കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പാര്‍ട്ടിയെ പിളര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് തഥാഗത സത്പതി

2000 ത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സത്പതിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് ഒറീസ ഗണ പരിഷദില്‍ ചേരുകയും 2004 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെഡിയില്‍ തിരിച്ചു

Google Oneindia Malayalam News

ഭുവനേശ്വര്‍: ബിജു ജനതാദള്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് പാര്‍ട്ടി എംപി തഥാഗത സത്പതി. തിങ്കളാഴ്ച എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു എംപിയുടെ വെളിപ്പെടുത്തല്‍. ഭരണപക്ഷത്തുള്ള പാര്‍ട്ടിയില്‍ ബിജെപിക്കു വേണ്ടി വിള്ളലുണ്ടാക്കാന്‍ ഒരു ബിജെഡി എംപി ശ്രമിക്കുന്നു എന്നാണ് പ്രചരിപ്പിച്ചിരിക്കുന്നത്. ഒഡിഷയില്‍ ഭരണപക്ഷത്തിരിക്കുന്ന പാര്‍ട്ടിയായ ബിജെഡിയെ നിയമസഭയില്‍ ഭിന്നിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. എഐഎഡിഎംകെയില്‍ നടന്നത് പോലുള്ള പിളര്‍ച്ചയാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

xa-27-1490621129-jpg-pagespeed

പാര്‍ട്ടിയുടെ പേരും ചിഹ്നവും സ്വന്തമാക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും ഒരു എംപി ഒഴികെ മറ്റുള്ളവര്‍ ഒന്നും ഈ കരാര്‍ സമ്മതിക്കുകയില്ല എന്നും പ്രചരണം ഉള്ളതായി അദ്ദേഹം എഴുതി. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡിഷ എന്നീ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപി നേരത്തെ തന്നെ അവസരത്തിനായി ശ്രമിച്ചിരുന്നു. ഭിന്നിപ്പിക്കല്‍ സംഭവിക്കുകയാണെങ്കില്‍ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡിഷ എന്നീ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപി ശ്രമിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ രേഖപ്പെടുത്തി. ഭുവനേശ്വറില്‍ ഏപ്രില്‍ 15നും 16നും നടന്ന ദേശീയ എക്സിക്യൂട്ടൂവ് യോഗത്തില്‍ മോഡി പങ്കെടുത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തെ നിഷ്‌ക്രിയമാക്കാന്‍ ആണെന്നും അദ്ദേഹം എഴുതി.

അതേ സമയം ബിജെപിയില്‍ ചേരുന്ന എംപി ആരാണെന്ന് സത്പതി പറഞ്ഞിട്ടില്ലെന്ന് എംപി ബൈജയന്ത് പാണ്ഡ അദ്ദേഹത്തിന്റെ ട്വിറ്ററില്‍ പ്രതികരിച്ചു. കൂടാതെ സത്പതി ബിജെഡിയില്‍ നിന്നും പുറത്തായ ശേഷം സമര്‍ഥമായി സംസാരിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 2000 ത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സത്പതിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് ഒറീസ ഗണ പരിഷദില്‍ ചേരുകയും 2004 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെഡിയില്‍ തിരിച്ചുവരികയും ചെയ്തു. സത്പതിയുടെ വെളിപ്പെടുത്തലുകളെല്ലൊ തികച്ചും വ്യക്തിപരമാണെന്നും പാര്‍ട്ടിക്ക് അതില്‍ ഒന്നും ചെയ്യാന്‍ ഇല്ലെന്നും ബിജെഡി വക്താവ് പ്രതാപ് ദേവ് അറിയിച്ചു. പാര്‍ട്ടിയോട് വിശ്വാസ വഞ്ചന കാണിക്കുന്നവരെ ശിക്ഷിക്കും എന്നും അദ്ദേഹം പറഞ്ഞു.

English summary
Satpathy said rumours were rife that one BJD MP is helping the Bharatiya Janata Party to create a rift in the ruling party, triggering a response from another BJD MP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X