കേരളം പിടിക്കാന്‍ ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍,അമിത് ഷാ ജൂലൈയില്‍ കേരളത്തിലെത്തും

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഒഡിഷ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ പ്രധാന ലക്ഷ്യം.

  • Published:
  • By: Afeef
Subscribe to Oneindia Malayalam

ഭുവനേശ്വര്‍: ബിജെപിയുടെ സുവര്‍ണ സമയം വരണമെങ്കില്‍ ബംഗാളിലും കേരളത്തിലും അധികാരത്തില്‍ വരണമെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഭുവനേശ്വറില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ സര്‍ക്കാരെന്ന പ്രതിച്ഛായ നിലനിര്‍ത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ വിജയങ്ങളുടെ ആലസ്യത്തില്‍പ്പെട്ടു പോകരുതെന്നും അമിത് ഷാ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഒഡിഷ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കേരളത്തിലും ബംഗാളിലും പാര്‍ട്ടിയെ വളര്‍ത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നത്. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ക്ക് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ നേരിട്ട് ചുക്കാന്‍ പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂലൈയില്‍ അദ്ദേഹം കേരളത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

അമിത് ഷാ കേരളത്തിലേക്ക്...

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ജൂലൈയിലാണ് കേരളത്തിലെത്തുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് ഒരുപോലെ സ്വാധീനം വേണമെന്നാണ് ദേശീയ നിര്‍വാഹക സമിതിയിലെ അഭിപ്രായം.

പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും...

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുമായും സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയക്ക് മികച്ച മുന്നേറ്റമുണ്ടാക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.

കേരളത്തിലും ബംഗാളിലും അധികാരത്തിലെത്തണം...

ബിജെപിയുടെ സുവര്‍ണ്ണ സമയം വരണമെങ്കില്‍ കേരളത്തിലും ബംഗാളിലും പാര്‍ട്ടി അധികാരത്തിലെത്തണമെന്നാണ് അമിത് ഷാ പറഞ്ഞത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനും, ഒഡിഷ തിരഞ്ഞെടുപ്പിനുമുള്ള തന്ത്രങ്ങള്‍ മെനയാനാണ് ഭുവനേശ്വറില്‍ ദേശീയ നിര്‍വാഹക സമിതി യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

ആവേശമായി മോദിയുടെ റോഡ് ഷോ

ദേശീയ നിര്‍വാഹക സമിതി യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭുവനേശ്വറില്‍ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. ബിജെപിയുടെ ദേശീയ നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവരടക്കം മുന്നൂറോളം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗം ഞായറാഴ്ച സമാപിക്കും.

English summary
BJP National executive meet, National president Amith Shah will visit kerala soon.
Please Wait while comments are loading...