കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും വേണ്ട, മഹാരാഷ്ട്ര ബിജെപി ഒറ്റയ്ക്ക് ഭരിക്കും?

Google Oneindia Malayalam News

മുംബൈ: ശിവസേനയും എന്‍ സി പിയും സര്‍ക്കാരിന്റെ ഭാഗമായില്ലെങ്കിലും മഹാരാഷ്ട്ര ബി ജെ പി ഭരിക്കുമോ. ആരാണ് സഖ്യകക്ഷി എന്ന് തീരുമാനമായില്ലെങ്കിലും ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ ഉണ്ടക്കാനുള്ള അവകാശവാദം ഉന്നയിക്കാനിരിക്കുകയാണ് ബി ജെ പി എന്നാണ് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 288 അംഗ അസംബ്ലിയില്‍ ബി ജെ പിക്ക് 122 സീറ്റുകളാണ് ഉള്ളത്.

ചെറുപാര്‍ട്ടികളും സ്വതന്ത്ര എം എല്‍ എമാരും അടക്കം തങ്ങള്‍ക്ക് 135 സീറ്റുകളുണ്ട് എന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. കേവല ഭൂരിപക്ഷത്തിന് ഒമ്പത് സീറ്റ് മാത്രം കുറവാണിത്. മന്ത്രിസ്ഥാനത്തില്‍ തങ്ങള്‍ക്കും ഒരേ പങ്കാളിത്തം വേണം എന്ന ആവശ്യമാണ് ശിവസേന ഉന്നയിക്കുന്നത്. എന്നാല്‍ ബി ജെ പിക്ക് ഇത് സമ്മതമല്ല. ചര്‍ച്ചകള്‍ നടക്കുകയാണ് - പാര്‍ട്ടി സംസ്ഥാന നേതാവ് കിരിത് സൊമാനിയ പറഞ്ഞു.

ശിവസേനയ്ക്ക് തങ്ങളുടെ പകുതി മന്ത്രിമാര്‍ എന്നതാണ് ബി ജെ പി മുന്നോട്ട് വെക്കുന്നത്. 1995 ല്‍ ബി ജെ പിക്ക് തങ്ങള്‍ ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാനപ്പെട്ട വകുപ്പുകളും നല്‍കി എന്ന കാര്യം സേന ഓര്‍മിപ്പിക്കുന്നു. എന്നാല്‍ അന്ന് തങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യ കക്ഷികളായിരുന്നു ഇപ്പോള്‍ കഥ മാറി എന്നാണ് ബി ജെ പി പറയുന്നത്. 21 മന്ത്രിസ്ഥാനമാണ് ശിവസേന ചോദിക്കുന്നത്. പത്ത് മന്ത്രിമാരെ കൊടുക്കാനേ ബി ജെ പിക്ക് മനസുള്ളൂ.

ഏറ്റവും വലിയ ഒറ്റകക്ഷി തങ്ങളാണെന്നും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അകവാശ വാദവുമായി ഗവര്‍ണറെ കാണുമെന്നും ബി ജെ പി ജനറല്‍ സെക്രട്ടറി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. മുഖ്യമന്ത്രി ആരായിരിക്കും എന്ന കാര്യത്തിലും എത്രയും വേഗം തീരുമാനം എടുക്കുമെന്നും റൂഡി പറഞ്ഞു. ബി ജെ പി 122, സേന 63, എന്‍ സി പി 41, കോണ്‍ഗ്രസ് 42, സ്വതന്ത്രര്‍ 7 എന്നിങ്ങനെയാണ് മഹാരാഷ്ട്രയിലെ സീറ്റ് നില. മറ്റ് ചെറുപാര്‍ട്ടികള്‍ക്കായി 13 സീറ്റുകളുണ്ട്.

amitshah
English summary
BJP is in no hurry to strike a deal with the Shiv Sena to form government in the state with media channels reporting that the BJP instead seek support from smaller parties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X