കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനു നേരെ ഉണ്ടായ ആക്രമണം!!!! ബിജെപി നേതാവ് അറസ്റ്റിൽ !! പ്രതികരിക്കാതെ മോദി!!!

18 മണിക്കൂർ നീണ്ടു നിന്ന പ്രക്ഷോഭത്തിനൊടുവിലാണ് സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത്ത്

  • By Ankitha
Google Oneindia Malayalam News

ദില്ലി : കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി യൂത്ത് വിങ് നേതാവ് ജയേഷ് ദര്‍ജിയാണ് അറസ്റ്റിലായത്. ബനാസ്‌കന്തയില്‍ വച്ചാണ് ജയേഷിനെ അറസ്റ്റ് ചെയ്തത്.ബിജെപിയുടെ യുവജന വിഭാഗത്തിന്റെ നേതാവാണ് അറസ്റ്റിലായത്.ഗുജറാത്തിൽ 18 മണിക്കൂർ നീണ്ട കോൺഗ്രസ് പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്രതിയെ പിടിക്കാൻ പോലീസ് തയ്യാറായത്.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്!! പോളിംഗ് ശതമാനം 90 കടന്നു!!! വിജയം ഉറപ്പിച്ച് ബിജെപി!!ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്!! പോളിംഗ് ശതമാനം 90 കടന്നു!!! വിജയം ഉറപ്പിച്ച് ബിജെപി!!

അതേസമയം രാഹുൽ ഗാന്ധിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി ആസ്ഥാനത്ത് പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരോട് വെള്ളപ്പൊക്ക ദുരന്തത്തിന്റെ കെടുതിയനുഭവിക്കുന്നവര്‍ക്ക് സഹായം ഉറപ്പാക്കുകയാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നുവെന്നും എന്നാല്‍ ഈ സമയം തനിക്കു നേരെ ഉണ്ടായ ആക്രമണത്തിന്‍ പ്രതിഷേധിക്കുകയല്ല. പ്രളയബാധിത പ്രദേശത്തുള്ളവരെ സഹായിക്കുകയാണ് നാം വേണ്ടതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

rahul gandi

ഗുജറാത്തില്‍ ബനാസ്‌കാന്ത ജില്ലയിലെ ധനേരയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ പര്യടന നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തന ശൈലിയാണെന്നുമാണ് രാഹുല്‍ പ്രതികരിച്ചു.എന്നാൽരാഹുലിനെ നേരെ ഗുജറാത്തില്‍ ഉണ്ടായ ആക്രമണം പൊളിറ്റിക്കല്‍ ഗിമ്മിക്ക് മാത്രമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
A Bharatiya Janata Party (BJP) youth wing leader was arrested on Saturday in connection with the attack on Congress vice-president Rahul Gandhi’s car while he was visiting north Gujarat’s flood-affected Banaskantha district on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X