കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപിഎസ് പളനിസ്വാമി വിഭാഗങ്ങൾ കൈകോർക്കുന്നു!!! വെട്ടിലായത് ചിന്നമ്മ!! ലക്ഷ്യം തിരഞ്ഞെടുപ്പ് ?!!!

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഒപിഎസ് ക്യാംപിലും പളനിസ്വാമി പക്ഷത്തും ലയനമാണ് ചര്‍ച്ച

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ.ഡിഎംകെ എൻഡിഎ സഖ്യവുമായി ചേരുന്നതിനു പിന്നാലെ ഇരുപാളയങ്ങളിലായിരുന്ന ഒപിഎസ്- ഇടപ്പാടി പളനി സ്വാമി വിഭാഗങ്ങൾ കൈകോർക്കുന്നതായി റിപ്പോർട്ട്. ഇതിനായുള്ള ലയന ചർച്ചകൾ ആരംഭിച്ചിതായാണ് സൂചന.

ops-eps

കൂടാതെ പാർട്ടിയിലും ഭരണത്തിലും അധികാരം സ്ഥാപിക്കാനുള്ള ടിടിവി ദിനകർ- ചിന്നമ്മ സഖ്യത്തിന്റെ ശ്രമം കാര്യമായി നടക്കുന്നതായി റിപ്പോർട്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഒപിഎസ് ക്യാംപിലും പളനിസ്വാമി പക്ഷത്തും ലയനമാണ് പ്രധാന ചര്‍ച്ച വിഷയം

 ഒപിഎസ്-ഇപിഎസ് വിഭാഗങ്ങൾ കൈകോർക്കുന്നു

ഒപിഎസ്-ഇപിഎസ് വിഭാഗങ്ങൾ കൈകോർക്കുന്നു

ജയലളിതയുടെ മരണശേഷം തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരുന്നു. തലൈവിയുടെ മരണ ശേഷം താൽകാലികമായി പനീർശെൽവം മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും പിന്നീട് പിന്നീടുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് സ്ഥാനം രാജിവെച്ച് ശശികലയുടെ പക്ഷത്തായിരുന്ന ഇടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയായി സ്ഥാനമേറ്റിരുന്നു. ഇപ്പോൾ ഇരു ചേരിയിലുള്ള രണ്ടു വിഭാഗങ്ങൾ കൈകോർക്കുകയാണ്.

ശശികലയുമായുള്ള ഉടക്ക്

ശശികലയുമായുള്ള ഉടക്ക്

ശശികല പക്ഷത്തായിരുന്ന ഇടപ്പാടി ടിടിവിയുടെ രംഗപ്രവേശനത്തോട് കൂടിയാണ് ശശികലപക്ഷവുമായി പിരിയാൻ കാരണം. ജയലളിതയുടെ മണ്ഡലമായ ആർകെ നഗരിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായാണ് ദിനകർ മത്സരിക്കുക. ഇതിൽ പാർട്ടിക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ അവഗണിച്ചാണ് ടിടിവി ഇവിടെ സ്ഥാനാർഥിയാകുന്നത്. എന്നാൽ ഒപിഎസിനെ നിർബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്പ്പിച്ചപ്പോഴെ ഒപിഎസ്- ശശികളപക്ഷത്തിൽ വിള്ളലുകൾ ഉണ്ടായി

ശത്രുവിന്റെ ശത്രു മിത്രം

ശത്രുവിന്റെ ശത്രു മിത്രം

ടിടിവിയോട് എടപ്പാടി- ഒപിഎസ് വിഭാഗങ്ങൾക്ക് എതിർപ്പാണ്. രണ്ടുവിഭാഗങ്ങളുടെ ഒരു പോലെ എതിർക്കുന്നത് ടിടിവിപക്ഷത്തോട്. ഇതിന്റെ ഭാഗമായി പ്രതിരോധ നടപടിയെന്ന നിലയിലാണ് ഒപിഎസ് സഖ്യവുമായി എടപ്പാടി വിഭാഗം ഒത്തു തീർപ്പിലെത്തുന്നത്. ഇതിനായി എന്തു വിട്ടുവീഴ്ച ചെയ്യാനും തയ്യാറാണെന്നാണ് പളനിസ്വാമി വിഭാഗം അറിയിച്ചിരിക്കുന്നത്.

ഒപിഎസ് വിഭാഗത്തിന്റെ ഡിമാന്റ്

ഒപിഎസ് വിഭാഗത്തിന്റെ ഡിമാന്റ്

അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി ശശികലയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരനേയും പാർട്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുക. കൂടാതെ പാർട്ടിയുടെ അധ്യക്ഷസ്ഥാനം ഒ. പനീർശെൽവത്തിന് നൽകുകയെന്നതാണ് ഒപിഎസ് വിഭാഗം മുന്നോട്ട് വയ്ക്കുന്നത്.

എംഎൽഎമാർക്ക് ചലനം

എംഎൽഎമാർക്ക് ചലനം

ടിടിവി ദിനകരന്റെ പക്ഷത്തുണ്ടായിരുന്ന എംഎൽഎമാർ കഴിഞ്ഞദിവസം മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെയും മന്ത്രിമാരോയും കണ്ട് ചർച്ച നടത്തിയിരുന്നു.

പാർട്ടി ആസ്ഥാനത്ത് മീറ്റിങ്

പാർട്ടി ആസ്ഥാനത്ത് മീറ്റിങ്

ആഗസ്റ്റ് 5 ന് അണ്ണാഡിഎംകെ നേതാക്കളുമായും ജനപ്രതിനിധികളുമായും ടിടിവി ദിനകരൻ പാർട്ടി ആസ്ഥാനത്തുവെച്ച് ചർച്ച നടത്തുമെന്നു അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ പളനിസ്വാമി വിഭാഗത്തിന്റെ കയ്യിലാണ് പാർട്ടി ഓഫീസ്. ദിനകാരൻ പക്ഷം പാർട്ടി ഓഫീസ് കയ്യേറാതിരിക്കാനായി പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.എന്നാൽ യോഗത്തിന് ടിടിവി എത്തുന്നതിന് സംഘർഷത്തിന് കാരണമാകുമെന്നും സൂചന ലഭിക്കുന്നുണ്ട്

കരുക്കൾ നീക്കുന്നത് ചിന്നമ്മ

കരുക്കൾ നീക്കുന്നത് ചിന്നമ്മ

ദിനകരനെ മുൻനിർത്തി പരോക്ഷമായി ചരട് വലിക്കുന്നത് കർണ്ണാടക ജയിലിൽ തടവു ശിക്ഷ അനുഭവിക്കുന്ന പാർട്ടി ജനറൽ സെക്രട്ടറി ശശികലയാണ്. ഇവരുടെ നിർദേശപ്രകരമാണ് ടിടിവി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായതും കൂടാതെ ആർകെ നഗറിലെ മുഖ്യമന്ത്രി സ്ഥാനാർഥിയായതു. ബെംഗളൂരു പരപ്പ അഗ്രഹാര ജയിലിലെത്തി ശശികലയുമായി, ദിനകരന്‍ നിരവധി തവണ ചര്‍ച്ചകളും നടത്തിയിരുന്നു.

English summary
The BJP is slowly but steadily spreading its wings across the country. After Bihar, now the attention is once again on Tamil Nadu which is facing a volatile political situation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X