കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പമ്പോ!ഇതെന്തൊരാഢംബരം!!ഞെട്ടാന്‍ ഒരുങ്ങിക്കോളൂ!!മൂന്നാം വാര്‍ഷികത്തില്‍ ഞെട്ടിക്കാന്‍ മോദി!

ആഘോഷങ്ങളുടെ ഭാഗമായി നരേന്ദ്രമോദി സാധാരണക്കാര്‍ക്കായി രണ്ട് കോടി കത്തെഴുതും പത്ത് കോടി എസ്എംഎസ് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. ആഘോഷ പരിപാടികള്‍ നടക്കുന്ന പതിനഞ്ച് ദിവസത്തിനുള്ളിലായിരിക്കും ഇത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാകാന്‍ പോവുകയാണ്. ഒന്നാം വാര്‍ഷിക ആഘോഷത്തെയും രണ്ടാം വാര്‍ഷിക ആഘോഷത്തെയും പോലെ അതി വിപുലമായി തന്നെ മൂന്നാം വാര്‍ഷികവും മോദി സര്‍ക്കാര്‍ ആഘോഷിക്കാനിരിക്കുന്നത്. വമ്പന്‍ പദ്ധതികളും ഇതിനായി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷം ഞെട്ടിക്കുമെന്ന് തന്നെയാണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍. എന്നാലിത് ആഘോഷത്തിന്റെ ആഢംബരം കണ്ടിട്ടായിരിക്കുമെന്നാണ് വിവരങ്ങള്‍. അത്രയ്ക്ക് ആഢംബരത്തോടെയാണ് മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

 മെയ് 26 മുതല്‍

മെയ് 26 മുതല്‍

15 ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. 2014 മെയ് 26നാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. മെയ് 26 മുതല്‍ ജൂണ്‍ 15 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്.

 മോദി അഭിസംബോധന ചെയ്യും

മോദി അഭിസംബോധന ചെയ്യും

മെയ് 25 ന് ന്യൂ ഇന്ത്യ എന്ന പേരില്‍ ഒരി പ്രചരണ പരിപാടി സര്‍ക്കാര്‍ ആരംഭിക്കുന്നുണ്ട്. മെയ് 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുവാഹത്തിയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകുന്നത്. ബെംഗളൂരു, ദില്ലി, ജയോപൂര്‍, കോട്ട, കോല്‍ക്കത്ത, പൂനെ എന്നീ നഗരങ്ങളിലും മോദി സന്ദര്‍ശിക്കും.

 900 നഗരങ്ങളില്‍

900 നഗരങ്ങളില്‍

900 നഗരങ്ങളിലാണ് മൂന്നാം വാര്‍ഷികത്തിന്റെ ആഘോഷ പരിപാടികള്‍ നടക്കുന്നത്. ഓരോ മന്ത്രിമാരും നാല് നഗരങ്ങളിലും സന്ദര്‍ശനം നടത്തും. 'എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം' എന്ന പദ്ധതി 500 നഗരങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കും. 27, 28 ദിവസങ്ങളില്‍ മന്ത്രിമാര്‍ മാധ്യമങ്ങളെ കാണും.

 പത്ത് കോടി എസ്എംഎസ്

പത്ത് കോടി എസ്എംഎസ്

ആഘോഷങ്ങളുടെ ഭാഗമായി നരേന്ദ്രമോദി സാധാരണക്കാര്‍ക്കായി രണ്ട് കോടി കത്തെഴുതും പത്ത് കോടി എസ്എംഎസ് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. ആഘോഷ പരിപാടികള്‍ നടക്കുന്ന പതിനഞ്ച് ദിവസത്തിനുള്ളിലായിരിക്കും ഇത്.

 ഒന്നാം പേജ്

ഒന്നാം പേജ്

മെയ് 26ന് പുറത്തിറങ്ങുന്ന 400 പത്രങ്ങളുടെ ആദ്യ പേജില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പരസ്യം ഉള്‍പ്പെടുത്തും. മുപ്പത് മുതല്‍ അറുപത് സെക്കന്‍ഡ് ദൈര്‍ഘ്യമുളള പരസ്യങ്ങള്‍ ടിവിയിലും റേഡിയോയിലും നല്‍കും.

 രാജ്യം ഉദിക്കുന്നു

രാജ്യം ഉദിക്കുന്നു

മൂന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബിജെപിയുടെ മുദ്രാവാക്യത്തിലും മാറ്റം വരുത്തുന്നുണ്ട. ദേശ് ബദല്‍ രഹാ ഹെ എന്ന പാര്‍ട്ടി ടാഗിനൊപ്പം രാജ്യം ഉദിക്കുന്നു എന്ന് അര്‍ഥം വരുന്ന ഭാരത് ഉഭര്‍ രഹാ ഹെ എന്നും ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

 മള്‍ട്ടി മീഡിയ പ്രദര്‍ശനം

മള്‍ട്ടി മീഡിയ പ്രദര്‍ശനം

ബിജെപി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ 300 മള്‍ട്ടി മീഡിയ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനങ്ങളെയാകും പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്.

 ബുക്ക്‌ലെറ്റ്

ബുക്ക്‌ലെറ്റ്

ഓരോ മന്ത്രാലയങ്ങളും അവരവരുടെ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ബുക്ക്‌ലെറ്റുകളും പുറത്തിറക്കുന്നുണ്ട്. അന്നും ഇന്നും(യുപിഎയും എന്‍ഡിഎയും) എന്ന പേരിലായിരിക്കും ബുക്ക്‌ലെറ്റുകള്‍.

 പദ്ധതികളും

പദ്ധതികളും

കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, യുവാക്കള്‍, ദളിതര്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായുള്ള പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കും. ഇന്ത്യുടെ 15ാം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

 കൂടുതല്‍ വാര്‍ത്തകള്‍

കൂടുതല്‍ വാര്‍ത്തകള്‍

കൊല്ലുന്നതിന് മുമ്പ് ഭീകരര്‍ സൈനികനെ ക്രൂരമായി പീഡിപ്പിച്ചതിങ്ങനെ!! കേട്ടാല്‍ ചോര തിളയ്ക്കും!!കൊല്ലുന്നതിന് മുമ്പ് ഭീകരര്‍ സൈനികനെ ക്രൂരമായി പീഡിപ്പിച്ചതിങ്ങനെ!! കേട്ടാല്‍ ചോര തിളയ്ക്കും!!

ഇനി സൗജന്യ എടിഎം ഇടപാടില്ല..!! സ്വന്തം പണം പിന്‍വലിക്കാന്‍ ബാങ്കിന് കൂലി കൊടുക്കണം..!!ഇനി സൗജന്യ എടിഎം ഇടപാടില്ല..!! സ്വന്തം പണം പിന്‍വലിക്കാന്‍ ബാങ്കിന് കൂലി കൊടുക്കണം..!!

English summary
The Bharatiya Janata Party (BJP) is planning a grand 15-day celebration starting from May 26 to June 15 to mark its third anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X