കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടവ് മാറ്റി ബിജെപി...! ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ പുതിയ തന്ത്രം..!! മോദിയുടെ ചാണക്യബുദ്ധി..!

  • By Anamika
Google Oneindia Malayalam News

ദില്ലി: രാജ്യമെങ്ങും കാവി പുതപ്പിച്ചിട്ടും ദക്ഷിണേന്ത്യ മാത്രം കയ്പ്പിടിയില്‍ നിന്നും വഴുതിപ്പോകുന്നത് എന്തുവിലകൊടുത്തും ഒഴിവാക്കാനുള്ള നീക്കങ്ങളിലും പദ്ധതികളിലുമാണ് സംഘപരിവാര്‍. ബിജെപിയെ അടുപ്പിക്കാത്ത ദക്ഷിണന്ത്യയിലെ അഞ്ച് സംസ്ഥാങ്ങളിലും അധികാരം പിടിക്കാന്‍ സൗത്ത് മിഷന്‍ പദ്ധതി തന്നെ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായ രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ബിജെപി അടവൊന്ന് മാറ്റിപ്പിടിക്കുകയാണ്.

നന്തന്‍കോട് കൊലപാതകം: കേഡല്‍ കൂട്ടക്കൊല നടത്തിയതിന് പിന്നില്‍...!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !!നന്തന്‍കോട് കൊലപാതകം: കേഡല്‍ കൂട്ടക്കൊല നടത്തിയതിന് പിന്നില്‍...!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !!

മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

പരിഗണിച്ചത് പലരെയും

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് എന്നിവരടക്കമുള്ളവരുടെ പേരുകളാണ് വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പറഞ്ഞു കേട്ടിരുന്നത്. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാലകൃഷ്ണ ഗാന്ധി, അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന എസ്എം കൃഷ്ണ എന്നിവരുടേ പേരുകളും പറഞ്ഞു കേട്ടു.

സ്ഥാനാർത്ഥി തെക്ക് നിന്നും

എന്നാല്‍ ഇവരൊന്നുമാവില്ല ബിജെപിയുടെ രാഷ്ട്രപതിയെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു ജനപ്രിയ നേതാവാകും ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന. ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ പദ്ധതിയുടെ ഭാഗം കൂടിയാണിത്.

വെങ്കയ്യ നായിഡുവിന് സാധ്യത

നിലവില്‍ ബിജെപിയുടെ മനസ്സിലുള്ളത് ആന്ധ്രപ്രദേശില്‍ നിന്നുള്ള ബിജെപിയുടെ പ്രമുഖ നേതാവ് വെങ്കയ്യ നായിഡുവാണ്. ആന്ധ്രയില്‍ പാര്‍ട്ടിയുടെ ജനപ്രീതി വര്‍ധിപ്പിക്കുക എന്നതിനൊപ്പം ദക്ഷിണേന്ത്യയെ ഒന്നാകെ കയ്യിലെടുക്കുന്ന എന്ന ഉദ്ദേശവും ഈ നീക്കത്തിന് പിന്നിലുണ്ട്. ഏറെ ജനപ്രീതിയുള്ള ബിജെപി നേതാവാണ് വെങ്കയ്യ നായിഡു.

മോദിയുടെ ബുദ്ധി

വെങ്കയ്യ നായിഡുവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി മത്സരിപ്പിച്ചേക്കുമെന്ന വാര്‍ത്ത സുവര്‍ണ ന്യൂസാണ് പുറത്ത് വിട്ടിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ദക്ഷിണേന്ത്യയില്‍ നിന്നു തന്നെ തിരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണെന്നാണ് വിവരം.

അദ്വാനിയെ ഒഴിവാക്കി

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്കാണ് നേരത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ബാബറി മസ്ജിദ് കേസില്‍ വീണ്ടും വിചാരണ നേരിടുന്നതിനാല്‍ അദ്വാനി ഒഴിവാക്കപ്പെടുകയായിരുന്നു. അദ്വാനിക്ക് പുറമേ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്രവിദേശ കാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരേയും പരിഗണിച്ചിരുന്നു.

