിക്കെതിരെ വംശീയ സ്വഭാവമുള്ള പ്രസ്താവനയാണ് ഗിരിരാജ് സിങ്ങ് നടത്തിയത്

സുബ്രഹ്മണ്യന്‍ സ്വാമി

സുബ്രഹ്മണ്യന്‍ സ്വാമി

ക്രിസ്ത്യന്‍ പള്ളികളിലോ മുസ്ലിം പള്ളികളിലോ അല്ല, അന്പലങ്ങളില്‍ മാത്രമാണ് ദൈവമുള്ളതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

സഞ്ജയ് റാവത്ത്

സഞ്ജയ് റാവത്ത്

മുസ്ലിങ്ങളുടെ വോട്ടവകാശം എടുത്തു കളയണമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

English summary
BJP government a windfall by sending as many as 73 MPs to Parliament in the 2014 Lok Sabha elections, but it has also given the party embarrassing moments with some of its MPs making statements, leaving it red faced many a times in the last one year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X