കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിരാഗാന്ധി ഭ്രാന്തിയായിരുന്നു,സ്റ്റാമ്പില്‍ നിന്നുമാറ്റുന്ന തീരുമാനത്തിന് കട്ജുവിന്റെ പിന്തുണ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബിജെപി സര്‍ക്കാരിനെ പിന്തുണച്ച് മുന്‍ ചീഫ് ജസ്റ്റിസും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും ചിത്രങ്ങള്‍ തപാല്‍ സ്റ്റാമ്പില്‍ നിന്നും ഒഴിവാക്കി എന്നുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ തെറ്റില്ലെന്നാണ് കട്ജു പറഞ്ഞത്.

അധികാരം തലയ്ക്ക് പിടിച്ച ഒരു ഭ്രാന്തിയായിരുന്നു ഇന്ദിര എന്നാണ് കട്ജു പറഞ്ഞത്. രാജീവ് ഗാന്ധി നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, രാജീവിന്റെ പല തീരുമാനങ്ങളും പാളിപ്പോയിരുന്നെന്നും കട്ജു പറഞ്ഞു. ട്വിറ്ററിലൂടെയാണ് കട്ജു ഇക്കാര്യം അറിയിച്ചത്.

ബിജെപിയുടെ തീരുമാനത്തില്‍ തെറ്റില്ല

ബിജെപിയുടെ പല തീരുമാനങ്ങളിലും തനിക്ക് യോജിക്കാനാവില്ല. എന്നാല്‍, രാജീവിനെയും ഇന്ദിരയെയും സ്റ്റാമ്പില്‍ നിന്നു ഒഴിവാക്കുന്ന തീരുമാനത്തില്‍ തെറ്റില്ലെന്നാണ് കട്ജു പറയുന്നത്.

ഇന്ദിരാഗാന്ധി ഒരു ഭ്രാന്തിയായിരുന്നു

അധികാരം തലയ്ക്ക് പിടിച്ച ഒരു ഭ്രാന്തിയായിരുന്നു ഇന്ദിര എന്നാണ് കട്ജു പറയുന്നത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ കാട്ടിയതിന്റെ പേരില്‍ കുറ്റക്കാരിയെന്ന് അലഹബാദ് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ അടിയന്തിരാവസ്ഥ പുറപ്പെടുവിച്ച സ്ത്രീയാണ് ഇന്ദിരയെന്നും കട്ജു പറയുന്നു. അധികാരത്തിന്റെ പുറത്തിരുന്ന് പലതും ചെയ്തു കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

രാജീവിന്റെ പല തീരുമാനങ്ങളും പിഴച്ചിരുന്നു

രാജീവ് ഗാന്ധി രാജ്യത്തിന്റെ പുരോഗമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും പിഴച്ചിരുന്നു. മുസ്ലീം ജീവനാംശത്തെ നിയമം കൊണ്ട് അസാധുവാക്കിയ ആളാണ് രാജീവെന്നും കട്ജു പറഞ്ഞു.

ആയിരങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തി

ശ്രീലങ്കയിലേക്ക് ഒരു കാരണവുമില്ലാതെ സൈന്യത്തെ അയച്ച് ആയിരക്കണക്കിന് പേരുടെ ജീവനുകളാണ് രാജീവ് നഷ്ടമാക്കിയതെന്നും കട്ജു കുറ്റപ്പെടുത്തുന്നു.

ഇന്ത്യയുടെ നിര്‍മ്മാതാക്കള്‍ എന്ന പേരില്‍

ഇന്ത്യയുടെ നിര്‍മ്മാതാക്കള്‍ എന്ന പേരില്‍

ഇന്ത്യയുടെ നിര്‍മ്മാതാക്കള്‍ എന്ന പേരില്‍ ബിജെപിയുടെ സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജി, ജയപ്രകാശ് നാരായണന്‍, ദീന്‍ദയാല്‍ ഉപാധ്യായ, റാം മനോഹര്‍ ലോഹ്യ എന്നിവരുടെ മുഖങ്ങള്‍ പതിച്ച സ്റ്റാമ്പുകളായിരിക്കും പുതിയതായി സര്‍ക്കാര്‍ ഇറക്കുക.

English summary
Markandey Katju, said that Indira Gandhi imposed a 'fake' Emergency while Rajiv Gandhi was responsible for anti-sikh riots in 1984.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X