ആദിവാസി നേതാവ്

അതേസമയം ആദിവാസി-ഗോത്രവര്‍ഗത്തിലെ നേതാവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് അമിത് ഷായുടെ പദ്ധതിയെന്നും വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടിരുന്നു. വനിതാ നേതാവും ഝാര്‍ഖണ്ഡ് ഗവര്‍ണറുമായ ദ്രൗപതി മര്‍മുവിന്‌റെ പേരാണ് പറഞ്ഞുകേട്ടത്. എന്നാല്‍ ഇവരെയൊക്കെ മറികടന്ന വെങ്കയ്യ നായിഡു പ്രഥമ പൗരനാകാനാണ് സാധ്യത.

പ്രചണ്ഡപദ്ധതി

ദക്ഷിണേന്ത്യ പിടിക്കാന്‍ പ്രചണ്ഡപദ്ധതിയാണ് ബിജെപിയുടെ അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത്. ബിജെപിയെ പുറത്ത് നിര്‍ത്തിയിരിക്കുന്ന ഓരോ സംസ്ഥാനത്തിന്റെയും സ്വഭാവം കണക്കിലെടുത്തുള്ള വ്യത്യസ്ത പദ്ധതികളാണ് അമിത് ഷായുടെ ബുദ്ധിയില്‍ വിരിഞ്ഞിട്ടുള്ളത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവയാണ് ബിജെപിയുടെ സൗത്ത് മിഷന്റെ ലക്ഷ്യം.

ദക്ഷിണേന്ത്യ പിടിക്കാൻ

ആര്‍എസ്എസ്സിന്റെ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവവും മുതലാക്കിയാണ് ഈ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കയ്യിലാക്കാനുള്ള പദ്ധതികളൊരുക്കിയിരിക്കുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറേ നാളുകളിലെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ആര്‍എസ്എസ്സിന് മികച്ച അടിത്തറയുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്.

സിനിമാ താരങ്ങൾ വരെ

രാഷ്ട്രീയ പാര്‍ട്ടികളേയും പ്രമുഖ നേതാക്കളേയും മാത്രമല്ല ബിജെപി തങ്ങളുടെ പാളയത്തിലേക്ക് റാഞ്ചാന്‍ നോക്കുന്നത്. സിനിമാ താരങ്ങളേയും ബിജെപി ഉന്നം വെയ്ക്കുന്നു. കേരളത്തിൽ സിനിാമ താരം സുരേഷ് ഗോപി ഇപ്പോള്‍ തന്നെ ബിജെപി എംപിയാണ്. സംഘപരിവാറിനോട് ചായ്വുള്ള മോഹന്‍ലാലിനെയും രാഷ്ട്രീയത്തിലിറക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. തമിഴ്നാട്ടിൽ രജനീകാന്ത് ബിജെപിയിൽ ചേർന്നേക്കുമെന്നാണ് അഭ്യൂഹം

കൂടുതൽ വാർത്തകൾ വായിക്കാം

ദുബായില്‍ ഇന്ത്യന്‍ കുടുംബത്തിന്റെ വീട്ടില്‍ നടന്നത്...!! യുവതിയെ വേലക്കാരന്‍ കൊന്ന ശേഷം..!!!ദുബായില്‍ ഇന്ത്യന്‍ കുടുംബത്തിന്റെ വീട്ടില്‍ നടന്നത്...!! യുവതിയെ വേലക്കാരന്‍ കൊന്ന ശേഷം..!!!

അഖില ഇസ്ലാമായത് സ്വന്തം ഇഷ്ടപ്രകാരം...!!! ഹിന്ദുത്വശക്തികള്‍ കൊല്ലാനും മടിക്കില്ല..കത്തുകള്‍ തെളിവ്!അഖില ഇസ്ലാമായത് സ്വന്തം ഇഷ്ടപ്രകാരം...!!! ഹിന്ദുത്വശക്തികള്‍ കൊല്ലാനും മടിക്കില്ല..കത്തുകള്‍ തെളിവ്!

English summary
AS a part of its South Mission, BJP looking for a south indian to be the candidate of President Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X